• Logo

Allied Publications

Americas
ഇ​ന്തോ​അ​മേ​രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്ക​ന്‍ ഫോ​റം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്നു
Share
ഹൂ​സ്റ്റ​ൺ: ഫോ​റ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ സ്റ്റാ​ഫോ​ര്‍​ഡി​ല്‍ ചേ​ര്‍​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​ട​ന​യു​ടെ ശാ​ഖ​ക​ള്‍ തു​ട​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ച്ചു.

ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് മീ​റ്റ് & ഗ്രീ​റ്റ്, സ്റ്റി​ഡി ക്ലാ​സു​ക​ള്‍, ഇ​ല​ക്ഷ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

2020 ജ​നു​വ​രി 26നാ​ണ് ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്ക​ന്‍ ഫോ​റം അ​ന്ന​ത്തെ പോ​ര്‍​ട്ട്‌​ലാ​ന്‍​ഡ് ജിഒ​പി കൗ​ണ്ടി ചെ​യ​ര്‍ ലി​ന്‍​ഡാ ഹ​വ്വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളാ​യ ദൈ​വ വി​ശ്വാ​സം, ഉ​റ​ച്ച കു​ടും​ബ ജീ​വി​ത അ​ടി​ത്ത​റ, ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​ര്‍​ഭഛി​ദ്രം, നി​യ​മ വി​രു​ദ്ധ കു​ടി​യേ​റ്റം, മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ അ​ധാ​ര്‍​മ്മി​ക പ്ര​വ​ണ​ത​ക​ള്‍ പാ​ര്‍​ട്ടി ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്നു. ഇ​ന്ന് രാ​ജ്യം വ​ല്ലാ​ത്ത ഒ​രു അ​ര​ക്ഷി​താ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ണ​പ്പെ​രു​പ്പ​വും വ​ര്‍​ധി​ച്ചി​ച്ച ജീ​വി​ത ചെ​ല​വു​ക​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​ഷ്‌​ക​ര​മാ​ക്കി. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ഭ​രി​ച്ച​പ്പോ​ള്‍ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് മ​റ്റേ​ത് വ​ര്‍​ഷ​ത്തേ​ക്കാ​ളും കു​റ​വാ​യി​രു​ന്നു. സു​ശ​ക്ത​മാ​യ ഒ​രു സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റം വ​ള​രെ വ​ര്‍​ധി​ച്ചി​രി​ക്കു​ന്നു. ഉ​റ​ച്ച ആ​ധ്യ​ത്മി​ക മൂ​ല്യ​ങ്ങ​ള്‍, ഉ​റ​പ്പു​ള്ള കു​ടും​ബ​ങ്ങ​ള്‍, ചെ​റു​പ്പ​ക്കാ​ര്‍ നേ​രി​ടു​ന്ന നി​രാ​ശ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഇ​ന്ന് അ​മേ​രി​ക്ക നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്.

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ സ​നാ​ത​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. വ​രും​ദി​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് സ്റ്റ​ഡി ക്ലാ​സു​ക​ള്‍, സെ​മി​നാ​റു​ക​ള്‍, ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് തു​ട​ങ്ങി​യ ആ​രം​ഭി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു വൈ​ര​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ചാ​ക്കോ മു​ട്ടു​ങ്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​ണ്‍ കു​ന്ത​റ, ബോ​ബി ജോ​സ​ഫ്, ടോ​മി ചി​റ​യി​ല്‍, മാ​ത്യു പ​ന്നാ​പ്പാ​റ, മ​നോ​ജ് ജോ​ണ്‍, സ​ജി വ​ര്‍​ഗീ​സ്, ഷി​ജോ ജോ​യ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍