• Logo

Allied Publications

Americas
പ്രോ​പ്പ​ർ​ട്ടി ടാ​ക്സ് ഇ​ള​വു​ക​ളും മെ​ഡി​കെ​യ​ർ പ്ര​യോ​ജ​ന​ങ്ങ​ളും; എ​ക്കോ​യു​ടെ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക സേ​വ​ന​ത്തി​നും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്കോ (ECHO Enhance Community through Harmonious Outreach) എ​ന്ന സം​ഘ​ട​ന പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​റി​വി​ലേ​ക്കാ​യി "പ്രോ​പ്പ​ർ​ട്ടി ടാ​ക്സ് ഇ​ള​വു​ക​ളും മെ​ഡി​കെ​യ​ർ പ്ര​യോ​ജ​ന​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ പ​ഠ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​ക്കോ​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ അ​റി​വു​ക​ൾ ന​ൽ​കി അ​തി​ലൂ​ടെ​യു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ എ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ലെ ക്ലി​ന്‍റ​ൺ ജി. ​മാ​ർ​ട്ടി​ൻ ഹാ​ളി​ൽ (Clinton G. Martin Hall, 1600 Marcus Ave, New Hyde Park, NY 11042) വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി വ​രു​ന്ന "സീ​നി​യ​ർ വെ​ൽ​നെ​സ്' പ്രോ​ഗ്രാ​മി​നോ​ട് അ​നു​ബ​ന്ധ​മാ​യി​ട്ടാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്കി​ലെ നാ​സോ കൗ​ണ്ടി നി​വാ​സി​ക​ൾ​ക്ക്‌ പ്രോ​പ്പ​ർ​ട്ടി ടാ​ക്‌​സി​ലു​ള്ള ഇ​ള​വു​ക​ൾ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്നും, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള മെ​ഡി​കെ​യ​ർ സ്കീ​മു​ക​ൾ ഏ​തൊ​ക്കെ എ​ന്നും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന പ​ഠ​ന ക്ലാ​സ് സീ​നി​യ​ർ ഇ​ൻ​ഷു​റ​ൻ​സ് അ​ഡ്വൈ​സ​ർ ഫ്രാ​ങ്ക് അ​മോ​ദി​യോ ന​യി​ക്കു​ന്ന​താ​ണ്.

പ്ര​സ്തു​ത ര​ണ്ട് വി​ഷ​യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും സെ​മി​നാ​റി​ൽ ഉ​ത്ത​രം ല​ഭി​ക്കു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി എ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​ഹൈ​ഡ് പാ​ർ​ക്ക് ക്ലി​ന്‍റ​ൺ ജി ​മാ​ർ​ട്ടി​ൻ ഹാ​ളി​ൽ വെ​ള്ളി​യാ​ഴ്ച​തോ​റും ന​ട​ത്തി​വ​രു​ന്ന സീ​നി​യ​ർ വെ​ൽ​നെ​സ്സ് പ​രി​പാ​ടി ഇ​തി​നോ​ട​കം ധാ​രാ​ളം മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട് വ​രു​ന്നു.

ദീ​ർ​ഘ​കാ​ല സേ​വ​ന​ങ്ങ​ൾ​ക്ക്‌ ശേ​ഷം സ്വ​ന്തം ഭ​വ​ന​ങ്ങ​ളി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും ഏ​കാ​ന്ത​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും മാ​ന​സീ​കോ​ല്ലാ​സ​ത്തി​നും ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നും സീ​നി​യ​ർ വെ​ൽ​നെ​സ് പ​രി​പാ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ന്നു. എ​ല്ലാ​വ​രെ​യും സെ​മി​നാ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ‌​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (516) 9024300; ഇ​മെ​യി​ൽ: echoforusa@gmail.com www.echoforhelp.org

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍