• Logo

Allied Publications

Delhi
മു​ത്ത​പ്പ​ൻ മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ​ക്കു സാ​യൂ​ജ്യ​മേ​കി ഡ​ൽ​ഹി ശ്രീ ​മു​ത്ത​പ്പാ സേ​വാ സ​മി​തി​യു​ടെ പ​തി​നേ​ഴാ​മ​ത് മു​ത്ത​പ്പാ മ​ഹോ​ത്സ​വം മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ലെ ​എ1 പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു.

ഡ​ൽ​ഹി​യു​ടെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളാ​യ ഗു​രു​ഗ്രാം, ഗ്രെ​യ്റ്റ​ർ നോ​യി​ഡ, നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ്, ഘാ​സി​യാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഭ​ക്ത ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി.

മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി ശ്രീ ​മു​ത്ത​പ്പാ സേ​വാ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​വി. രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ശി​വ​പ്ര​സാ​ദ് മു​ഖാ​തി​ഥി​യാ​യി​രു​ന്നു.



സെ​ക്ര​ട്ട​റി പി​രി​യാ​ട്ട് ര​വീ​ന്ദ്ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി. ​ച​ന്ദ്ര​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഡ​ൽ​ഹി​യി​ലെ​യും എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ​യും ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യി​ക ദു​ർ​ഗാ വി​ശ്വ​നാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​നീ​ഷ് പൂ​ന്തേ​ട​ൻ, സി​ദ്ധാ​ർ​ഥ് ജ​യ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ച്ച ഭ​ക്തി ഗാ​ന​മേ​ള മു​ത്ത​പ്പാ മ​ഹോ​ത്സ​വ സ​ന്ധ്യ​യെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി.

രാ​വി​ലെ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത്ത​പ്പ​ൻ സ്ത്രീ​ശ​ക്തി​യു​ടെ ഭ​ക്തി സാ​ന്ദ്ര​മാ​യ ഭ​ജ​ന​യും തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര ര​ച​നാ മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു​നി​ന്ന മു​ത്ത​പ്പ മ​ഹോ​ത്സ​വ​ത്തി​ൽ മു​ത്ത​പ്പ​നും തി​രു​വ​പ്പ​ന​യും ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​മേ​കി. കൂ​ടാ​തെ ര​ണ്ടു ദി​വ​സ​വും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച‌​യ്ക്കും രാ​ത്രി​യി​ലും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.