• Logo

Allied Publications

Americas
ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ജോ​യി ചാ​ക്ക​പ്പ​ൻ ഫൊ​ക്കാ​ന​യു​ടെ 2024 2026 ഭ​ര​ണ​സ​മി​തി​യി​ൽ ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജോ​യി ചാ​ക്ക​പ്പ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. 20182020 ലെ ​ഫൊ​ക്കാ​ന​യു​ടെ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യും നാ​ഷ​ന​ൽ ക​മ്മി​റ്റി അംഗമായും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2018ല്‍ ​ഫി​ലാ​ഡ​ല്‍​ഫി​യാ​യി​ല്‍ ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ 18ാമ​ത് രാ​ജ്യാ​ന്ത​ര ക​ണ്‍​വെ​ന്‍​ഷ​ന്‍റെ ബാ​ങ്ക്വ​റ്റ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം ക​മ്മി​റ്റി കോ​ഓര്‍​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു.

വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ വ​ള​പ്പി​ല്‍ പ​രേ​ത​രാ​യ ചാ​ക്ക​പ്പ​ന്‍ മ​റി​യം ദ​മ്പ​തി​ക​ളു​ടെ എ​ട്ടു​മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​ണ്.

കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍ നി​ന്ന് ബി​എ​സി ഫി​സി​ക്‌​സി​ല്‍ ബി​രു​ദം നേ​ടി​യ ശേ​ഷം 1983ല്‍ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്സി​യി​ല്‍ കു​ടി​യേ​റി. പി​ന്നീ​ട് അ​മേ​രി​ക്ക​യി​ല്‍ കം​പ്യൂ​ട്ട​ർ സ​യ​ന്‍​സി​ല്‍ ഉ​പ​രി​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ഫൈ​സ​ര്‍​വ് ക​മ്പ​നി​യി​ല്‍ ഐടി വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​ന​ലി​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ജോ​യി ചാ​ക്ക​പ്പ​ന്‍ ന്യൂ​ജ​ഴ്സി​യി​ല്‍ പ്ര​മു​ഖ സാ​മൂ​ഹ്യ​സം​ഘ​ട​ന​യാ​യ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ലൂ​ടെയാണ്(​കെസിഎ​ഫ്)​ സാ​മൂ​ഹ്യ​രം​ഗ​ത്ത് ക​ട​ന്നു വ​ന്ന​ത്. 25 വ​ര്‍​ഷം മു​മ്പ് കെ​സിഎ​ഫി​ല്‍ എ​ത്തി​യ ചാ​ക്ക​പ്പ​ന്‍ കെസിഎ​ഫിന്‍റെ പ്ര​സി​ഡന്‍റാ​യി ര​ണ്ടു ത​വ​ണ​യും(​നാ​ല് വ​ര്‍​ഷം) സെ​ക്ര​ട്ട​റി​യാ​യി ഒ​രു ത​വ​ണ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ കെസിഎ​ഫി​ന്‍റെ ട്ര​സ്റ്റി ബോ​ര്‍​ഡ് അംഗമായും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അംഗമായും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​ര്‍​ഗ​ന്‍​ഫീ​ല്‍​ഡി​ലെ ക​ലാ​സാം​സ്‌​ക്കാ​രി​ക സം​ഘ​ട​ന​യാ​യ നാ​ട്ടു​കൂ​ട്ടത്തി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​യ ചാ​ക്ക​പ്പ​ൻ ബോ​ര്‍​ഡ് അം​ഗ​മാ​ണ്.

ന്യൂ​ജ​ഴ്സി സെ​ന്‍റ് ജോ​ര്‍​ജ് സീ​റോ മ​ല​ബാ​ര്‍ പ​ള്ളി​യു​ടെ ആ​രം​ഭം മുതൽ ട്ര​സ്റ്റി​യാ​യും സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ച ചാ​ക്ക​പ്പ​ന്‍ നാ​ലു ത​വ​ണ ട്ര​സ്റ്റിയായും ഒ​രു ത​വ​ണ സെ​ക്ര​ട്ട​റി, ക​മ്മ​റ്റി അം​ഗം എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ എ​സ്എംസിസി​യു​ടെ പാ​രി​ഷ് പ്ര​സി​ഡ​ന്‍റാ​ണ്. 2003ല്‍ ​ന്യൂ​ജഴ്‌​സി​ല്‍ ഏ​റെ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന സീ​റോ മ​ല​ബാ​ര്‍ നാ​ഷ​ന​ൽ ക​ണ്‍​വെ​ന്‍​ഷ​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ചാ​ക്ക​പ്പ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ത്തി എല്ലാവ​രു​ടെ​യും പ്ര​ശം​സ നേ​ടി​യിരുന്നു.

നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും നേ​ടി​യി​ട്ടു​ള്ള ജോ​യി ചാ​ക്ക​പ്പ​ൻ 2023ൽ ​ബെ​ർ​ഗ​ൻ കൗ​ണ്ടി കമ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡും നേ​ടു​ക​യു​ണ്ടാ​യി. ഭാ​ര്യ വ​ത്സ​മ്മ ജോ​യി​യോ​ടൊ​പ്പം ന്യൂജ​ഴ്സി​യി​ലെ ബെ​ർ​ഗ​ൻ കൗ​ണ്ടി​യി​ൽ ആ​ണ് താ​മ​സം. മ​ക്ക​ൾ നീ​ന ജോ​യി, ന​വീ​ൻ ജോ​യി.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മാ​ർ​ച്ച് എ​ട്ടി​ന് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​നി​താ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.
കാനഡയിലേക്കു പോയ പാക് വിമാനത്തിലെ എയർ ഹോസ്റ്റസിനെ കാണാതായി.
ടൊ​റ​ന്‍റോ: ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്നു കാ​ന​ഡ​യി​ലേ​ക്കു പോ​യ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സ്(​പി​ഐ​എ) വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​
മ​യാ​മി സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ്; ഓ​സ്റ്റി​ൻ സ്ട്രൈ​ക്കേ​ഴ്സ് ചാ​മ്പ്യ​ന്മാ​ർ.
മ​യാ​മി: മ​യാ​മി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ സ​മാ​പ​നം.
ഏ​ലി​ക്കു​ട്ടി ഗ്രി​ഗ​റി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ക​രീ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​എം. ഗ്രി​ഗ​റി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(83) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ബി​ന​യ പ്ര​ധാ​നു​മാ​യി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ വ​ന്ന പ്ര​തി​നി​ധി​ക​ളു​മാ​യ