• Logo

Allied Publications

Europe
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ' വെ​ള്ളി​യാ​ഴ്ച; റ​വ. ഫാ. ​ജോ​സ് കു​ന്നും​പു​റ​വും റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​നും ന​യി​ക്കും
Share
ബേ​സിം​ഗ്സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച ബേ​സിം​ഗ്സ്റ്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.

ആ​ദ്യ നൈ​റ്റ് വി​ജി​ല്‍ ശു​ശ്രൂ​ഷ ന​യി​ക്കു​ന്ന​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ സൗ​ത്താം​പ്ട​ൺ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​റും പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ജോ​സ് കു​ന്നും​പു​റ​മാ​ണ്.

സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​യ് കു​ര്യ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വ​ച​ന സ​ന്ദേ​ശ​വും ന​ൽ​കും. രാ​ത്രി ഒ​ന്പ​ത് മു​ത​ൽ 12.30 വ​രെ​യാ​ണ് നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷന്‍റെ ഭാ​ഗ​മാ​യു​ള്ള ബേ​സിം​ഗ് സ്റ്റോ​ക്ക് മാ​സ് സെ​ന്‍റ​ർ ആ​ണ് നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. ഓ​രോ മാ​സ​ത്തി​ലെ​യും മൂ​ന്നാം വെ​ള്ളി​യാ​ഴ്ച​യാ​ണ് നൈ​റ്റ് വി​ജി​ല്‍ ന​ട​ത്തു​വാ​നാ​യി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ മാ​സ​ത്തി​ലെ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് ബേ​സിം​ഗ് സ്റ്റോ​ക്കി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​പ​മാ​ല, ദൈ​വ​സ്തു​തി​പ്പു​ക​ൾ, വ​ച​ന​പ്ര​ഘോ​ഷ​ണം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​ക​ൾ, ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന, കു​ർ​ബാ​ന എ​ന്നി​വ​യും നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ദൈ​വി​ക കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​ന്ന​തി​നും ദൈ​വ​സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​ന്ന​തി​നു​മാ​യി ഈ ​നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ൽ എ​ല്ലാ​വ​രും വ​ന്ന് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​ള്ളി​യു​ടെ വി​ലാ​സം: St Joseph’s Catholic Church, Basingstoke, RG22 6TY.
Date & Time: 17th November 2023, 9PM12.30AM

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി തോ​മ​സ് 07809209406, ഷ​ജി​ല രാ​ജു 07990076887.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.