• Logo

Allied Publications

Europe
കു​ടി​യേ​റ്റ​ക്കാ​രെ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ റ​ഷ്യ സ​ഹാ​യി​ക്കു​ന്നു; ആ​രോ​പ​ണ​വു​മാ​യി ഫി​ന്‍​ല​ന്‍​ഡ്
Share
ഹെ​ല്‍​സി​ങ്കി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ അ​തി​ര്‍​ത്തി ക​ട​ന്ന് ഫി​ന്‍​ല​ന്‍​ഡി​ലെ​ത്താ​ന്‍ റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി സേ​ന സ​ഹാ​യി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഫി​ന്നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​റ്റേ​രി ഒ​ര്‍​പോ.

കാ​റി​ല്‍ എ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​ര്‍ സൈ​ക്കി​ളി​ല്‍ അ​തി​ര്‍​ത്തി ക​ട​ന്ന് അ​ഭ​യാ​ര്‍​ഥി​ക​ളാ​വു​ക​യാ​ണെ​ന്ന് ഫി​ന്നി​ഷ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

റ​ഷ്യ​യു​മാ​യി 1,340 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള അ​തി​ര്‍​ത്തി​യാ​ണ് ഫി​ന്‍​ല​ന്‍​ഡ് പ​ങ്കി​ടു​ന്ന​ത്. ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള, യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​തി​ര്‍​ത്തി​യാ​ണി​ത്.

അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പൊ​തു​വെ കു​റ​വാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ ആ​ഴ്ച ഇ​ത്ത​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച ഒ​രു ദി​വ​സം 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 60 കു​ടി​യേ​റ്റ​ക്കാ​ര്‍ അ​തി​ര്‍​ത്തി ക​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു മാ​സം കൊ​ണ്ട് 91 പേ​ര്‍ മാ​ത്രം വ​ന്ന സ്ഥാ​ന​ത്താ​ണി​ത്. ഇ​റാ​ഖ്, യെ​മ​ന്‍, സി​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​ഭ​യാ​ര്‍​ഥി​ക​ള്‍ നി​യ​മ​പ​ര​മാ​യാ​ണ് റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​മാ​യ ഫി​ന്‍​ല​ന്‍​ഡി​ലേ​ക്ക് ക​ട​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ന്ന് ഫി​ന്നി​ഷ് ബോ​ര്‍​ഡ​ര്‍ ഗാ​ര്‍​ഡി​ലെ കേ​ണ​ല്‍ മാ​റ്റി പി​റ്റ്കാ​നി​റ്റി വ്യ​ക്ത​മാ​ക്കി.

കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത ആ​ളു​ക​ളെ ഫി​ന്‍​ല​ന്‍​ഡ് ബോ​ര്‍​ഡ​ര്‍ ക​ട​ക്കാ​ന്‍ സാ​ധാ​ര​ണ​യാ​യി റ​ഷ്യ അ​നു​വ​ദി​ക്കാ​ത്ത​താ​ണ്. എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്ത് റ​ഷ്യ ന​യം മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും പി​റ്റ്കാ​നി​റ്റി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൈ​ക്കി​ളി​ല്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യെ ദു​രു​പ​യോ​ഗം ചെ​യ്ത് നി​ര​വ​ധി കു​ടി​യേ​റ്റ​ക്കാ​രാ​ണ് ഫി​ന്‍​ല​ന്‍​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് സൈ​ക്കി​ളി​ല്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​ത് ഫി​ന്‍​ല​ന്‍​ഡ് വി​ല​ക്കി.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.