• Logo

Allied Publications

Americas
മാ​ഗ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഓ​ൾ​ഡ് മ​ങ്ക്സ് ജേ​താ​ക്ക​ൾ
Share
ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ഈ ​മാ​സം നാ​ലി​ന് ന​ട​ന്ന മാ​ഗി​ന്‍റെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഓ​ൾ​ഡ് മ​ങ്ക്സ് ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ആ​ണ് ജോ​മോ​ൻ നാ​യ​ക​നാ​യ ഓ​ൾ​ഡ് മ​ങ്ക്സ് അ​ലോ​ഷി നാ​യ​ക​നാ​യ ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സി​നെ തോ​ൽ​പ്പി​ച്ച് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

ശ​ക്ത​രാ​യ ഏ​ഴ് ടീ​മു​ക​ളാ​ണ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) സം​ഘ​ടി​പ്പി​ച്ച മാ​ഗ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, റ​വ.​ഫാ. എ​ബ്ര​ഹാം സ​ക്ക​റി​യ, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു ചാ​ല​ക്ക​ൽ, മാ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫ്, സ്പോ​ർ​ട്സ് ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​ജി കോ​ട്ട​യം, വി​നോ​ദ് ചെ​റി​യാ​ൻ എ​ന്നി​വ​രെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ഗ്രാം കോഓർ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി ചെ​റു പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഫാ.​ഏ​ബ്ര​ഹാം സ​ഖ​റി​യാ​യു​ടെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ട് കൂ​ടി ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.



സ്പോ​ർ​ട്സി​ൽ നി​ന്ന് ലോ​ക​ത്തി​നു ഉ​ദാ​ത്ത​മാ​യ ധാ​രാ​ളം മാ​തൃ​ക​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ൾ​ഡ് മ​ങ്ക്സ്, യം​ഗ് ബ്ല​ഡ്സ്, ​ഷി​പ്പ് മാ​ൻ ഷാ​ർ​ക്ക്സ്, യം​ഗ് മ​ങ്ക്സ്, ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സ്, ഗെ​യിം ഓ​ൺ, ഹൂ​സ്റ്റ​ൺ ബാ​ൻ​ഡി​റ്റ്സ് തു​ട​ങ്ങി​യ ഏ​ഴ് ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ റ​വ. ഫാ. ​എ​ബ്ര​ഹാം സ​ക്ക​റി​യ​യ്ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ബോ​ൾ സെ​ർ​വ് ചെ​യ്തു​കൊ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. പി​ന്നീ​ട് മ​ത്സ​ര​ത്തി​ന്‍റെ എ​ല്ലാ നി​യ​ന്ത്ര​ണ​വും റെ​ജി ജോ​ൺ കോ​ട്ട​യം ഏ​റ്റെ​ടു​ത്തു.

ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ആ​യി ഷാ​ജ​ൻ, ഷെ​റി​ൻ, ക്രി​സ് എ​ന്നി​വ​രോ​ടൊ​പ്പം അ​ല​ക്സ് പാ​പ്പ​ച്ച​നും പ​ങ്കാ​ളി​ക​ളാ​യി. മ​ത്സ​ര​ങ്ങ​ൾ​ക്ക് ക​മ​ന്‍റേ​റ്റ​ർ​മാ​രാ​യി ജോ​ജി ജോ​സ​ഫും സെ​ക്ര​ട്ട​റി മെ​വി​ൻ ജോ​ൺ എ​ബ്ര​ഹാ​മും പ്ര​വ​ർ​ത്തി​ച്ചു.



ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ൺ​സ​ർ​മാ​രാ​യി കി​യാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, അ​ബാ​ക്ക​സ് ട്രാ​വ​ൽ, ആ​ൻ​സ് ഗ്രോ​സ​റി, ഷൈ​ജു തോ​മ​സ് റി​യാ​ലി​റ്റി, മാ​സ് മ്യൂ​ച്ച​ൽ ഇ​ൻ​ഷു​റ​ൻ​സ്, റോ​ഷ​ൻ തോ​മ​സ്, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു.

മാ​ഗ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 1000 ഡോ​ള​ർ കാ​ഷ് പ്രൈ​സും ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ളാ​യ ഓ​ൾ​ഡ് മ​ങ്ക്സി​ന്‍റെ ക്യാ​പ്റ്റ​ൻ ജോ​മോ​ൻ മാ​ഗി​ന്‍റെ ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് ജോ​സ​ഫി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ട്രോ​ഫി​യും 500 ഡോ​ള​ർ കാ​ഷ് പ്രൈ​സും ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സ് ക്യാ​പ്റ്റ​ൻ അ​ലോ​ഷി പ്ര​സി​ഡ​ന്‍റ് ജോ​ജി ജോ​സ​ഫി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.



ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഓ​ഫ​ൻ​സ​റാ​യി ച​ല​ഞ്ചേ​ഴ്സി​ലെ അ​ലോ​ഷി മാ​ത്യൂ​വും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ഓ​ൾ​ഡ് മ​ങ്കി​ന്‍റെ സാ​ജ​ൻ ജോ​ണും മി​ക​ച്ച സെ​റ്റ​റാ​യി ച​ല​ഞ്ചേ​ഴ്സി​ലെ ത​ന്നെ കെ​വി​ൻ മാ​ത്യു​വും റൈ​സിം​ഗ് സ്റ്റാ​റാ​യി ഷി​പ്പ്മാ​ൻ ഷാ​ർ​ക്കി​ലെ അ​ജ​യ​യും എം​വി​പി​യാ​യി നോ​യ​ൽ ഷി​ബു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കാ​ലാ​കാ​ല​ങ്ങ​ളാ​യി മാ​ഗി​ന്‍റെ എ​ല്ലാ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കും റെ​ജി ജോ​ൺ കോ​ട്ട​യം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ബി​ജു ചാ​ല​ക്ക​ൽ റെ​ജി കോ​ട്ട​യ​ത്തി​ന് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്ക​യും ക​ട​ന്നു​വ​ന്ന എ​ല്ലാ ടീ​മം​ഗ​ങ്ങ​ൾ​ക്കും കാ​ണി​ക​ളാ​യി വ​ന്ന​വ​ർ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

ട്ര​ഷ​റ​ർ ജോ​മോ​ൻ, ഐ​ടി ക​ൺ​വീ​ന​ർ ബാ​ബു തോ​മ​സ്, വ​നി​താ ബോ​ർ​ഡ് അം​ഗം പൊ​ടി​യ​മ്മ പി​ള്ള, മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍