• Logo

Allied Publications

Delhi
ഡ​ൽ​ഹി​ക്ക് ഹാ​പ്പി ദീ​പാ​വ​ലി; വാ​യു​ഗു​ണ​നി​ല​വാ​രം വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു
Share
ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി ദി​ന​ത്തി​ൽ തെ​ളി​ഞ്ഞ ആ​കാ​ശ​വും സ​മൃ​ദ്ധ​മാ​യ സൂ​ര്യ​പ്ര​കാ​ശ​വും ക​ണ്ടു​കൊ​ണ്ടാ​ണ് ഡ​ൽ​ഹി നി​വാ​സി​ക​ൾ ഉ​ണ​ർ​ന്ന​ത്. വി​ഷ​പ്പു​ക​മ​ഞ്ഞി​ൽ‌ ശ്വാ​സം​മു​ട്ടി​യ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന് ദീ​പാ​വ​ലി ദി​ന​ത്തി​ൽ ആ​ശ്വാ​സ​ത്തി​നു വ​ക ന​ല്കു​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ.

ന​ഗ​ര​ത്തി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സൂ​ചി​ക ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് 202 ആ​യി​രു​ന്നു. മൂ​ന്നാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ലെ ഏ​റ്റ​വും മി​ക​ച്ച വാ​യു​ഗു​ണ​നി​ല​വാ​ര​മാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ആ​ന​ന്ദ് വി​ഹാ​റി​ൽ 266, ആ​ർ‌​കെ പു​ര​ത്ത് 241, പ​ഞ്ചാ​ബി ബാ​ഗ് മേ​ഖ​ല​യി​ൽ 233, ഐ​ടി​ഒ മേ​ഖ​ല​യി​ൽ 227, എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു​ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യും വെ​ള്ളി​യാ​ഴ്ച​യും പെ​യ്ത ഇ​ട​വി​ട്ടു​ള്ള മ​ഴ​യും കാ​റ്റു​മാ​ണ് ര​ണ്ടാ​ഴ്ച​യോ​ളം ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന വി​ഷ​വാ​യു​വി​ൽ നി​ന്ന് വ​ലി​യ ആ​ശ്വാ​സം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച ശ​രാ​ശ​രി വാ​യു​ഗു​ണ​നി​ല​വാ​ര തോ​ത് 437 ആ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​ത്തെ 24 മ​ണി​ക്കൂ​ർ ശ​രാ​ശ​രി വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക 220 ആ​ണ്. ഇ​ത് എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ ദീ​പാ​വ​ലി​ക്ക് മു​മ്പു​ള്ള ദി​വ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണ്.

കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി ദി​ന​ത്തി​ൽ 312, 2021ൽ 382, 2020​ൽ 414, 2019ൽ 337, 2018​ൽ 281, 2017ൽ 319, 2016​ൽ 431 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​യു​ഗു​ണ​നി​ല​വാ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ പോ​ലെ ഇ​ത്ത​വ​ണ​യും ദീ​പാ​വ​ലി​ക്ക് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​നു​ള്ളി​ൽ പ​ട​ക്ക​ങ്ങ​ളു​ടെ നി​ർ​മാ​ണം, സം​ഭ​ര​ണം, വി​ൽ​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ നി​ര​ത്തു​ക​ൾ, മ​ലി​നീ​ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, നി​ർ​മാ​ണ​വും പൊ​ളി​ക്ക​ലും ന​ട​ക്കു​ന്ന സൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ പോ​ലു​ള്ള ഉ​യ​ർ​ന്ന വാ​യു മ​ലി​നീ​ക​ര​ണ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.