• Logo

Allied Publications

Americas
എ​ക്കോ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്കോ (Enhance Community through Harmonious Outreach) എ​ന്ന സം​ഘ​ട​ന 2023ലെ ​ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു.

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ജെ​റി​ക്കോ​യി​ലു​ള്ള കൊ​ട്ടി​ലി​യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ (440 Jericho Turnpike, Jericho, NY 11753) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന വാ​ർ​ഷി​ക ഡി​ന്ന​ർ മീ​റ്റിം​ഗി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ്ര​മു​ഖ​രു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​താ​ണ്. 2,500 ഡോ​ള​റും പ്ര​ശം​സാ​ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ന്ന​ത്.

അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ:

1. അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ വ്യ​ക്തി​ക​ളാ​യി​രി​ക്ക​ണം, 2. അ​പേ​ക്ഷ​ക​ർ അ​മേ​രി​ക്ക​യി​ലെ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം, 3. ലോ​ക​ത്തി​ന്റെ ഏ​തു ഭാ​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രാ​യി​രി​ക്ക​ണം, 4. ക്യാ​ഷ് അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ന്ന 2,500 ഡോ​ള​ർ അ​വ​ർ ചെ​യ്യു​ന്ന ഏ​തെ​ങ്കി​ലും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ്രോ​ജെ​ക്ടി​ലേ​ക്കു ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.

5. ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് അ‌​ടു​ത്ത വ​ർ​ഷം ജ​നു​വ​രി ഏ​ഴി​ന് ന​ട​ത്ത​പ്പെ​ടു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റു​ള്ള​വ​രാ​യി​രി​ക്ക​ണം 6. അ​പേ​ക്ഷ​ക​ർ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ഇ​ന്ത്യ​ൻ വം​ശ​ജ​രും ആ​യി​രി​ക്ക​ണം.

7. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ചെ​യ്തി​ട്ടു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദ റി​പ്പോ​ർ​ട്ടും തെ​ളി​വു​ക​ളും സ​ഹി​തം അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ 15ന് ​രാ​ത്രി 12 മ​ണി​ക്ക് (ന്യൂ​യോ​ർ​ക്ക് സ​മ​യം) മു​മ്പാ​യി echoforusa@gmail.com എ​ന്ന ഈ​മെ​യി​ലി​ൽ ല​ഭി​ച്ചി​രി​ക്ക​ണം

8. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ എ​ക്കോ​യി​ൽ നി​ന്നും പ്ര​സ്തു​ത അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ വീ​ണ്ടും ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​നു​വ​ദ​നീ​യ​മ​ല്ല. 9. എ​ക്കോ നി​ശ്ച​യി​ക്കു​ന്ന അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

2021ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് ന്യൂ​യോ​ർ​ക്ക് ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ജോ​ൺ മാ​ത്യു അ​ർ​ഹ​നാ​യി​രു​ന്നു. 2022ലെ ​ര​ണ്ടാ​മ​ത് എ​ക്കോ ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് യോ​ങ്കേ​ഴ്സ് സ്‌​കാ​ർ​സ്ഡെ​യ്‌​ലി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​നെ​സ്സ് ന​ട​ത്തി​വ​രു​ന്ന ജ​ർ​ജ് ജോ​ൺ ക​ല്ലൂ​രി​നാ​ണ് (ബെ​ന്നി) ല​ഭി​ച്ച​ത്.

ലോം​ഗ് ഐ​ല​ൻ​ഡി​ലെ പ്ര​ശ്‌​സ​ത ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​നാ​യ ഡോ. ​തോ​മ​സ് മാ​ത്യു ചെ​യ​ർ​മാ​നാ​യ എ​ക്കോയി​ൽ സാ​ബു ലൂ​ക്കോ​സ്, തോ​മ​സ് എം. ​ജോ​ർ​ജ് (ജീ​മോ​ൻ), ബി​ജു ചാ​ക്കോ, വ​ർ​ഗീ​സ് ജോ​ൺ, ടി.​ആ​ർ. ജോ​യി, ആ​നി മാ​ത്യു, കെ. ​ബി. ശാ​മു​വേ​ൽ, കാ​ർ​ത്തി​ക് ധ​ർ​മ്മ, മാ​ത്യു​ക്കു​ട്ടി ഈ​ശോ, വ​ർ​ഗ്ഗീ​സ് എ​ബ്ര​ഹാം (രാ​ജു), ബെ​ജി ജോ​സ​ഫ്, സ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ചും എ​ക്കോയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യ​ണ​മെ​ന്ന് താ​ത്പ​ര്യ​മു​ള്ള​വ​ർ 5169024300 എ​ന്ന ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. Visit: www.echoforhelp.org.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍