• Logo

Allied Publications

Americas
നാ​ന്വ​റ്റ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം 16 മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട നാ​ന്വ​റ്റ് സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 25ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും പ​രു​മ​ല മാ​ർ​ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ പെ​രു​ന്നാ​ളും സം​യു​ക്ത​മാ​യി ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദോ മോ​ർ തീ​ത്തോ​സ്, മോ​ർ സി​ൽ​വാ നോ​സ് അ​യൂ​ബ് (ക്നാ​നാ​യ ഭ​ദ്രാ​സ​നം), മോ​ർ ഡ​യ​നേ​ഷ്യ​സ് ജോ​ൺ ക​വാ​ക്ക് (ആ​ർ​ച്ച്ബി​ഷ​പ് സി​റ​യ​ക് ഓ​ർ​ത്ത​ഡോ​ക്സ്) എ​ന്നീ മെ​ത്രാ​പൊ​ലീ​ത്താ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​പ​രി​ശു​ദ്ധ ദേ​വാ​ല​യം ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം ന​യി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ മാ​സം 17ന് ​മ​ര​ണ​മ​ട​ഞ്ഞ മ​രു​ന്നി​നാ​ൽ വ​ർ​ഗീ​സ് കോ​ർ എ​പ്പ​സ്കോ​പ്പ​യു​ടെ ജീ​വി​താ​ഭി​ലാ​ഷ പൂ​ർ​ത്തീ​ക​ര​ണം കൂ​ടി​യാ​ണ് ഈ ​സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളാ​ൽ നി​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​മാ​സം 16ന് ​വൈ​കു​ന്നേ​രം 6.30ന് ​ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്താ കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ഫാ. ​മ​ത്താ​യി വ​ർ​ക്കി പു​തു​ക്കു​ന്ന​ത്ത് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

17ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം റ​വ. ഡോ ​എ. പി. ​ജോ​ർ​ജ് വ​ച​ന പ്ര​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തും. ഉ​ച്ച​യ്ക്കു ശേ​ഷം 1.30ന് ​റ​വ. ഡോ. ​പോ​ൾ പ​റ​മ്പാ​ത്തും നാ​ലി​ന് ലി​ല്ലി​യ​ൻ ആ​ൻ​ഡ്രൂ​സും വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് റ​വ. ഡോ. ​എ.​പി. ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കും.

18ന് ​രാ​വി​ലെ 8.45ന് ​അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്ത​മാ​ർ​ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യോ​ടെ മെ​ത്രാ​പോ​ലീ​ത്താ​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന അ​ർ​പ​ണ​വും ന​ട​ക്കും. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ, പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളു​മേ​ന്തി, വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്ന് ന​ട​ത്ത​പ്പെ​ടു​ന്ന ഭ​ക്തി​സാ​ന്ദ്ര​മാ​യ റാ​സ ആ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

ശ​നി​യാ​ഴ്ച 12ന് ​മെ​ത്രാ​പോ​ലീ​ത്താ​മാ​രു​ടേ​യും മ​റ്റു വി​ശി​ഷ്ട വ്യ​ക്തി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

നാ​ന്വ​റ്റ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി എ​ന്നെ​ന്നും സ്മ​രി​ക്ക​പ്പെ​ടു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ച​ട​ങ്ങു​ക​ളി​ൽ വ​ന്ന് സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹീ​ത​രാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ് (ആ​ക്ടിം​ഗ് വി​കാ​ർ) വെ​രി. റ​വ. ഗീ​വ​ർ​ഗീ​സ് തോ​മ​സ് പ​ട്ട​ത്തി​ൽ കോ​ർ. എ​പ്പ​സ്കോ​പ്പ (അ​സോ​സി​യേ​റ്റ് വി​കാ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ജൂ​ബി​ലി ക​ൺ​വീ​നേ​ഴ്സാ​യ ഷെ​വ. ബാ​ബു ജേ​ക്ക​ബ് ന​ട​യി​ൽ, മി​ല​ൻ റോ​യി, അ​മാ​ൻ​ഡാ ജേ​ക്ക​ബ് എ​ന്നി​വ​രു​ടെ​യും പ​ള്ളി ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ് (ആ​ക്ടിം​ഗ് വി​കാ​ർ & പ്ര​സി​ഡ​ന്‍റ്), റോ​യി മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ), ഷെ​വ. ഡോ. ​ടോം അ​ക്കാ​ട്ടു​പാ​തി​ൽ (സെ​ക്ര​ട്ട​റി), ജി​ൻ​സ് മാ​ത്യു (ട്ര​ഷ​റ​ർ), ആ​ന്‍റ​ണി എ​ഫ്രേം, അ​രു​ൺ മ​ല്ലാ​ൻ സാ​ലി ജെ​യ്ബി​ൻ, സ്ലീ​ബാ കു​ഞ്ഞ്മ​ത്താ​യി (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി വ​രു​ന്നു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ