• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച
Share
അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 11ന് ​ആ​ദ്യ ഘ​ട്ടം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ കൊ​യ്ത്തു​ത്സ​വം തു​ട​രും.

പ്ര​ധാ​ന സ്റ്റാ​ളു​ക​ളു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി നി​ർ​വ​ഹി​ക്കും. ബ്ര​ഹ്മ​വാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന കേ​ര​ളി​യ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ സ​മ​ന്ന്വ​യ​ത്തോ​ടൊ​പ്പം അ​ബു​ദാ​ബി മ​ല​യാ​ളി​ക​ളു​ടെ വ​ലി​യ സം​ഗ​മ​ഭു​മി കൂ​ടി​യാ​യി മാ​റും കൊ​യ്ത്തു​ത്സ​വ​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​പ്പ​യും മീ​ൻ​ക​റി​യും ത​ട്ടു​ക​ട വി​ഭ​വ​ങ്ങ​ളും ന​സ്രാ​ണി പ​ല​ഹാ​ര​ങ്ങ​ളും പു​ഴു​ക്ക്, കു​മ്പി​ള​പ്പം മു​ത​ലാ​യ ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളും ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ളാ​ണ് ഏ​റെ ആ​ക​ർ​ഷ​ണം.

വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ര കൗ​ശ​ല വ​സ്തു​ക്ക​ൾ, ഔ​ഷ​ധ ചെ​ടി​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, വി​വ​ധ ഇ​നം പാ​യ​സ​ങ്ങ​ൾ, ബി​രി​യാ​ണി വി​ഭ​വ​ങ്ങ​ൾ, ഗ്രി​ല്‍ ഇ​ന​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​യു​ടെ വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാം​സ്കാ​രി​ക ഫെ​സ്റ്റ്, അ​സു​ര ബാ​ൻ​ഡ്, സെ​വ​ൻ ടോ​ൺ​സ് ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത മേ​ള, ദ​ല, ദു​ബാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​കാ​രി റ​വ.​ഫാ.​എ​ൽ​ദോ എം. ​പോ​ൾ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു ജോ​ൺ, ട്ര​സ്റ്റി റോ​യ്‌​മോ​ൻ ജോ​യ്, സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഐ. ​തോ​മ​സ്, ജോ​യി​ന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ രാ​ഹു​ൽ ജോ​ർ​ജ് നൈ​നാ​ൻ, മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ജേ​ക്ക​ബ് പു​ര​ക്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​