• Logo

Allied Publications

Europe
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള അ​വ​സാ​നി​ച്ചു; സ​മ്മാ​ന​ദാ​നം 25ന്
Share
മി​ഡ്‌​ലാ​ൻ​ഡ്സ്: പ​തി​നാ​ലാ​മ​ത് യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് ഉ​ജ്വ​ല പ​രി​സ​മാ​പ്തി. ക​ലാ​മേ​ള​യ്ക്ക് വേ​ദി​യൊ​രു​ക്കി​യ ഗ്ലോ​സ്റ്റ​റി​ലെ ക്ലീ​വ് സ്കൂ​ളി​ലെ ഇ​ന്ന​സെ​ന്‍റ് ന​ഗ​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി വേ​ദി​ക​ളി​ൽ നി​റ​ഞ്ഞാ​ടി​യ​ത് ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ങ്ങ​ളാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വി​ത്യ​സ്ത​മാ​യി മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം നി​ശ്ചി​ത സ​മ​യ​ത്ത് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു.

യു​ക്മ ദേ​ശീ​യ സ​മി​തി യോ​ഗം ഈ ​മാ​സം 25ന് ​യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ സ​മ്മാ​ന​ദാ​നം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ണി​ലെ എ​ല്ലാ​വ​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ ഒ​രു സ്ഥ​ല​ത്ത് വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ച് സ​മ്മാ​ന​ദാ​നം ന​ട​ത്തു​ന്ന​താ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ കോ​ട്ട​യം എം​പി തോ​മ​സ് ചാ​ഴി​കാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ളും യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ക്കും. വേ​ദി എ​വി​ടെ​യാ​ണെ​ന്ന​ത് പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്. അ​ന്നേ ദി​വ​സം എ​ല്ലാ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

മു​ൻ​പ് സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​സ്തു​ത വേ​ദി​യി​ൽ നി​ന്നും സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. യു​ക്മ ഫേ​സ്‌​ബു​ക്ക് പേ​ജി​ലൂ​ടെ ആ​ണ​അ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.

178 പോ​യ​ന്‍റ് നേ​ടി മി​ഡ്‌​ലാ​ൻ​ഡ്സ് റീ​ജി​യ​ൺ കി​രീ​ടം നി​ല​നി​ർ​ത്തി. 148 പോ​യി​ന്‍റു​മാ​യി യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ൻ ര​ണ്ടാം സ്ഥാ​ന​വും 88 പോ​യി​ന്‍റു​മാ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ചാ​മ്പ്യ​ൻ അ​സോ​സി​യേ​ഷ​ൻ 85 പോ​യ​ന്‍റ് നേ​ടി​ക്കൊ​ണ്ട് ബി​ർ​മിം​ഗ്ഹാം സി​റ്റി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യും (ബി​സി​എം​സി) 72 പോ​യി​ന്‍റു​മാ​യി ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 71 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ലൂ​ട്ട​ൻ കേ​ര​ളൈ​റ്റ്‌​സ് അ​സ്സോ​സി​യേ​ഷ​ന്റെ(LUKA) ടോ​ണി അ​ലോ​ഷ്യ​സ് ക​ലാ​പ്ര​തി​ഭ​യാ​യ​പ്പോ​ൾ വാ​ർ​വി​ക്‌ ആ​ൻ​ഡ് ലീ​വിം​ഗ്ട​ൺ അ​സോ​സി​യേ​ഷ​ന്‍റെ അ​മ​യ കൃ​ഷ്ണ നി​ധീ​ഷ് ക​ലാ​തി​ല​കം പ​ട്ട​വും​നേ​ടി.

നാ​ട്യ​മ​യൂ​രം ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ഇ​വാ കു​ര്യാ​ക്കോ​സ്‌ നേ​ടി​യ​പ്പോ​ൾ ബി​ർ​മിം​ഗ്ഹാം സി​റ്റി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ലെ സൈ​റ മ​രി​യ ജി​ജോ ഭാ​ഷാ​കേ​സ​രി പ​ട്ട​ത്തി​നു അ​ർ​ഹ​യാ​യി.

കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ അ​മ​യ കൃ​ഷ്ണ നി​ധീ​ഷും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബി​സി​എം​സി​യു​ടെ കൃ​ഷ്ണ​രാ​ഗ് പ്ര​വീ​ൺ ശേ​ഖ​റും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ EYCOയു​ടെ ഇ​വ മ​രി​യാ കു​ര്യാ​ക്കോ​സും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ടോ​ണി അ​ലോ​ഷ്യ​സും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി.

യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന