• Logo

Allied Publications

Americas
സെ​ബാ​സ്റ്റ്യ​ൻ സ​ജി കു​ര്യ​ന് മി​ക​ച്ച കാ​മ​റാ​മാ​ൻ അ​വാ​ർ​ഡ്
Share
മ​യാ​മി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാമ​റാ​മാ​ൻ അ​വാ​ർ​ഡ് ന​ൽ​കി സെ​ബാ​സ്റ്റ്യ​ൻ സ​ജി കു​ര്യ​നെ (സ്റ്റാ​ർ​ലൈ​ൻ സ​ജി) ആ​ദ​രി​ച്ചു.

മ​യാ​മി​യി​ലെ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ വ​ച്ച് ഈ ​മാ​സം ആ​ദ്യം ന​ട​ത്ത​പ്പെ​ട്ട പ​ത്താ​മ​ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലാ​ണ് എം​എ​ൽ​എമാരായ ചാ​ണ്ടി ഉ​മ്മ​ൻ, ദ​ലീ​മ ജോ​ജോ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ജി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ ഐ​പി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം, സെ​ക്ര​ട്ട​റി രാ​ജു പ​ള്ള​ത്ത്, ട്ര​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് സു​നി​ൽ ട്രൈ​സ്റ്റാ​ർ എ​ന്നി​വ​രോ​ടൊ​പ്പം മ​റ്റു ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ടാ​തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ പി.​ജി. സു​രേ​ഷ് കു​മാ​ർ, സ്‌​മൃ​തി പ​രു​ത്തി​ക്കാ​ട് , അ​ഭി​ലാ​ഷ് മോ​ഹ​ൻ, അ​യ്യ​പ്പ​ദാ​സ്, ക്രി​സ്റ്റീ​ന ചെ​റി​യാ​ൻ, ഷാ​ബു കി​ളി​ത്ത​ട്ടി​ൽ, പി. ​ശ്രീ​കു​മാ​ർ, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് ദാ​നം.

ത​നി​ക്കു ല​ഭി​ച്ച ഈ ​അ​വാ​ർ​ഡ് വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നും മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തീ​ർ​ച്ച​യാ​യും ഇ​തൊ​രു ഊ​ർ​ജം ആ​യി​രി​ക്കു​മെ​ന്നും സ​ജി പ​റ​ഞ്ഞു. അ​വാ​ർ​ഡി​ന് ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത സം​ഘാ​ട​ക​ർ​ക്കു​ള്ള ന​ന്ദി സ​ജി ത​ദ​വ​സ​ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി.



കോ​ട്ട​യം ജി​ല്ല​യി​ലെ മ​ര​ങ്ങോ​ലി ആ​ണ് സ​ജി​യു​ടെ ജ​ന്മ​സ്‌​ഥ​ലം. 1990 മു​ത​ൽ ഫോ​ട്ടോ​ഗ്രാ​ഫി വീ​ഡി​യോ​ഗ്രാ​ഫി മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്‌ സ്റ്റാ​ർ​ലൈ​ൻ സ​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന സെ​ബാ​സ്റ്റ്യ​ൻ സ​ജി കു​ര്യ​ൻ.

1991 ജ​നു​വ​രി 21ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട് സ്റ്റാ​ർ​ലൈ​ൻ സ്റ്റു​ഡി​യോ​സ് എ​ന്ന പേ​രി​ൽ സ്വ​ന്തം സ്‌​ഥാ​പ​നം തു​ട​ങ്ങി. പി​ന്നീ​ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൂ​ത്താ​ട്ടു​കു​ള​ത്തും യു​എ​സി​ൽ ഡാ​ള​സി​ലും സ്റ്റാ​ർ​ലൈ​ൻ സ്റ്റു​ഡി​യോ​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു.

1935ൽ ​സ​ജി​യു​ടെ വ​ല്യ​പ്പ​ച്ച​നാ​യി​രു​ന്ന എം.​പി. ഫി​ലി​പ്പ് ആ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​ദ്യ ഫോ​ട്ടോ സ്റ്റു​ഡി​യോ ആ​യ ലോ​യ​ൽ സ്റ്റു​ഡി​യോ സ്‌​ഥാ​പി​ച്ച​ത്‌. ഐ​പി​സി​എ​ൻ​എ ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സ​ജി കു​ര്യ​ൻ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഭാ​ര്യ റൂ​ബി​യും മ​ക്ക​ളാ​യ നൈ​ജി​ലും നൈ​ൽ​സ​വും അ​ട​ങ്ങു​ന്ന​താ​ണ് സ​ജി​യു​ടെ കു​ടും​ബം.

റ​വ. ഫാ. ​രാ​ജു ഡാ​നി​യേ​ൽ കോ​ർ​എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ൽ (ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ വി​കാ​രി), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ഡാ​ള​സ് കേ​ര​ളം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), ഷാ​ജി രാ​മ​പു​രം (ഐ​പി​സി​എ​ൻ​എ, ഡാ​ള​സ് ചാ​പ്റ്റ​ർ) തു​ട​ങ്ങി സാ​മൂ​ഹി​ക സാ​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ സ​ജി​ക്ക് ആ​ശ​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ