• Logo

Allied Publications

Americas
ചാ​ണ്ടി ഉ​മ്മ​ന് വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കി ഫ്ലോ​റി​ഡ യു​ഡി​എ​ഫ്
Share
മ​യാ​മി: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ന് ഫ്ലോ​റി​ഡ​യി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം വി​പു​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഒ​ഐ​സി​സി ഫ്ലോ​റി​ഡ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​റ്റു യു​ഡി​എ​ഫ് ഘ​ട​ക ക​ക്ഷി​ക​ളോ​ട് സ​ഹ​ക​രി​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യും ക​ർ​ണാ​ട​ക​ത്തി​ലെ വി​ജ​യ​വും കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​ക്ക് വ​ലി​യ ഉ​ണ​ർ​വ് പ​ക​ർ​ന്ന് ത​ന്നു. പു​തു​പ്പ​ള്ളി​യി​ലെ ചാ​ണ്ടി ഉ​മ്മ​ന്‍റെ ജ​യം കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് സ​ട കു​ട​ഞ്ഞെ​ഴു​ന്നേ​ൽ​ക്കു​വാ​ൻ കാ​ര​ണ​മാ​ക്കി​യ​താ​യി ജോ​ർ​ജി വ​ർ​ഗീ​സ് പ്ര​സ്ഥാ​വി​ച്ചു.



സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ ദേ​വി​യി​ലു​ള്ള ഗാ​ന്ധി സ്‌​ക്വ​യ​റി​ലെ ഹാ​ളി​ൽ നി​റ​ഞ്ഞ സ​ദ​സി​ല്ലാ​യി​രു​ന്നു ഈ ​സ്വീ​ക​ര​ണ സ​മ്മേ​ള​നം. ചാ​ണ്ടി ഉ​മ്മ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ കേ​ര​ളം വി​ട്ടി​ട്ടും നാ​ടി​നോ​ടു കാ​ണി​ക്കു​ന്ന സ്നേ​ഹ​ത്തി​നും ത​നി​ക്ക് ന​ൽ​കി​യ വ​ര​വേ​ൽ​പ്പി​നും ന​ന്ദി പ​റ​ഞ്ഞു.

പി​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി‌​യോ​ട് ഒ​പ്പം ഫ്ലോ​റി​ഡ​യി​ലെ ത​ന്‍റെ മു​ൻ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ താ​ൻ യാ​ത്ര ചെ​യ്ത സ്ഥ​ല​ങ്ങ​ളും ന​ല്ല അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മി​ച്ചു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച ചാ​ണ്ടി ഉ​മ്മ​ൻ ത​ന്നെ വി​ജ​യി​പ്പി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ധാ​രാ​ള​മു​ണ്ടെ​ന്നു കൂ​ട്ടി ചേ​ർ​ത്തു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ​യും ഭാ​ര​ത​ത്തി​ലെ​യും ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ വ​ര​ച്ചു കാ​ട്ടി. ഒ​ഐ​സി​സി നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി ആ​യി യോ​ഗം നി​യ​ന്ത്രി​ച്ചു. ചാ​ണ്ടി ഉ​മ്മ​നു​മാ​യു​ള്ള ത​ന്‍റെ അ​ടു​ത്ത ബ​ന്ധം അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.



ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ലി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​പി​സി​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ഘ​ട​ക​മാ​ണ് ഒ​ഐ​സി​സി എ​ന്നും ഐ​ഒ​സി കേ​ന്ദ്ര​ത്തി​ന്‍റെ (എ​ഐ​സി​സി) കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട​ക​വു​മാ​ണെ​ന്ന് മാ​ലി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി എ​ബ്ര​ഹാം, ഫോ​കാ​ന ട്രെ​ഷ​റ​ർ ബി​ജു കൊ​ട്ടാ​ര​ക്ക​ര, ഫോ​മ ട്രെ​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഫോ​കാ​നാ ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗം സ​ജി​മോ​ൻ ആ​ന്‍റ​ണി , ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ ചെ​യ​ർ ബി​നു ചി​ല​മ്പ​ത്തു, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​യി കു​റ്റി​യാ​നി, ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ സേ​വി മാ​ത്യു, ഡോ. ​സു​നി​ൽ കു​മാ​ർ, ഫാ. ​ജോ​സ​ഫ് വ​രു​ഗീ​സ്, ഐ​ഒ​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ, വി​പി​ൻ രാ​ജ് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.



ഒ​ഐ​സി​സി റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ര്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ഐ​സി സി ​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​നെ​യും വി.​പി. സ​ജീ​ന്ദ്ര​നെ​യും അ​തി​ഥി​ക​ളെ​യും ഫ്ലോ​റി​ഡ​യി​ലെ പൗ​ര​വ​ലി​യെ​യും സാ​ജ​ൻ അ​ഭി​ന​ന്ദി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ കോ​ൺ​ഗ്ര​സ്‌, കേ​ര​ള കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ മാ​ത്തു​ക്കു​ട്ടി തു​മ്പ​മ​ൺ, കേ​ര​ള കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ജോ​ജി ജോ​ൺ എ​ന്നി​വ​ർ ഹാ​ര​ർ​പ്പ​ണം ന​ട​ത്തി ചാ​ണ്ടി ഉ​മ്മ​നെ സ്വീ​ക​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​മാ​യ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​മ്പി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ചാ​ണ്ടി ഉ​മ്മ​നും വി.​പി. സ​ജീ​ന്ദ്ര​നും മ​റ്റു അ​തി​ഥി​ക​ളും ഫ്ലോ​റി​ഡാ​യി​ൽ നി​ന്നും യാ​ത്ര​യാ​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍