• Logo

Allied Publications

Americas
ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ ഫൊ​ക്കാ​ന ജോ​യി​ന്‍റ് ട്ര​ഷ​ർ സ്ഥാ​നത്തേക്ക് മത്സരിക്കുന്നു
Share
ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന​യു​ടെ 2024 2026 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യി​ൽ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ സം​ഘ​ട​ന സാം​സ്കാ​രി​ക നേ​താ​വ് ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.

മൂ​ന്ന​ര ദ​ശാം​ബ്ദ​ത്തി​ല​ധി​ക​മാ​യി സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​ച്ചി​ട്ടു​ള്ള ജോ​ണ്‍ ക​ല്ലോ​ലി​ക്ക​ല്‍ ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ണ്ട് എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​രു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

ഏ​റ്റെ​ടു​ക്കു​ന്ന പ​ദ​വി​ക​ൾ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ അ​ത് ഏ​റ്റ​വും കു​റ്റ​മ​റ്റ​താ​ക്കു​ക എ​ന്ന​ത് ജോ​ണി​ന്‍റെ പ്ര​ത്യേ​ക​താ​ണ്. പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും ഫൊ​ക്കാ​ന​യി​ലെ സ​മ​സ്ത മേ​ഖ​ല​യി​ലും ഉ​ള്ള പ്ര​വ​ണ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ചാ​ണ് ജോ​ൺ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ൺ ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട പ​ല ക​മ്മി​റ്റി​ക​ളി​ലും അം​ഗ​വു​മാ​യി​രു​ന്നു.

കോ​ളജ് പ​ഠ​ന​കാ​ല​ത്ത് കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, കെ​എ​സ്‌‌​യു താ​ലൂ​ക്ക് ക​മ്മി​റ്റി, ജി​ല്ലാ ക​മ്മി​റ്റി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ശേ​ഷം ജോ​ണ്‍ ക​ല്ലോ​ലി​ക്ക​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് കു​ടി​യേ​റി.

അ​വി​ടെ നി​ന്നാ​ണ് ജോ​ൺ അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ടാ​മ്പ​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ടാ​മ്പ​യു​ടെ(MAT) ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യ ജോ​ൺ അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ല ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

MAT ന​ട​ത്തി​യ ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ് ഓ​ണ​സ​ദ്യ​യു​ടെ ഫു​ഡ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ആ​യി​രു​ന്നു. മോ​ർ ഗ്രി​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ 2006 മു​ത​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ളും ജോ​ൺ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍