• Logo

Allied Publications

Americas
മി​ല്ലി ഫി​ലി​പ്പ് ഫൊ​ക്കാ​ന അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ സ്ഥാ​നാ​ർ​ഥി
Share
ന്യൂയോർക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 2026 വ​ർ​ഷ​ത്തെ അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ ട്ര​ഷ​ർ സ്ഥാ​ന​ത്തേ​ക്ക് പ്ര​ശ​സ്‌​ത സാ​ഹി​ത്യ​കാ​രി​യും ക​ലാ​സം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ മി​ല്ലി ഫി​ലി​പ്പ് മ​ത്സ​രി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി, അ​വ​താ​രി​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് മി​ല്ലി ഫി​ലി​പ്പ്.

ഫൊ​ക്കാ​ന​യു​ടെ പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ന്‍റെ റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ (MAP) മു​ഖ്യ​ധാ​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ നേ​താ​വാ​യ മി​ല്ലി ഫി​ലി​പ്പ്, മാ​പ്പി​ന്‍റെ ബോ​ർ​ഡ് അം​ഗ​മാ​യും മു​ന്ന് ത​വ​ണ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണാ‌​യും പ്ര​വ​ർ​ത്തി​ച്ച അ​വ​ർ ഫി​ലാ​ഡ​ൽ​ഫി​യ മേ​ഘ​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

മാ​പ്പി​ലൂ​ടെ​യാ​ണ് ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ഈ ​മേ​ഘ​ല​ക​ളി​ലെ ക​ല​സാം​സ്‌​കാ​രി​ക വേ​ദി​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ് മി​ല്ലി.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഐ​ഒ​സി ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഐ​എ​പി​സി ബോ​ർ​ഡ് അം​ഗം, ഡ​ബ്ല്യു​എം​സി റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ തു​ട​ങ്ങി നി​ര​വ​ധി മേ​ഘ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് ട്രാ​ക്ക് റി​ക്കാ​ർ​ഡു​മാ​യി​ട്ടാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മി​ല്ലി കെ​മി​സ്ട്രി​യി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ബി​രു​ദ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഇ​പ്പോ​ൾ ചി​ൾ​ഡ്ര​ൻ​സ് ഫോ​ർ നീ​ഡി​ക്ക് വേ​ണ്ടി സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ എ​ഡ്യൂ​ക്കേ​റ്റ​ർ ആ​യി സേ​വ​നം ചെ​യ്യു​ന്നു.

ഭ​ർ​ത്താ​വ് ഫി​ലി​പ്പ് ജോ​ണി​ന് ഒ​പ്പം ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ ആ​ണ് താ​മ​സം .

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍