• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ല്‍ വി​ശു​ദ്ധ​രു​ടെ തിരുനാൾ ആ​ഘോ​ഷി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ സ​ക​ല വി​ശു​ദ്ധ​രു​ടേ​യും തി​രു​നാ​ള്‍ സീ​റോ മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 29ന് ​ദി​വ്യ​ബ​ലി​ക്ക് മു​മ്പാ​യി ക്ര​മീ​ക​രി​ക്ക​പ്പെ​ട്ട വി​ശു​ദ്ധ​രു​ടെ പ​രേ​ഡ് മി​ക​വു​റ്റ​താ​യി​രു​ന്നു.

വി​ശു​ദ്ധ​വേ​ഷ​മി​ട്ട കു​ട്ടി​ക​ൾ വി​ശു​ദ്ധ​പാ​ത തീ​ര്‍​ത്ത് സ്വ​ര്‍​ഗ​ത്തി​ലെ പു​ണ്യാ​ത്മാ​ക്ക​ള്‍​ക്കു വ​ര​വേ​ല്‍​പ്പു ന​ല്‍​കി.



സീ​റോ മ​ല​ബാ​ർ പ​ള്ളി വി​കാ​രി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന ഷി​ക്കോ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​താ പ്രോ​ക്യു​റേ​റ്റ​ര്‍ ഫാ. ​കു​ര്യ​ന്‍ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ല്‍ കാ​ര്‍​മി​ക​നാ​യി അ​ര്‍​പ്പി​ക്ക​പ്പെ​ട്ട ദി​വ്യ​ബ​ലി​യി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ എ​ല്ലാ വി​ശു​ദ്ധ​രെ​യും സ്വ​ര്‍​ഗീ​യ​മ​ധ്യ​സ്ഥ​രെ​യും അ​നു​സ്മ​രി​ച്ച് പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തി.

ദി​വ്യ​ബ​ലി​ക്കു​മു​മ്പ് പ്രീ​കെ​ജി മു​ത​ല്‍ 12ാം ക്ലാ​സ് വ​രെ​യു​ള്ള 75ല്‍ ​പ​രം മ​ത​ബോ​ധ​ന​സ്കൂ​ള്‍ കു​ട്ടി​ക​ളും മ​താ​ധ്യാ​പ​ക​രും ത​ങ്ങ​ളു​ടെ പേ​രി​നു കാ​ര​ണ​മാ​യ​തോ ത​ങ്ങ​ള്‍​ക്കേ​റ്റം ഇ​ഷ്ട​പ്പെ​ട്ട​തോ ആ​യ വി​ശു​ദ്ധ​ന്‍റെ /വി​ശു​ദ്ധ​യു​ടെ വേ​ഷ​മ​ണി​ഞ്ഞ് ര​ണ്ടു വ​രി​ക​ളി​ലാ​യി ദി​വ്യ​ബ​ലി​യി​ല്‍ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​ത് കാ​ണി​ക​ളി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി.



വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​ത്തി​നും വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സ്വ​ജീ​വി​തം മാ​റ്റി​വ​ച്ച വി​ശു​ദ്ധ​രു​ടെ ജീ​വി​ത​മാ​തൃ​ക യു​വ​ത​ല​മു​റ​യ്ക്കു പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്നു ദി​വ്യ​ബ​ലി​മ​ധ്യേ ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ലൂ​ടെ ഫാ. ​കു​ര്യ​ന്‍ യു​വ​ജ​ന​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ച്ചു.

ഇ​ട​വ​ക​യി​ലെ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ മി​ഷ​ന്‍ ലീ​ഗും ജീ​സ​സ് യൂ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക യൂ​ണി​റ്റും സം​യു​ക്ത​മാ​യി ഹോ​ളി​വീ​നും സ​ക​ല വി​ശു​ദ്ധ​രു​ടെ​യും തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു.



സ​ണ്‍​ഡേ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ജോ​സ് മാ​ളേ​യ്ക്ക​ല്‍, മ​താ​ധ്യാ​പ​ക​രാ​യ ഡോ. ​ബ്ലെ​സി മെ​തി​ക്ക​ളം, മ​ഞ്ജു ചാ​ക്കോ, ജി​റ്റി തോ​മ​സ്, സി. ​അ​ല്‍​ഫോ​ന്‍​സ, ഹൈ​സ്കൂ​ള്‍ കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ ചി​ട്ട​യാ​യി ക്ര​മീ​ക​രി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ര്‍​ജ് വി. ​ജോ​ര്‍​ജ്, റോ​ഷി​ന്‍ പ്ലാ​മൂ​ട്ടി​ല്‍, രാ​ജു പ​ട​യാ​റ്റി​ല്‍, തോ​മ​സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​രും വി​ശു​ദ്ധ പ​രേ​ഡ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ല്‍ സം​ബ​ന്ധി​ച്ചു.

വി​ശു​ദ്ധ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ല്‍ അ​വ​ബോ​ധം ഉ​ണ​ര്‍​ത്തു​ന്ന​തി​നു ഈ ​പ​രി​പാ​ടി സ​ഹാ​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍