• Logo

Allied Publications

Americas
അ​യ്യ​പ്പ സേ​വാ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ​നാ​ത​ന​ധ​ർ​മ പ്ര​ഭാ​ഷ​ണം വ​ന്‍ വി​ജ​യം
Share
ന്യൂ​യോ​ർ​ക്ക്: സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​ജി​യു​ടെ സ​നാ​ത​ന​ധ​ർ​മ പ്ര​ഭാ​ഷ​ണം ഈ മാസം നാല്, അഞ്ച് തീയതികളിലായി നോ​ർ​ത്ത് ടൈ​സ​ൺ അ​വ​ന്യു​വി​ലു​ള്ള ടൈ​സ​ൺ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്ത സ​ദ​സി​ലേ​ക്ക് സ്വാ​മി​ജി​യെ പൂ​ർ​ണ​കും​ഭം ന​ൽ​കി അ​യ്യ​പ്പ സേ​വാ​സം​ഘം പേ​ട്ര​നും ട്ര​ഷ​റ​റു​മാ​യ രാ​ജ​ഗോ​പാ​ൽ കു​ന്ന​പ്പ​ള്ളി സ്വീ​ക​രി​ച്ചു.

സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ ച​ട​ങ്ങി​നെ​പ്പ​റ്റി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് സ്വാ​മി​ജി, അ​യ്യ​പ്പ സേ​വാ​സം​ഘം ര​ക്ഷാ​ധി​കാ​രി രാം ​പോ​റ്റി, എ​ൻ​ബി​എ. പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​മ്പി, അ​യ്യ​പ്പ​സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

ത​ദ​വ​സ​ര​ത്തി​ൽ രാ​ധാ​മ​ണി നാ​യ​ർ ശ്രു​തി​മ​ധു​ര​മാ​യി പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. സ്വാ​മി​ജി സ​ന്നി​ഹി​രാ​യി​രു​ന്ന​വ​രെ എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​ഷ്ണു സ​ഹ​സ്ര​നാ​മ ജ​പം ന​ട​ത്തി. ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭാ​ഗ​വ​ത​ത്തി​ലെ ക​പി​ലോ​പ​ദേ​ശം എ​ന്ന ഭാ​ഗം വി​വ​രി​ച്ചു​കൊ​ണ്ടാ​ണ് സ്വാ​മി​ജി പ്ര​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക​പി​ല മ​ഹ​ർ​ഷി ത​ന്‍റെ മാ​താ​വി​ന് പ്രാ​യാ​ധി​ക്യ​ത്താ​ൽ മ​നോ​വി​ഷ​മം നേ​രി​ട്ട വേ​ള​യി​ൽ മാ​താ​വി​ന് ന​ൽ​കി​യ ഉ​പ​ദേ​ശ​മാ​യാ​ണ് ഭാ​ഗ​വ​ത​ത്തി​ൽ പ​റ​യു​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ പ്ര​ണ​ശ​ക്തി​യെ ഉ​ണ​ർ​ത്തി മു​ന്നോ​ട്ടു പോ​യാ​ൽ പ്രാ​യാ​ധി​ക്യ​ത്തി​ലും ആ​രോ​ഗ്യ​മു​ള്ള മ​ന​സും ശ​രീ​ര​വു​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യും.



കെെ​യി​ലെ അ​ഞ്ച് വി​ര​ലു​ക​ളി​ൽ ചെ​റു​വി​ര​ലി​നെ ശ​രീ​ര​ത്തോ​ടും മോ​തി​ര​വി​ര​ലി​നെ മ​ന​സി​നോ​ടും ന​ടു​വി​ര​ലി​നെ ബു​ദ്ധി​യോ​ടും ചൂ​ണ്ടു​വി​ര​ലി​നെ അ​ഹ​ങ്കാ​ര​ത്തോ​ടും ത​ള്ള വി​ര​ലി​നെ മെ​ന്‍റ​ൽ പ​വ​റി​നോ​ടും താ​ര​ത​മ്യം ചെ​യ്ത് സ്വാ​മി​ജി വി​ശ​ദീ​ക​രി​ച്ചു.

ശ​രീ​ര​ത്തി​നെ​യും മ​ന​സി​നെ​യും നി​യ​ന്ത്രി​ച്ച് ബു​ദ്ധി​ശ​ക്തി വ​ർ​ധി​പ്പി​ച്ച് അ​ഹ​ങ്കാ​ര​മാ​കു​ന്ന ഞാ​നെ​ന്ന ഭാ​വം മാ​റ്റി മെ​ന്‍റ​ൽ പ​വ​ർ വ​ർ​ധി​പ്പി​ച്ചാ​ൽ പ്രാ​യാ​ധി​ക്യ​ത്തി​ലും ഒ​റ്റ​പ്പെ​ട​ൽ കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന വി​ഷ​മം ബാ​ധി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒന്നാം ദിനം വൈ​കു​ന്നേ​രം 7.15 മു​ത​ൽ 8.15 വ​രെ ഗാ​ന​കോ​കി​ലം അ​നി​ത കൃ​ഷ്ണ ന​ട​ത്തി​യ ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യോ​ടു​കൂ​ടി​യ സം​ഗീ​ത സ​ദ​സ് അ​തി​ഗം​ഭീ​ര​മാ​യി. സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ര​ണ്ടാം ദിനം പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം രാം​ദാ​സ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യും ഹ​രി​വ​രാ​സ​ന​ത്തോ​ടെ​യും ഡോ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ത​മ്പി​യു​ടെ​യും ര​ഘു​വ​ര​ൻ നാ​യ​രു​ടെ​യും ആ​ര​തി​യോ​ടെ​യും ച​ട​ങ്ങു​ക​ൾ പ​ര്യ​വ​സാ​നി​ച്ചു.

അ​യ്യ​പ്പ സേ​വാ സം​ഘം ര​ക്ഷാ​ധി​കാ​രി രാം ​പോ​റ്റി​യും പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പും ചേ​ർ​ന്ന് സ്വാ​മി​ജി​ക്ക് ദ​ക്ഷി​ണ ന​ൽ​കി ആ​ദ​രി​ച്ചു.

ര​ണ്ടു​ദി​വ​സ​വും ന​ൽ​കി​യ രു​ചി​ക​ര​മാ​യ സ​ദ്യ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത് താ​രാ സാ​യി, ശോ​ഭ ക​റു​വ​ക്കാ​ട്ട്, രാ​ധാ​മ​ണി നാ​യ​ർ, വ​ന​ജ നാ​യ​ർ, ല​ക്ഷ്മീ രാം ​ദാ​സ്, ര​ത്ന​മ്മ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

സ്വാ​മി​ജി​യു​ടെ പ്ര​ഭാ​ഷ​ണം ഇ​നി​യും ശ്ര​വി​ക്കു​വാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ ക​ര​ഘോ​ഷ​ത്തോ​ടെ സ്വാ​മി​ജി​യെ സം​ഘാ​ട​ക​രും ശ്രോ​താ​ക്ക​ളും യാ​ത്ര​യാ​ക്കി.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ