• Logo

Allied Publications

Americas
കോ ​വ​ർ​ക്കിം​ഗ് സ്ഥാ​പ​ന​മാ​യ വി ​വ​ർ​ക്കി​ന്‌ ദു​ർ​ഗ​തി; പാ​പ്പ​രത്വത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​ഫി​സ് സ്റ്റാ​ർ​ട്ട​പ്പാ​യ ‘വി ​വ​ർ​ക്ക്’ ന്യൂ​ജ​ഴ്സി കോ​ട​തി​യി​ൽ പാ​പ്പ​ര​ത്വത്തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി. ക​മ്പ​നി പൂ​ട്ടാ​തെ മൂ​ല​ധ​ന പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ ക​ട​ങ്ങ​ൾ വീ​ട്ടാ​നു​ള്ള പാ​പ്പ​ര​ത്ത അ​പേ​ക്ഷ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​മ്പ​നി​യു​ടെ പാ​പ്പ​ർ സം​ബ​ന്ധ​മാ​യ ന​ട​പ​ടി​ക​ൾ യു​എ​സ്, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​ണെ​ന്ന് ക​മ്പ​നി സി​ഇ​ഒ ഡേ​വി​ഡ് ടോ​ളി അ​റി​യി​ച്ചു.

സോ​ഫ്റ്റ് ബാ​ങ്ക് ഗ്രൂ​പ്പ് പി​ന്തു​ണ​യു​ള്ള ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണി​ത്. അ​മേ​രി​ക്ക​യി​ലെ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾ ത​ക​രു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച കൂ​ടി​യാ​യി വി ​വ​ർ​ക്കി​ന്‍റെ ത​ക​ർ​ച്ച വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

തു​ട​ക്ക​ത്തി​ൽ വ​ള​രെ​യ​ധി​കം ലാ​ഭം നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്ന ഒ​രു ക​മ്പ​നി​യാ​യി​രു​ന്നു വി ​വ​ർ​ക്ക്. കോ​വ​ർ​ക്കിം​ഗ് സ്പേ​സ് ന​ൽ​കു​ന്ന​താ​യി​രു​ന്നു ബി​സി​ന​സ്. അ​താ​യ​ത് ക​മ്പ​നി സ്പേ​സ് ന​ൽ​കു​ക​യും പ​ണം ന​ൽ​കി അ​വി​ടെ ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ബി​സി​ന​സ് ആ​ശ​യ​മാ​ണി​ത്.

ഫ്രീ ​ലാ​ൻ​സ​ർ​മാ​ർ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ, ചെ​റി​യ ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ഈ ​സേ​വ​നം ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ഓ​ഫീ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​സി, വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു.

47 ബി​ല്യ​ൺ ഡോ​ള​ർ വാ​ല്യു​വേ​ഷ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2019ൽ ​ന​ട​ന്ന ക​മ്പ​നി​യു​ടെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ല്പ​ന (IPO) പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ വി ​വ​ർ​ക്കി​ന് ലി​സ്റ്റ​ഡ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം 19 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ക​ട​ബാ​ധ്യ​ത​യാ​ണു​ള്ള​ത്.

കോ​വി​ഡാ​ണ് ക​മ്പ​നി​ക്ക് വ​ലി​യ തോ​തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യ​ത്. ഇ​തി​ൽ നി​ന്ന് ഇ​പ്പോ​ഴം ക​ര​ക​യ​റാ​ൻ വി ​വ​ർ​ക്കി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ന​ഷ്ടം കു​റ​യ്ക്കാ​ൻ വി ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ പ​ല ആ​ഗോ​ള ലൊ​ക്കേ​ഷ​നു​ക​ളി​ലെ​യും ബി​സി​ന​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​തൊ​ന്നും വേ​ണ്ട​ത്ര ഫ​ലം ക​ണ്ടി​ല്ല. വി ​വ​ർ​ക്കി​ന് ആ​ഗോ​ള ത​ല​ത്തി​ൽ 39 രാ​ജ്യ​ങ്ങ​ളി​ൽ പ്രോ​പ​ർ​ട്ടി​ക​ൾ സ്വ​ന്ത​മാ​യി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 777 കോ​വ​ർ​ക്കിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളാ​ണ് ക​മ്പ​നി​ക്കു​ള്ള​ത്.

കോ​വി​ഡി​നും ലോ​ക് ഡൗ​ണി​നും ശേ​ഷം മ​റ്റ് പ​ല കോ​വ​ർ​ക്കിം​ഗ് ക​മ്പ​നി​ക​ളും ബി​സി​ന​സ് തി​രി​ച്ച​ടി നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍