• Logo

Allied Publications

Europe
ഗ​ര്‍​ഭഛി​ദ്രം സ്ത്രീ​ക​ളു​ടെ മൗ​ലി​ക അ​വ​കാ​ശ​മാ​ക്കാ​ന്‍ ഫ്രാ​ന്‍​സ്
Share
പാ​രീ​സ്: ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ത്ത് സം​ര​ക്ഷി​ക്കു​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കാ​യി പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ര​ണ്ടു ചേം​ബ​റു​ക​ളു​ടെ​യും പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത വ​ര്‍​ഷം ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ക​ര​ട് നി​ര്‍​ദേ​ശം അ​ടു​ത്ത ആ​ഴ്ച ത​ന്നെ സ്റേ​റ​റ്റ് കൗ​ണ്‍​സി​ലി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ കാ​ബി​ന​റ്റ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കും. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ആ​ര്‍​ക്കും ലം​ഘി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​യി മാ​റു​മെ​ന്നും മാ​ക്രോ​ണ്‍ അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​മാ​യ മാ​ര്‍​ച്ച് എ​ട്ടി​ന് മാ​ക്രോ​ണ്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ത്തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​ത്തെ ചു​വ​ടാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ഖ്യാ​പ​നം.

ര​ണ്ടു രീ​തി​യി​ല്‍ മാ​ത്ര​മാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​ന്‍ സാ​ധി​ക്കു​ക. ജ​ന​ഹി​ത പ​രി​ശോ​ധ​ന​യാ​ണ് ഒ​രു മാ​ര്‍​ഗം. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ചേ​ര്‍​ന്നു​ള്ള കോ​ണ്‍​ഗ്ര​സി​ല്‍ അ​ഞ്ചി​ല്‍ മൂ​ന്നു ഭൂ​രി​പ​ക്ഷം എ​ന്ന ര​ണ്ടാ​മ​ത്തെ വ​ഴി​യാ​ണ് മാ​ക്രോ​ണ്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ​യൊ​രു കോ​ണ്‍​ഗ്ര​സ് വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് നേ​രി​ട്ടു ത​ന്നെ ബി​ല്‍ അ​വ​ത​രി​പ്പി​ക്ക​ണം. രാ​ജ്യ​ത്ത് അ​ബോ​ര്‍​ഷ​ന്‍ കു​റ്റ​ക​ര​മ​ല്ലാ​താ​ക്കു​ന്ന നി​യ​മം 1975ല്‍ ​പാ​സാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​ബോ​ര്‍​ഷ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന ഒ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഇ​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം 2,34,000 ഗ​ര്‍​ഭഛി​ദ്ര​ങ്ങ​ള്‍ ഫ്രാ​ന്‍​സി​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഗ​ര്‍​ഭഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഫ്രാ​ന്‍​സി​ലെ ജ​ന​ങ്ങ​ളി​ല്‍ 89 ശ​ത​മാ​നം പേ​രും പി​ന്തു​ണ​യ്ക്കു​ന്ന​താ​യാ​ണ് അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ളി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്.

ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ് കു​ർ​ബാ​ന സെ​ന്‍ററിൽ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സെന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ൻ വി​ള​വെ​ടു​പ്പി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ന്ന ഓ​
ജർമൻ ഫെഡറൽ മന്ത്രി ഗുജറാത്തിൽ; ഊർജ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കും.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ മ​ന്ത്രി സ്വെ​ന്‍​യ ഷൂ​ള്‍​സെ വ​ലി​യ ബി​സി​ന​സ് പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പം ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം പൂ