• Logo

Allied Publications

Delhi
വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി മ​യൂ​ർ വി​ഹാ​റി​ൽ ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല​യർപ്പിച്ചു
Share
ന്യൂ​ഡ​ൽ​ഹി: വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി മൂ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ന്ന കാ​ത്തി​രി​പ്പിന് ഒ​ടു​വി​ൽ വ​ന്ന​ണ​ഞ്ഞ സൗ​ഭാ​ഗ്യ​വു​മാ​യി മ​യൂ​ർ വി​ഹാ​റി​ൽ ച​ക്കു​ള​ത്ത​മ്മ​യ്ക്ക് പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു.

മ​ഞ്ഞു​ക​ണ​ങ്ങ​ൾ ഈ​റ​ന​ണി​യി​ച്ച മ​യൂ​ർ വി​ഹാ​റി​ലെ പൊ​ങ്കാ​ല പാ​ർ​ക്കി​ൽ ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ കാ​ണി​ക്ക​യ​ർ​പ്പി​ച്ച് തൊ​ഴു​തു മ​ട​ങ്ങി. ച​ക്കു​ള​ത്ത് കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ആ​ദ്യ ദി​വ​സം സ്ഥ​ല ശു​ദ്ധി, ഗ​ണ​പ​തി ഹോ​മം, ദീ​പാ​രാ​ധ​ന, രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം രാ​വി​ലെ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.



തു​ട​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സ്ഥ​ലം എം​എ​ൽ​എ കു​ൽ​ദീ​പ് കു​മാ​ർ,

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ച​ക്കു​ള​ത്തു​കാ​വി​ൽ നി​ന്നും രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി, മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, സ​ത്യ​ൻ തി​രു​വ​ല്ല, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി​.എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12ാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ലീ​ഷ്‌​മാ കൃ​ഷ്‌​ണ മ​നോ​ജ് (കൊ​മേ​ഴ്‌​സ്), തേ​ജ​സ് സു​രേ​ഷ് (സ​യ​ൻ​സ്) എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

ച​ക്കു​ള​ത്തു​കാ​വി​ലെ പ്ര​ശ​സ്‌​ത​മാ​യ വി​ളി​ച്ചു ചൊ​ല്ലി പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​ർ​ന്ന​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വാ​യ്ക്കു​ര​വ​യാ​ൽ ച​ക്കു​ള​ത്ത​മ്മ​യെ സ്‌​തു​തി​ച്ചു.



തു​ട​ർ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ അ​വ​ര​വ​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ലയ്​ക്ക് ആ​രം​ഭ​മാ​യി. പ​ല്ല​ശ​ന ഉ​ണ്ണി മാ​രാ​രും സം​ഘ​വും ഒ​രു​ക്കി​യ വാ​ദ്യ​മേ​ള​ങ്ങ​ൾ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​നു മേ​ള​ക്കൊ​ഴു​പ്പേ​കി.

ഡ​ൽ​ഹി നാ​ദ​ത​രം​ഗി​ണി ഓ​ർ​ക്ക​സ്‌​ട്രാ​യി​ലെ ബി​ജു ചെ​ങ്ങ​ന്നൂ​ർ, എം. ​കി​ഷോ​ർ​കു​മാ​ർ, സൗ​പ​ർ​ണി​കാ സ​ന്തോ​ഷ്, കെ.​പി. രാ​ജു എ​ന്നി​വ​ർ ആ​ല​പി​ച്ച ഭ​ക്തി​ഗാ​ന​ങ്ങ​ൾ ക്ഷേ​ത്രാ​ങ്ക​ണം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

തി​ള​ച്ച് തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ലെ പാ​യ​സ​ത്തി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ഥം ത​ളി​ച്ച​തോ​ടെ, ഭ​ക്ത​ജ​ന​ങ്ങ​ൾ നി​വേ​ദ്യം ച​ക്കു​ള​ത്ത​മ്മ‌​യ്ക്കു സ​മ​ർ​പ്പി​ച്ച് തി​രു​ന​ട​യി​ൽ ദ​ർ​ശ​നം ന​ട​ത്തി അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് പ്ര​സാ​ദ​വും വാ​ങ്ങി മ​ട​ക്ക യാ​ത്ര തു​ട​ങ്ങി.

വി​ദ്യാ ക​ല​ശം, മ​ഹാ​ക​ല​ശം, പ്ര​സ​ന്ന പൂ​ജ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ തി​രു​ന​ട​യി​ൽ നി​റ​പ​റ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ച​ക്കു​ള​ത്ത​മ്മ​യു​ടെ ഇ​ഷ്‌​ട വ​ഴി​പാ​ടാ​യ അ​ന്ന​ദാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്.

ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​ജേ​ഷ് കു​മാ​ർ, പൊ​ങ്കാ​ല ക​ൺ​വീ​ന​ർ ഡി. ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ ടി​ജി മോ​ഹ​ൻ കു​മാ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ എ​സ്. മു​ര​ളി,

നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. ഗോ​പി​നാ​ഥ​ൻ, വാ​സു​ദേ​വ​ൻ നാ​യ​ർ, ശ്യാം ​ജി. നാ​യ​ർ, ബി. ​ദേ​വ​രാ​ജ​ൻ, എ​സ്. സു​ബാ​ഷ്, കെ. ​ഗോ​പാ​ല​ൻ കു​ട്ടി, എം.​ജി. പ്ര​സാ​ദ്, ലേ​ഖ സോ​മ​ൻ, സു​നി​താ റാ​വു, ആ​ന​ന്ദം കെ. ​നാ​യ​ർ, അ​മ്പി​ളി പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.