• Logo

Allied Publications

Europe
ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ പു​തി​യ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​നെ സ​ന്ദ​ര്‍​ശി​ച്ച് ഡ​ബ്ല്യു​എം​സി ഭാ​ര​വാ​ഹി​ക​ള്‍
Share
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ ഇ​ന്ത്യ​ന്‍ ജ​ന​റ​ല്‍ കോ​ണ്‍​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റ പു​തി​യ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ബി.​എ​സ്. മു​ബാ​റ​ക്കി​ന് ജ​ര്‍​മ​നി​യി​ലെ വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ (ഡ​ബ്ല്യു​എം​സി) ഭാ​ര​വാ​ഹി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ജോ​ര്‍​ജ് ജോ​സ​ഫ് (ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്), മേ​ഴ്സി ത​ട​ത്തി​ല്‍ (ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യു​എം​സി), ജോ​ളി ത​ട​ത്തി​ല്‍ (യൂ​റോ​പ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍, ഡ​ബ്ല്യു​എം​സി), പ്ര​ഫ. ഡോ ​ബെ​നേ​ഷ് ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്, ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്), ആ​ന്‍റ​ണി തേ​വ​ര്‍​പാ​ടം (എ​ക്സി. ക​മ്മി​റ്റി അം​ഗം, ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ര്‍​ട്ട്) എ​ന്നി​വ​രാ​ണ് കോ​ണ്‍​സ​ല്‍ ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ക്കാ​രു​മാ​യി പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ ത​ല​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ച​ര്‍​ച്ച​യാ​യി.

കോ​ണ്‍​സു​ലേ​റ്റി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​കു​മെ​ന്ന് കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഡ​ബ്ല്യു​എം​സി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി. വെ​ള്ളി‌​യാ​ഴ്ച​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

തൊ​ഴി​ല്‍ ന​യ​ത​ന്ത്ര​ജ്ഞ​നാ​യ ജ​ന​റ​ല്‍ കോ​ണ്‍​സ​ല​ര്‍ ബി.​എ​സ്. മു​ബാ​റ​ക്ക് 2001ലാ​ണ് ഇ​ന്ത്യ​ന്‍ ഫോ​റി​ന്‍ സ​ര്‍​വീ​സി​ല്‍ ചേ​ര്‍​ന്ന​ത്. കെ​യ്റോ, ദു​ബാ​യി, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

201214 കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ല​സ്തീ​നി​ലെ ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര ദൗ​ത്യ​ത്തി​ന്‍റെ ത​ല​വ​നാ​യ അ​ദ്ദേ​ഹം 201416 കാ​ല​ഘ​ട്ട​ത്തി​ല്‍ ജി​ദ്ദ​യി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലാ​യി​രു​ന്നു. 2016 ഏ​പ്രി​ല്‍ മു​ത​ല്‍ 2018 ന​വം​ബ​ര്‍ വ​രെ ന്യൂ​ഡ​ല്‍​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ദ​ക്ഷി​ണ ഡി​വി​ഷ​നി​ല്‍ ഡ​യ​റ​ക്ട​റും പി​ന്നീ​ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

2018 ഡി​സം​ബ​ര്‍ മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ വ​രെ ഗ്വാ​ട്ടി​മാ​ല, എ​ല്‍ സാ​ല്‍​വ​ഡോ​ര്‍, ഹോ​ണ്ടു​റാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റാ​യി​രു​ന്നു. 2022 ജ​നു​വ​രി മു​ത​ല്‍ 2023 ഓ​ഗ​സ്റ്റ് വ​രെ റി​പ​ബ്ലി​ക്ക് ഓ​ഫ് സു​ഡാ​നി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​റാ​യി​രു​ന്നു. ഈ ​മാ​സം ര​ണ്ടി​നാ​ണ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ലാ​യി മു​ബാ​റ​ക് ചു​മ​ത​ല​യേ​റ്റ​ത്.

മു​ബാ​റ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​ക്കാ​ര​നാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ മ​റൈ​ന്‍ ബ​യോ​ള​ജി​യി​ലെ സെ​ന്‍റ​ര്‍ ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡി​യി​ല്‍ നി​ന്ന് ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. സു​സ്ഥി​ര വി​ക​സ​ന​ത്തി​ല്‍ പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​യു​മാ​ണ്.

ല​ത്തീ​ഫ മു​ബാ​റ​ക്കാ​ണ് ഭാ​ര്യ. മ​നാ​ലി, അ​ബ്ദു​ള്‍ മ​ന്നാ​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.