റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് ഫുട്ബോൾ ടൂർണമെന്റിന് പ്രൗഡഗംഭീര തുടക്കം. റിയാദിലെ സുലൈ അൽ മുത്തവ പാർക്ക് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമെന്റ് സൗദി കായിക മന്ത്രാലയത്തിന് കീഴിലെ അമേച്ചർ ഫുട്ബോൾ ലീഗ് സെക്രട്ടറി ജനറൽ ഖാലിദ് അൽ ഹളർ ഉദ്ഘാടനം ചെയ്തു.
കുട്ടികളും ടീമുകളും വോളണ്ടിയർമാരും അണിനിരന്ന മാർച്ച് പാസ്റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി സല്യൂട്ട് സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഗീവർഗീസ് ഇടിച്ചാണ്ടി, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ,
ന്യൂഎയ്ജ് ഇന്ത്യ സെക്രട്ടറി വിനോദ്, റഫറി അലി അൽഖഹ്താനി, കുദു പ്രതിനിധികളായി ഇമാദ് സലിം മുഹമ്മദ് റീജണൽ ഡയറക്ടർ, റോഹൻ ടെല്ലീസ് റീജണൽ മാനേജർ, ഏരിയ മാനേജർ പവിത്രൻ,
വെസ്റ്റേൺ യൂണിയൻ പ്രതിനിധികളായി റോഡൽ ഡൽ മുൻഡോ ഡിയസ്പോറ മാനേജർ,ലിയാക്കത് അലി ഇവന്റ് ഓർഗനൈസർ, ഫ്രണ്ടി സെഗ്മന്റ് മാനേജർ ലുഖ്മാൻ സൈദ്, ടിവിഎസ് ഗ്രൂപ്പ് എംഡി സലാം, കൊബ്ലാൻ പൈപ്പ് പ്രതിനിധി പ്രസാദ് വഞ്ചിപ്പുര,
ലത്തീഫ് കൂളിമാട് യുനൈറ്റഡ് ട്രേഡിങ്, ബഷീർ ബഷി അൽസറൂഖ് ഇലക്രിക്കൽ ട്രേഡിംഗ്, ഫർഹാൻ ആർകിഡെക്കൽ എസ്പറൊ അസോസിയേറ്റ്, നാസർ മൂച്ചിക്കൽ ഐബി ടെക് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ട്രഷറർ കാഹിം ചേളാരി ചടങ്ങിന് നന്ദി പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ തുല്യ ശക്തികളായ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ എഫ്സിയും റോമാ കാസിലെ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് എന്നിവർ മത്സരിച്ചു. കളിയുടെ ഒൻപതാം മിനിട്ടിലും 18ാം മിനിട്ടിലും സഫറുദ്ധീൻ നേടിയ രണ്ട് ഗോളുകൾക്ക് റോമാ കാസിലെ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് ആദ്യ പകുതിയിൽ മുന്നിലെത്തി.
രണ്ടാം പകുതിയുടെ അധിക സമയത്ത് ഫാസിൽ യൂത്ത് ഇന്ത്യ എഫ്സിക്ക് ഒരു ഗോൾ മടക്കി. ആദ്യ പകുതിയിൽ യൂത്ത് ഇന്ത്യക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും അവസരം മുതലെടുക്കുന്നതിന്ന് ടീമിനായില്ല. മത്സരം 2 1 ന് ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് സ്വന്തമാക്കി മൂന്ന് പോയിന്റുമായി ഗ്രൂപ്പിലെ ആദ്യ ചാമ്പ്യൻമാരായി.
സൗദി റഫറി പാനലിലെ അലി അൽ ഖഹത്താനി നയിച്ച റഫറി പാനൽ കളി നിയന്ത്രിച്ചു. ഇരു ടീമുകളും ഓരോ ചുവപ്പുകാർഡുകൾ വഴങ്ങി. ടെക്നിക്കൽ കൺവീനർ ഷറഫുദീൻ പന്നിക്കോഡിന്റെ നേതൃത്വത്തിലുള്ള ടീം ടെക്നിക്കൽ വശങ്ങൾ കൈകാര്യം ചെയ്തു. സഫാമക്ക മെഡിക്കൽ ടീം ആവശ്യമായ വൈദ്യ സഹായങ്ങൾ ഒരുക്കി.
ടൂർണമെന്റിലെ രണ്ടാമത്തെ ആഴ്ച രണ്ട് ഗ്രൂപ്പുകളിൽ നിന്നുമായി രണ്ടു മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് "എ'യിൽ നിന്നും സുലൈ എഫ്സി റെയിൻബോ എഫ്സിയേയും രണ്ടാം മത്സരത്തി ഗ്രൂപ്പ് ബിയിൽ നിന്നും ഇസാ ഗ്രൂപ്പ് അസീസിയ സോക്കർ, ബെഞ്ച്മാർക്ക് ടെക്നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സിയുമായി ഏറ്റുമുട്ടും.
|