• Logo

Allied Publications

Europe
മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് യൂ​റോ​പ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് മാ​ള്‍​ട്ട​യി​ല്‍ ഇ​ന്ന് ആ​രം​ഭി​ക്കും
Share
ബ​ര്‍​ലി​ന്‍: മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്സ് യൂ​റോ​പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഏ​ഴാ​മ​ത് ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഇ​ന്ന് മു​ത​ല്‍ ഞാ​യ​റാ​ഴ്ച വ​രെ മാ​ള്‍​ട്ട സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്ള്‍​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും.

യൂ​റോ​പ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ഡോ. ​കു​ര്യാ​ക്കോ​സ് മോ​ര്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കോ​ണ്‍​ഫ്ര​ന്‍​സി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ര്‍​മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, ഇ​റ്റ​ലി, മാ​ള്‍​ട്ട, നെ​ത​ര്‍​ല​ന്‍​ഡ്സ്, ഡെ​ന്മാ​ര്‍​ക്ക്, നോ​ര്‍​വേ, ഫി​ന്‍​ലാ​ന്‍​ഡ്, സ്വീ​ഡ​ന്‍, പോ​ള​ണ്ട്, ബു​ള്‍​ഗേ​റി​യ തു​ട​ങ്ങി​യ 12 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ല്‍ ഇ​ട​വ​ക​ളും കൂ​ട്ടാ​യ്മ​ക​ളും ഉ​ണ്ട്.

അ​തോ​ടൊ​പ്പം മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും സ​ഭ​യു​ടെ വി​ശ്വാ​സി​ക​ള്‍ ഉ​ള്ള​യി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു വ​രി​ക​യാ​ണ്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ശ്വാ​സി​ക​ളു​ടെ ഒ​രു വ​ലി​യ കൂ​ട്ടാ​യ്മ​യാ​ണ് മാ​ള്‍​ട്ട ഫാ​മി​ലി കോ​ൺഫ​റ​ന്‍​സി​ലൂ​ടെ സ്വാ​യ​ത്ത​മാ​കു​ന്ന​ത്.

കോ​ണ്‍​ഫറ​ന്‍​സി​ല്‍ മാ​ള്‍​ട്ട പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ര്‍​ജ് വി​ല്യം വെ​ല്ല, ഇ​ന്ത്യ​ന്‍ ഹൈ​ക​മ്മീ​ഷ​ണ​ര്‍ ഗ്ളോ​റി​യ ഗാം​ഗ്ന്റെ, മാ​ള്‍​ട്ട ആ​ര്‍​ച്ച് ബി​ഷ​പ്പ് എ​മി​രി​റ്റ​സ് ടി​രാ​നെ ഡ്യൂ​റ​സ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

റോ​മി​ല്‍ നി​ന്നു​മു​ള്ള ഫാ. ​ഡോ​മി​നി​ക് സാ​വി​യോ കു​ടും​ബ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും യു​വ​തി യു​വാ​ക്ക​ള്‍​ക്കു​മാ​യു​ള്ള ക്ലാസു​ക​ള്‍ എ​ടു​ക്കും. അ​തോ​ടൊ​പ്പം വി​വി​ധ ഇ​ട​വ​ക​യി​ല്‍ നി​ന്നു​മു​ള്ള ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാ​മും ക്യാ​മ്പ് ഫ​യ​റും ഉ​ണ്ടാ​യി​രി​ക്കും.

കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​വ​ര്‍​മാ​രാ​യി ഫാ. ​ജോ​ഷി വെ​ട്ടി​ക്കാ​ട്ടി​ല്‍ (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ഫാ. ​പോ​ള്‍ പി. ​ജോ​ര്‍​ജ് (മാ​ള്‍​ട്ട വി​കാ​രി) എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. കൂ​ടാ​തെ സ​ബ് ക​മ്മി​റ്റി​ക​ളും സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ലു​ണ്ട്.

ഹോ​ട്ട​ല്‍ അ​റേ​ഞ്ച്മെ​ന്‍റ്: അ​രു​ണ്‍ പോ​ള്‍, ക​മാ​ന്‍​ഡ​ര്‍ ജോ​ര്‍​ജ്ജ് പ​ടി​യ്ക്ക​ക്കു​ടി, എ​യ​ര്‍​പോ​ര്‍​ട്ട് ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍: ജെ​ലു ജോ​ര്‍​ജ്, ജി​ബി​ന്‍ ജോ​ണ്‍, ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം: എ​ല്‍​ദോ ഈ​രാ​ളി​ല്‍, ജോ​ളി തു​രു​ത്തു​മ്മേ​ല്‍, ഫു​ഡ് അ​റേ​ഞ്ച്മെന്‍റ്: ജി​യോ​ണ്‍ പൗ​ലോ​സ്, തോ​മ​സ് ചേ​ല​പ്പു​റ​ത്ത്,

പ​ബ്ലിസി​റ്റി: ജി​യോ​ണ്‍ പൗ​ലോ​സ്, ബി​ബി​ന്‍, വ​ര്‍​ഗീ​സ് അ​ബ്ര​ഹാം, ബേ​സി​ല്‍ ഉ​തു​പ്പ്, ര​ജി​സ്ട്രേ​ഷ​ന്‍ ക​മ്മി​റ്റി: അ​രു​ണ്‍ പോ​ള്‍, വ​ര്‍​ഗീ​സ് അ​ബ്ര​ഹാം, ബേ​സി​ല്‍ തോ​മ​സ്, സൈ​റ്റ് സീ​യിംഗ്: അ​രു​ണ്‍ പോ​ള്‍, ക​മാ​ന്‍​ഡ​ര്‍ ജോ​ര്‍​ജ് പ​ടി​യ്ക്ക​ക്കു​ടി,

മെ​ഡി​ക്ക​ല്‍ ഹെ​ൽപ്പ്: എ​ല്‍​ദോ ഈ​രാ​ളി​ല്‍, സ്റ്റേജ് അ​റേ​ഞ്ച്മെന്‍റ്: ജി​യോ​ണ്‍ പൗ​ലോ​സ്,ഫോ​ട്ടോ​ഗ്ര​ഫി: ജി​യോ​ണ്‍, ജി​നേ​ഷ്, ബി​ബി​ന്‍, ഫി​നാ​ന്‍​സ്: മാ​ള്‍​ട്ട ക​മ്മി​റ്റി,ബേ​സി​ല്‍ തോ​മ​സ്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.