• Logo

Allied Publications

Middle East & Gulf
സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം സംഘടിപ്പിച്ച് കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ സെ​ൻ​ട്ര​ൽ സ​മ്മേ​ള​നം ഫു​ജൈ​റ ക്ലി​ഫ്ട​ൺ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്നു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി​ൽ സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ സ്വാ​ഗ​ത​വും ര​ഞ്ജി​നി മ​നോ​ജ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ന​മി​ത പ്ര​മോ​ദ് അ​നു​ശോ​ച​ന പ്രേ​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ​ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര സാ​മ്പ​ത്തിക റി​പ്പോ​ർ​ട്ടും അ​ബ്ദു​ള്ള ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ലെ​നി​ൻ ജി ​കു​ഴി​വേ​ലി, വി​ൽ​സ​ൺ പ​ട്ടാ​ഴി, ഷ​ജ​റ​ത് ഹ​ർ​ഷ​ൽ, പ്രി​ൻ​സ് തെ​ക്കൂ​ട്ട​യി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.



പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്ക് പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ(​സെ​ക്ര​ട്ട​റി), ബൈ​ജു രാ​ഘ​വ​ൻ (പ്ര​സി​ഡ​ന്‍റ്), മി​ജി​ൻ ചു​ഴ​ലി (ട്ര​ഷ​റ​ർ), ഷ​ജ​റ​ത് ഹ​ർ​ഷ​ൽ, സു​ധീ​ർ തെ​ക്കേ​ക്ക​ര(​വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ൽ‌​സ​ൺ പ​ട്ടാ​ഴി, സ​തീ​ഷ് കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​ഞ്ജി​നി മ​നോ​ജ്‌ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ),

അ​ൻ​വ​ർ​ഷ യു​വ​ധാ​ര (ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ), ന​മി​ത പ്ര​മോ​ദ് (ജോ​യി​ന്‍റ് ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യ 25 അം​ഗ ക​മ്മ​റ്റി​യേ​യും ര​ക്ഷ​ധി​കാ​രി​യാ​യി സൈ​മ​ൺ സാ​മു​വേ​ലി​നെ​യും സ​ഹ ര​ക്ഷ​ധി​കാ​രി​ക​ളാ​യി സു​ജി​ത്.വി.​പി, കെ.​പി. സു​കു​മാ​ര​ൻ, എം.​എം.​എ. റ​ഷീ​ദ് എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​