• Logo

Allied Publications

Middle East & Gulf
ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ലോകത്തെ ഏറ്റവും പ്രധാന ഹബ് ഇന്ത്യ: ആദർശ് സ്വൈക
Share
കു​വൈ​റ്റ് സി​റ്റി: ടെ​ക്നോ​ള​ജി സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ​യും അ​തി​വേ​ഗം വ​ള​രു​ന്ന​തു​മാ​യ കേ​ന്ദ്ര​മാ​ണ് ഇ​ന്ത്യ​യെ​ന്ന് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക. ഇ​ന്ത്യ കു​വൈ​റ്റ് ഐ​ടി കൊ​ൻ​ഫ​റ​ൻ​സി​ൽ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2022ൽ 23 ​പു​തി​യ യൂ​ണി​കോ​ണു​ക​ൾ കൂ​ടി ഉ​ണ്ടാ​യ​തോ​ടെ യൂ​ണി​കോ​ണു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. 2022ൽ 1300​ൽ അ​ധി​കം പു​തി​യ ടെ​ക് സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന​ത്.

2023 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വ്യ​വ​സാ​യ വ​രു​മാ​നം 245 ബി​ല്യ​ൺ ഡോ​ള​റാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ഇ​തി​ൽ ഐ​ടി ക​യ​റ്റു​മ​തി 194 ബി​ല്യ​ൺ ഡോ​ള​റാ​ണെ​ന്നും ഈ ​മേ​ഖ​ല​യി​ൽ 9.4 ശ​ത​മാ​നം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ക​ന്ന​താ​യും അം​ബാ​സ​ഡ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.



ഇ​ന്ത്യ​ൻ സോ​ഫ്റ്റ്‌​വെ​യ​ർ സേ​വ​ന ക​മ്പ​നി​ക​ഉ​ടെ ആ​ഗോ​ള വി​പ​ണി വി​ഹി​തം ഇ​ര​ട്ടി​യാ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. 2000 ഏ​പ്രി​ലി​നും 2022 ഡി​സം​ബ​റി​നു​മി​ട​യി​ൽ 93.58 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​മാ​ണ് ഇ​ന്ത്യ​ൻ സോ​ഫ്ട്‍​വെ​യ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ഐ​ടി മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള കു​വൈ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് 100 ശ​ത​മാ​നം നി​ക്ഷേ​പ​ത്തോ​ടെ ഐ​ടി അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും.

സെ​ൻ​ട്ര​ൽ ഏ​ജ​ൻ​സി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​മ്മാ​ർ അ​ൽ ഹു​സൈ​നി, കെ​സി​സി​ഐ ബോ​ർ​ഡ് അം​ഗം ഡോ. ​വ​ഫ അ​ൽ ഖ​താ​മി, സി​ട്രാ ചെ​യ​ർ​മാ​ൻ ഒ​മ​ർ എ​സ്. അ​ലോ​മ​ർ,

കെ ​നെ​റ്റ് സി​ഇ​ഒ ഈ​സാം അ​ൽ​ഖേ​ഷ്‌​നം, ഐ​ബി​പി​സി ചെ​യ​ർ​മാ​ൻ ഗു​ർ​വി​ന്ദ​ർ ലാം​ബ, ഇ​ന്ത്യ​യി​ലെ നാ​സ്‌​കോ​മി​ൽ നി​ന്നു​ള്ള വി​ശി​ഷ്ട പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബം​ന്ധി​ച്ചു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​