• Logo

Allied Publications

Europe
ദീ​പു ജോ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
ഡ​ബ്ലി​ൻ: 15 വ​ർ​ഷ​ത്തെ ഐ​റീ​ഷ് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന ദീ​പു ജോ​സി​ന് ബ്ലാ​ക്ക്‌​റോ​ക്ക് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ര​ജീ​ഷ് പോ​ൾ, കെ. ​ജ​യ​ൻ, ഡെ​ന്നീ​സ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൃ​ദ​യ​നി​ര്‍​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ഡ​ബ്ലി​ൻ ബ്ലാ​ക്ക്‌​റോ​ക്കി​ൽ 2008ൽ ​ന​ഴ്‌​സാ​യി എ​ത്തി പ്ര​വാ​സ ജീ​വി​തം തു​ട​ങ്ങി​യ ദീ​പു അ​യ​ർ​ല​ൻ​ഡി​ലെ ഒ​ട്ടു​മി​ക്ക ദേ​ശ​ങ്ങ​ളി​ലും വ​ലി​യ സു​ഹൃ​ത്ത് വ​ല​യം ഉ​ണ്ടാ​ക്കി​യ വ്യ​ക്തി​യാ​ണ്. തൊ​ഴി​ൽ മേ​ഖ​ല​യി​ലും ക​ലാ​കാ​യി​ക സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും നി​റ​സാ​ന്നി​ധ്യം ആ​യി​രു​ന്നു ദീ​പു ജോ​സ്.

ന​ല്ലൊ​രു ബാ​ഡ്മി​ന്‍റ​ൺ താ​ര​വും ഐ​റീ​ഷ് ലെ​നി​സ്റ്റ​ർ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് ദീ​പു. ബ്ലാ​ക്ക്‌​റോ​ക്കി​ലെ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ പ​ള്ളി​ക്ക​മ്മി​റ്റി​യി​ലെ അം​ഗ​മാ​യി പാ​രി​ഷ് സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കാ​യി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.



ദീ​പു​വി​നാ​യി സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​ക്കി​യ യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ കൗ​ണ്ടി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും എ​ത്തി​യി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് പാ​രി​ഷ് ട്ര​സ്റ്റി അ​ഡ്വ. ​സി​ബി സെ​ബാ​സ്റ്റ്യ​ന്‍ സ​ൺ​ണ്ടേ സ്‌​കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​സ​ഫ്, ര​ഞ്ജി​ത് നാ​യ​ർ, ജോ​ഷി പൗ​ലോ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ന​ഴ്‌​സും നാ​ട​ക ന​ട​നു​മാ​യ സ​ജി കൂ​വ​പ്പ​ള്ളി, അ​ജി ത​ങ്ക​പ്പ​ൻ, മ​നു വ​ർ​ഗീ​സ്, അ​നീ​ഷ്, ജ​യേ​ഷ്, മാ​ത്യു, ജോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി​താ​ലാ​പ​ന​വും അ​ന്താ​ക്ഷ​രി മ​ത്സ​ര​വും സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

ബ്ലാ​ക്ക്‌​റോ​ക്ക് ബാ​ഡ്മി​ന്‍റ്ൺ ക്ല​ബി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം ര​ജീ​ഷ് പോ​ളും ഡെ​ന്നീ​സ്, ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പു​വി​ന് ന​ൽ​കി. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ മ​റ​ക്കാ​നാ​കാ​ത്ത ഒ​രു കാ​ല​ഘ​ട്ട​മാ​ണ് ഡ​ബ്ലി​ൻ ബ്ലാ​ക്ക്‌​റോ​ക്കി​ലെ എ​ന്നും ഈ ​സ​മൂ​ഹം ന​ൽ​കി​യ സ്നേ​ഹ​വാ​യ്പു​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല എ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ദീ​പു ജോ​സ് പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​