• Logo

Allied Publications

Europe
ഖ​ത്ത​ര്‍ അ​മീ​ര്‍ ജ​ര്‍​മ​നി​യി​ല്‍; ഹ​മാ​സി​നെ​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ക്കു​മെ​ന്ന് ഷോ​ള്‍​സ്
Share
ബ​ര്‍​ലി​ന്‍: ഇ​സ്ര​യേ​ലി​നെ​തി​രാ​യ ഭീ​ക​ര​യു​ദ്ധ​ത്തി​ന്‍റെ മ​ധ്യ​ത്തി​ല്‍ ഹ​മാ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഖ​ത്ത​ര്‍ അ​മീ​ര്‍ ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍ താ​നി ജ​ര്‍​മ​നി​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. ഫെ​ഡ​റ​ല്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

അ​മീ​ര്‍ അ​ല്‍ താ​നി​യു​ടെ ജ​ര്‍​മ​നി​യു​മാ​യു​ള്ള ബ​ന്ധം വ​ലു​താ​ണ്. ഖ​ത്ത​റി​ന് കാ​ര്‍ ക​മ്പ​നി വോ​ക്സ്വാ​ഗ​ന്‍റെ പ​ത്ത് ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. കൂ​ടാ​തെ ഡ്യൂ​ഷെ ബാ​ങ്കി​ല്‍ ആ​റ് ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി​യു​മു​ണ്ട്.

സീ​മെ​ന്‍​സി​ലും ആ​ര്‍​ഡ​ബ്ല്യു​ഇ​യി​ലും മ​റ്റ് കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലും ഓ​ഹ​രി​യു​ണ്ട്. ഇ​പ്പോ​ഴാ​വ​ട്ടെ റ​ഷ്യ​ന്‍ വാ​ത​ക​ത്തി​ന് പ​ക​ര​മാ​യി ഖ​ത്ത​ര്‍ ദ്രാ​വ​ക വാ​ത​കം ന​ല്‍​കാ​ന്‍ ജ​ര്‍​മ​നി​യു​മാ​യി ഉ​ട​മ്പ​ടി​യും ഉ​ണ്ട്. ഖ​ത്ത​റു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ പ്ര​ധാ​ന​മാ​യും ദ്ര​വ വാ​ത​ക​ത്തെ കു​റി​ച്ചാ​യി​രു​ന്നു.

ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ആ​സൂ​ത്ര​ണം ചെ​യ്ത സ​ന്ദ​ര്‍​ശ​ന​മാ​ണ് ഇ​ത്. അ​മീ​ര്‍ അ​ല്‍​താ​നി ഫെ​ഡ​റ​ല്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ള്‍​ട്ട​ര്‍ സ്റ്റെ​യി​ന്‍​മ​യ​റു​മാ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ര്‍​ബോ​ക്കു​മാ​യും കൂ​ട്ടി​ക്കാ​ഴ്ച ന​ട​ത്തി.

ഹ​മാ​സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പി​ന്തു​ണ​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് അ​മീ​ര്‍. സ​മ്പ​ന്ന​മാ​യ ഖ​ത്ത​ര്‍ 1.5 ബി​ല്യ​ണ്‍ യൂ​റോ ഹ​മാ​സി​ന് കൈ​മാ​റി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം ഖ​ത്ത​റി​ന്‍റെ പി​ന്തു​ണ​യു​ള്ള ഹ​മാ​സി​നെ ജ​ര്‍​മ​നി​യി​ല്‍ നി​രോ​ധി​ക്കു​മെ​ന്ന് ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് ബു​ണ്ടെ​സ്റ​റാ​ഗി​ല്‍ പ്ര​ഖ്യാ​പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

ഹ​മാ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും പ​ണം സം​ഭാ​വ​ന ന​ൽ​കു​ന്ന​തും ഇ​നി ജ​ർ​മ​നി​യി​ൽ ക്രി​മി​ന​ല്‍ കു​റ്റ​മാ​വും. ഹ​മാ​സി​ന്‍റെ രാ​ജ്യ​ത്തെ സ്വ​ത്തു​ക്ക​ള്‍ ജ​ര്‍​മ​ന്‍ അ​ധി​കാ​രി​ക​ള്‍​ക്ക് ക​ണ്ടു​കെ​ട്ടാ​ന്‍ ക​ഴി​യും.

പാ​ല​സ്തീ​ന്‍ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സ​മി​ഡൗ​ണും ജ​ര്‍​മ​നി​യി​ല്‍ നി​രോ​ധി​ക്കു​മെ​ന്നും ഷോ​ള്‍​സ് പ​റ​ഞ്ഞു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​