• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍ ഞാ‌​യ​റാ​ഴ്ച ആ​രം​ഭം കു​റി​ക്കും. രാ​വി​ലെ 5.15ന് ​നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​വും.

ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 15 മു​ത​ൽ 24 വ​രെ പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു ശേ​ഷം ദി​വ​സ​വും രാ​വി​ലെ സ​ര​സ്വ​തി പൂ​ജ, വി​ദ്യാ രാ​ജ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന, ദേ​വീ മാ​ഹാ​ത്മ്യ പാ​രാ​യ​ണം എ​ന്നി​വ​യും വൈ​കു​ന്നേ​രം 6.30ന് ​മ​ഹാ ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം നാ​മ​ജ​പാ​വ​ലി​യും ഭ​ജ​ന​യും ഉ​ണ്ടാ​വും.

22ന് ​ദു​ർ​ഗാ​ഷ്ട​മി ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ എ​ട്ട് വ​രെ പൂ​ജ​വ​യ്പ്പും 24ന് ​രാ​വി​ലെ 8.30ന് ​പൂ​ജ​യെ​ടു​പ്പും തു​ട​ർ​ന്ന് വി​ദ്യാ​രം​ഭ​വും സ​ർ​വൈ​ശ്വ​ര്യ പൂ​ജ​യും (വി​ള​ക്ക് പൂ​ജ) അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് സ​മൂ​ഹ ഊ​ട്ടും ഉ​ണ്ടാ​വും.

അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ നു​ക​രാ​നെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര മ​ധു​രം പ​ക​ർ​ന്നു ന​ൽ​കാ​ൻ ഇ​ത്ത​വ​ണ​യും ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ദ്യാ​രം​ഭം കു​റി​ക്കു​വാ​നും സ​ർ​വൈ​ശ്വ​ര്യ പൂ​ജ ന​ട​ത്തു​വാ​നും പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നും: 9868990552, 9289886490, 8800552070.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​റി​ന്‍റെ 24ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ​മേ​ഖ​ല​യു​ടെ 202425 ലേ​ക്കു
അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ചു; നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ കേ​സ്.
ന്യൂ​ഡ​ൽ​ഹി: അ​ഞ്ച് വ​യ​സു​കാ​ര​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഡ​ല്‍​ഹി‌​യി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.
ഡി​എം​എ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.