• Logo

Allied Publications

Delhi
കാ​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ൺ​വെ​ൻ​ഷ​ൻ ശ​നിയാഴ്ച, ഞാ​യ​റാഴ്ച ദി​വ​സ​ങ്ങ​ളി​ൽ
Share
ന്യൂ​ഡ​ൽ​ഹി: സ​രി​ത വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യു​ടെ ക​ൽ​ക്കാ​ജി സെ​ന്‍റ് തോ​മ​സ് പ്രാ​ഥ​നാ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന 46ാമ​ത് ക​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ൺ​വെ​ൻ​ഷ​ൻ ഹ​വേ​ലി ഓ​ഡി​റ്റോ​റി​യം ഗോ​വി​ന്ദ്പു​രി എ​ക്സ്റ്റ​ൻ​ഷ​നി​ൽ വ​ച്ച് ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

മ​ല​ങ്ക​ര സ​ഭാ മാ​ഗ​സി​ൻ മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ റ​വ. ഫാ. ​തോ​മ​സ് രാ​ജു, ക​രു​വാ​റ്റ ധ്യാ​ന പ്ര​സം​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം 6.45 ന് ​പ്രാ​ർ​ഥ​നാ യോ​ഗ​വും ന​ട​ക്കും.

പ​ത്തി​ലും പ്ല​സ്‌​ടു​വി​ലും സ​ൺ‌​ഡേ സ്കൂ​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ടി. ​വി. ജോ​സ​ഫ് മെ​മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡ് ദാ​നം 7.30 ന് ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 7.45ന് ​വ​ച​ന ശു​ശ്രു​ഷ ന​ട​ക്കും.

ഞാ​യ​ർ രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് കു​ർ​ബാ​ന​യും ബാ​ലി​ക ബാ​ല സ​മാ​ജ​വും സ​രി​ത വി​ഹാ​ർ ഇ​ട​വ​ക​യി​ൽ വ​ച്ച് ന​ട​ത്തും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ഹ​വേ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഭ​ക്തി ഗാ​ന​ത്തെ തു​ട​ർ​ന്ന് ധ്യാ​ന പ്ര​സം​ഗ​ത്തോ​ടു​കൂ​ടി ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജി ജോ​ർ​ജ്, പ്രാ​ഥ​നാ​യോ​ഗം സെ​ക്ര​ട്ട​റി ര​ഞ്ജി ഡാ​നി​യേ​ൽ, ട്ര​ഷ​റ​ർ ഷാ​ജി ജേ​ക്ക​ബ് എ​ന്നി​വ​ർ ക​ൺ​വെ​ൻ​ഷ​ന് നേ​ത്ര​ത്വം ന​ൽ​കും.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.