• Logo

Allied Publications

Europe
ഇ​സ്ര​യേ​ലി​ല്‍ കു​ടു​ങ്ങി​യ ജ​ര്‍​മ​ന്‍​ പൗരന്മാരെ മടക്കികൊണ്ടുവരാന്‍ ലു​ഫ്താ​ന്‍​സ എ​യ​ർ​ലെെ​ൻ
Share
ബ​ര്‍​ലി​ന്‍: യു​ദ്ധം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് സ്വന്തം പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ ജ​ർ​മ​നി ത​യാ​റെ​ടു​ത്തു. ഇ​തി​നാ​യി ലു​ഫ്താ​ന്‍​സ വി​മാ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും.

നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി ലു​ഫ്താ​ന്‍​സ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഇ​സ്രാ​യേ​ലി​ൽ നി​ന്നും ഏ​ക​ദേ​ശം 4,500 പൗ​ര​ന്മാ​ര്‍ ​രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ രജി​സ്റ്റര്‍ ചെ​യ്തി​ട്ടു​ണ്ട്.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മ​ട​ങ്ങു​ന്ന​തി​ന് ഇ​തു​വ​രെ രജിസ്റ്റർ ചെ​യ്യാ​ത്ത​വ​രും രാ​ജ്യം വി​ടാ​ന്‍ ത​യാറു​ള്ള​വ​രു​മാ​യ ജ​ർ​മ​ൻ പൗ​ര​ന്മാ​ര്‍ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണമെന്ന് അധികൃതർ അറിയിച്ചു.

പോ​ള​ണ്ട്, ഇ​റ്റ​ലി, സ്പെ​യി​ന്‍, ഓ​സ്ട്രി​യ എ​ന്നി​വ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ര്‍​ക്ക് പ​റ​ക്കാ​ന്‍ സൈ​നി​ക വി​മാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​സ​മ​യ​ത്ത് ശ​നി​യാ​ഴ്ച ഇ​സ്ര​യേ​ലി​ലു​ണ്ടാ​യി​രു​ന്ന യു​വ​ജ​ന സം​ഘ​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ക എ​ന്ന​താ​ണ് ജ​ര്‍മ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​