• Logo

Allied Publications

Europe
അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ശ​നി‌​യാ​ഴ്ച
Share
ബ​ർ​മിം​ഗ്ഹാം: അ​ഭി​ഷേ​കാ​ഗ്നി ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച (ഒ​ക്‌​ടോ​ബ​ർ 14) ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി യു​കെ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വൈ​ദി​ക​നും പ്ര​ശ​സ്‌​ത ധ്യാ​ന​ഗു​രു​വും വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ മാ​ത്യു മൂ​ലേ​ച്ചേ​രി മു​ഖ്യ കാ​ർ​മി​ക​നാ​വും.

പ്ര​ശ​സ്‌​ത സു​വി​ശേ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ബ്ര​ദ​ർ ഫ്രാ​ൻ​സി​സ് നി​ല​മ്പൂ​ർ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

റ​വ.​ഫാ.​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഇ​ത്ത​വ​ണ യൂ​റോ​പ്പി​ലെ പ്ര​മു​ഖ ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൻ നോ​ർ​ത്താം​പ്ട​ൺ രൂ​പ​ത ഡീ​ക്ക​ൺ ഇം​ഗ്ലീ​ഷ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും.

2009ൽ ​ഫാ. സോ​ജി ഓ​ലി​ക്ക​ൽ തു​ട​ക്ക​മി​ട്ട സെ​ഹി​യോ​ൻ യു​കെ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ൺ​വെ​ൻ​ഷ​ൻ 2023 മു​ത​ൽ റ​വ . ഫാ ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​കാ​ഗ്നി എ​ന്ന പേ​രി​ലാ​ണ് പ​തി​വു​പോ​ലെ എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച്ച​ക​ളി​ലും ന​ട​ത്ത​പ്പെ​ടു​ന്ന​ത് .

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും പ്ര​ത്യേ​ക ക​ൺ​വെ​ൻ​ഷ​ൻ, അ​ഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്ച​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യം എ​ന്നി​വ​യും ക​ൺ​വെ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കും. ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും.

സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക സു​വി​ശേ​ഷ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു​കെ​യി​ൽ നി​ന്നും ഫാ. ​സോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​വി​ധ​ങ്ങ​ളാ​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​മാ​സ ര​ണ്ടാം ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നും അ​നു​ബ​ന്ധ ശു​ശ്രൂ​ഷ​ക​ളും യൂ​റോ​പ്പി​ലെ ക്രൈ​സ്ത​വ മാ​ഹാ​ത്മ്യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ഭ​യ്‌​ക്ക്‌ താ​ങ്ങാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും കോ​ച്ചു​ക​ളും മ​റ്റ്‌ വാ​ഹ​ന​ങ്ങ​ളും വി​ശ്വാ​സി​ക​ളു​മാ​യി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രും. വി​വി​ധ ഭാ​ഷാ ദേ​ശ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വ​രു​ന്ന​തും മാ​ന​വ​രാ​ശി​യെ പ്ര​ത്യാ​ശ​യി​ലേ​ക്കും നി​ത്യ​ര​ക്ഷ​യി​ലേ​ക്കും ന​യി​ക്കു​ക​യെ​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​യും മു​ൻ​നി​ർ​ത്തി ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കും എ​എ​ഫ്സി​എം മി​നി​സ്ട്രി​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ക​ൺ​വെ​ൻ​ഷ​നി​ലു​ട​നീ​ളം കു​മ്പ​സാ​ര​ത്തി​നും സ്‌​പി​രി​ച്ച​ൽ ഷെ​യ​റിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ബൈ​ബി​ൾ, മ​റ്റ്‌ പ്രാ​ർ​ഥ​ന പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന എ​ല്‍​ഷ​ദാ​യ്‌ ബു​ക്ക് മി​നി​സ്ട്രി ക​ൺ​വെ​ൻ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കും.

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​ഭി​ഷേ​കാ​ഗ്നി യു​കെ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വം ഫാ ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ലും എ​എ​ഫ്സി​എം യു​കെ കു​ടും​ബ​വും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജി ജോ​ർ​ജ് 07878 149670, ജോ​ൺ​സ​ൺ ‭+44 7506 810177‬, അ​നീ​ഷ് ‭07760 254700‬, ബി​ജു​മോ​ൻ മാ​ത്യു ‭07515 368239‬.

നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന യാ​ത്രാ സൗ​ക​ര്യ​ത്തെ​പ്പ​റ്റി അ​റി​യു​വാ​ൻ ; ജോ​സ് കു​ര്യാ​ക്കോ​സ് 07414 747573, ബി​ജു​മോ​ൻ മാ​ത്യു 07515 368239

അ​ഡ്ര​സ്: Bethel Convention Centre Kelvin Way West Bromwich Birmingham B707JW.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​