• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ജ​ന​പ്രി​യ ബ​ജ​റ്റ്
Share
ഡ​ബ്ലി​ൻ: സ​മ​സ്ത​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ അ​യ​ർ​ല​ൻ​ഡി​ൽ ധ​ന​മ​ന്ത്രി മൈ​ക്കി​ൾ മ​ഗ്രാ​ത് അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മു​ന്നി​ൽ ക​ണ്ടു​ള്ള ഒ​ട്ടേ​റെ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ജ​ന​പ്രി​യ ബ​ഡ്ജ​റ്റി​ലു​ള്ള​ത്.

12.3 ബി​ല്യ​ൺ യൂ​റോ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള പാ​ക്കേ​ജാ​ണ് ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ടാ​ക്സ് ഘ​ട​ന​യി​ലെ മാ​റ്റം, സാ​മൂ​ഹ്യ ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ്, മി​നി​മം വേ​ത​നം ഉ​യ​ർ​ത്ത​ൽ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ ബ​ഡ്ജ​റ്റി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്.

സ്റ്റാ​ൻ​ഡേ​ർ​ഡ് ടാ​ക്സ് ബാ​ൻ​ഡ് നാ​ല്പ​ത്തി​നാ​യി​ര​ത്തി​ൽ നി​ന്നും നാ​ല്പ​ത്തി​ര​ണ്ടാ​യി​ര​മാ​ക്കും. യൂ​ണി​വേ​ഴ്സ​ൽ സോ​ഷ്യ​ൽ ചാ​ർ​ജ് നാ​ല​ര ശ​ത​മാ​ന​ത്തി​ൽ നി​ന്നും നാ​ല് ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കും. റെ​ന്‍റ് ടാ​ക്സ് ക്രെ​ഡി​റ്റ് 500 യൂ​റോ​യി​ൽ നി​ന്നും 750 യൂ​റോ​യാ​ക്കി ഉ​യ​ർ​ത്തും. ചൈ​ൽ​ഡ് ബെ​നെ​ഫി​റ്റ്‌ ഡി​സം​ബ​റി​ൽ ഒ​രു ത​വ​ണ ഇ​ര​ട്ടി​യാ​ക്കും.

ശൈ​ത്യ​കാ​ല​ത്തു ഊ​ർ​ജ ബി​ല്ലു​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി മൊ​ത്തം 450 യൂ​റോ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ന​ൽ​കും. മൂ​ന്നു ഗ​ഡു​ക്ക​ളാ​യാ​ണ് ഇ​ത് ന​ൽ​കു​ക. മി​നി​മം വേ​ത​നം മ​ണി​ക്കൂ​റി​നു 12 യൂ​റോ 70 സെ​ന്‍റാ​ക്കി ഉ​യ​ർ​ത്തി. 1250 യൂ​റോ വ​രെ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് മോ​ർ​ട്ട​ഗേ​ജ് ഇ​ന്‍റ​റെ​സ്റ്റ് റി​ലീ​ഫ് ന​ൽ​കും.

ഒ​രു​ല​ക്ഷം യൂ​റോ വ​രെ വ​രു​മാ​ന​മു​ള്ള​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ കോ​ള​ജ് ഫീ​സ് മൂ​വാ​യി​ര​ത്തി​ൽ നി​ന്നും ആ​യി​ര​ത്ത​ഞ്ഞൂ​റാ​ക്കും. മൂ​ന്നാം വ​ർ​ഷം വ​രെ​യു​ള്ള സെ​ക്ക​ണ്ട​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്‌​ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​ക്കും എ​ന്നി​വ​യാ​ണ് ബ​ഡ്ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന ആ​നു​കൂ​ല്യ​ങ്ങ​ൾ.

സി​ഗ​ര​റ്റി​നും ഇ​ന്ധ​ന​ത്തി​നും ചെ​റി​യ വ​ർ​ധ​ന​വ് ബ​ഡ്ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ചു. സി​ഗ​ര​റ്റ് പാ​ക്ക​റ്റി​നു 75 സെ​ന്‍റും പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 2.1 സെ​ന്‍റും ഡീ​സ​ലി​ന് ര​ണ്ട​ര സെ​ന്‍റും വ​ർ​ധി​ക്കും.

ബ​ഡ്ജ​റ്റി​നെ പ്ര​തി​പ​ക്ഷം നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു. പ്ര​ധാ​ന​മാ​യും ഭ​വ​ന പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ രാ​ജ്യ​ത്തു ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട​ത്ര നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​