• Logo

Allied Publications

Africa
ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ്
Share
കൊ​ച്ചി: ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​മാ​യി ഉ​ഗാ​ണ്ട എ​യ​ര്‍​ലൈ​ന്‍​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ആ​ദ്യ സ​ര്‍​വീ​സ് ഞാ‌​യ​റാ​ഴ്ച തു​ട​ങ്ങും. ഉ​ഗാ​ണ്ട​യി​ലെ എ​ന്‍റ്ബെ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തേ​യും മും​ബൈ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് സ​ര്‍​വീ​സ്.

ആ​ദ്യ വി​മാ​നം (യു​ആ​ര്‍ 430) ശ​നി​യാ​ഴ്ച എ​ന്‍റ്ബെ​യി​ല്‍ നി​ന്ന് പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.15ന് ​പു​റ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 5.55ന് ​മും​ബൈ​യി​ല്‍ എ​ത്തും.

മും​ബൈ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം (യു​ആ​ര്‍ 431) ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.55ന് ​പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 12.25ന് ​എ​ന്‍റ്ബെ​യി​ല്‍ ഇ​റ​ങ്ങും. ഇ​രു​ന​ഗ​ര​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് സ​ര്‍​വീ​സു​ക​ളാ​ണ് ഉ​ള്ള​ത്.

മും​ബൈ​യി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച, വ്യാ​ഴാ​ഴ്ച, ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും എ​ന്‍റ്ബെ​യി​ല്‍ നി​ന്ന് തി​ങ്ക​ളാ​ഴ്ച, ബു​ധ​നാ​ഴ്ച, ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സ​ര്‍​വീ​സ്. എ​യ​ര്‍​ബ​സ് എ330800 ​നി​യോ വി​മാ​ന​മാ​ണ് സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക.

ബി​സി​ന​സ് ക്ലാ​സ് 20, പ്രീ​മി​യം ഇ​ക്കോ​ണ​മി 28, ഇ​ക്കോ​ണ​മി 210 എ​ന്നി​ങ്ങ​നെ മൂ​ന്ന് ക്ലാ​സു​ക​ളാ​യാ​ണ് സീ​റ്റു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഉ​ഗാ​ണ്ട​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള നോ​ണ്‍​സ്റ്റോ​പ്പ് വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞു; 15 മ​ര​ണം.
നൗ​ക്‌​ചോ​റ്റ്: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൗ​റി​റ്റാ​നി​യ​യി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് 15 പേ​ര്‍ മ​രി​ച്ചു. 150 ലേ​റെ പേ​രെ കാ​ണാ​താ​യി.
പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്പ​ൻ സു​ഡാ​ൻ.
ഖാ​ര്‍​ത്തൂം: പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​
നൈ​ജീ​രി​യ​യി​ൽ സ്ഫോ​ട​ന​പ​ര​ന്പ​ര; 18 മ​ര​ണം.
ലാ​ഗോ​സ്: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ബോ​ർ​ണോ സം​സ്ഥാ​ന​ത്തു​ണ്ടാ​യ സ്ഫോ​ട​ന​പ​ര​ന്പ​ര​യി​ൽ കു​റ​ഞ്ഞ​ത് 18 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 30 പേ​ർ​
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെ​യ്റോ​ബി: കോ​ടി​തി​മു​റി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ മ​ജി​സ്ട്രേ​റ്റ് മ​രി​ച്ചു.