• Logo

Allied Publications

Europe
സി​ന​ഡി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം നി​ര​ന്ത​ര ന​വീ​ക​ര​ണം: മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: നി​ര​ന്ത​രം ന​വീ​കൃ​ത​മാ​കു​ന്ന ഒ​രു ജീ​വി​ത​മാ​ണ് ക്രൈ​സ്ത​വ​ജീ​വി​ത​മെ​ന്നു വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ ജീ​വി​തം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഈ ​നി​ര​ന്ത​ര ന​വീ​ക​ര​ണ​മാ​ണ് സി​ന​ഡി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രു​ടെ പ​തി​നാ​റാ​മ​ത് സി​ന​ഡി​ന് ആ​രം​ഭം കു​റി​ച്ച്, വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളോ​ടൊ​പ്പം അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ വ​ച​ന​സ​ന്ദേ​ശ​ത്തി​ലാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഉ​ദ്ബോ​ധ​നം.

ഈ ​അ​സാ​ധാ​ര​ണ സി​ന​ഡ് സ​മ്മേ​ള​നം ഒ​രു രാ​ഷ്‌​ട്രീ​യ സ​മ്മേ​ള​ന​മോ ഒ​രു പാ​ർ​ല​മെ​ന്‍റ​റി മീ​റ്റിം​ഗോ അ​ല്ല എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് മാ​ർ​പാ​പ്പ സു​വി​ശേ​ഷ വാ​യ​ന​യ്ക്കു ശേ​ഷ​മു​ള്ള പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ദൈ​വ​ത്തി​ൽ നോ​ട്ടം ഉ​റ​പ്പി​ച്ചു പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സി​ന​ഡി​ലൂ​ടെ സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ലോ​ക​ദൃ​ഷ്ടി​യി​ൽ മേ​ന്മ ക​ണ്ടെ​ത്താ​ന​ല്ല, മ​റി​ച്ച് പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ ലോ​ക​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​നാ​ണ് പ​രി​ശു​ദ്ധാ​ത്മാ​വ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സി​ന​ഡ് അം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ദൈ​വി​ക സ​ന്ദേ​ശം, വേ​ദ​നി​ക്കു​ന്ന മ​നു​ഷ്യ​ന് സ​മാ​ശ്വാ​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന വി​ധ​ത്തി​ൽ എ​ങ്ങ​നെ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്ന് സി​ന​ഡ് അം​ഗ​ങ്ങ​ൾ ചി​ന്തി​ക്ക​ണ​മെ​ന്ന് ത​ന്‍റെ മു​ൻ​ഗാ​മി​യാ​യ ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും സി​ന​ഡി​ലേ​ക്ക് പ്രാ​ർ​ഥ​നാ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു.

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ഇ​റ്റാ​ലി​യ​ൻ സ​മ​യം രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​ഞ്ഞൂ​റോ​ളം വൈ​ദി​ക​രും 340 ബി​ഷ​പ്പു​മാ​രും സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്ന​ത്.

സീ​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച്‌ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​ന്മാ​ർ മാ​ർ​പാ​പ്പ​യോ​ടൊ​പ്പം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ അ​ങ്ക​ണ ത്തി​ൽ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു.

ജാ​ക്കും ഗ്രെ​യ്സും അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​പ്രി​യ പേ​രു​ക​ൾ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ഴി​ഞ്ഞവ​ർ​ഷത്തെ ഏ​റ്റ​വും ജ​ന​പ്രി​യ നാ​മ​ങ്ങ​ളാ​യി ജാ​ക്ക്, ഗ്രെ​യ്‌​സ് എ​ന്നി​വ മാ​റി.
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചു.
ലണ്ടൻ: പ്ര​മു​ഖ​വ്യ​വ​സാ​യി​യും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ജീ​വ​ച​രി​ത്രം ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ബ്രി​ട്
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം ശ​നി​യാ​ഴ്ച.
സ്റ്റീ​വ​നേ​ജ്: ക​ലാ​സ്വാ​ദ​ക​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നൃ​ത്ത​സം​ഗീ​ത​ദൃ​ശ്യ ക​ലാ​മാ​മാ​ങ്കം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജി
ഡോ.​എ.​ജെ. ജേ​ക്ക​ബ് പ്ര​സ്റ്റ​ണി​ല്‍ അ​ന്ത​രി​ച്ചു.
പ്ര​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​റാ​യി​രു​ന്ന പാ​ലാ ഇ​ട​മ​റ്റം ആ​യ​ത്ത​മ​റ്റം പ​രേ​ത​നാ​യ ഡോ.​എ.
അ​യ​ർ​ലൻഡിൽ​ പൊ​തു​ഗ​താ​ഗ​തം ഉപ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന​വ്.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധന​വ് .