• Logo

Allied Publications

Americas
ഫോ​മാ അവയവദാന ബോധവത്കരണ കാ​മ്പ​യി​ൻ; ഫാ. ​ഡേ​വി​ഡ് ചി​റമേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: ഫോ​മാ​യു​ടെ അവയവദാന ബോധവത്കരണ കാ​മ്പ​യി​ൻ കി​ഡ്നി ഫേ​ഡെ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക​നാ​യ ഫാ. ​ഡേ​വി​ഡ് ചി​റ​മേ​ൽ ന്യൂ​ജ​ഴ്‌​സി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​മ്പ​യി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റും ലി​വിം​ഗ് ഡോ​ണ​റു​മാ​യ സു​നി​താ അ​നീ​ഷ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഫോ​മാ എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​റ്റ് പ്ര​മു​ഖ മ​ല​യാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. ഫാ. ​ഡേ​വി​ഡ് ചി​റ​മ്മേ​ൽ പ്ര​സം​ഗി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ള​ക്ക​ളം, ഫോ​മാ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക​ട​വി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്,

ഫോ​മാ മു​ൻ ആ​ർ​വി​പി ബൈ​ജു വ​ർ​ഗീ​സ്, ഫോ​മാ മി​ഡ് അ​റ്റ്ലാ​ൻ​റ്റി​ക് വു​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേഴ്സ​ൺ സ്വ​പ്‍​ന രാ​ജേ​ഷ്, ഫോ​മാ ജു​ഡീ​ഷൃ​ൽ കൗ​ൺ​സി​ൽ അം​ഗം സ്റ്റാ​ൻ​ലി ക​ള​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.



സു​നി​ത​യു​ടെ മ​ഹ​ത്താ​യ ക​ർ​മ​ത്തെ ആ​ദ​രി​ച്ച് കൊ​ണ്ട് ഫോ​മാ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​ക​ണം എ​ന്ന് ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ് പ​റ​ഞ്ഞു. സു​നി​ത നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ചും ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന രീ​തി​ക​ളി​ൽ സ​ഹാ​യി​ച്ച​തി​നെ പ​റ്റി​യും ഫോ​മാ പി​ർ​ഒ ജോ​സ​ഫ് ഇ​ടി​ക്കു​ള​യും രാ​ജ​ൻ ചീ​ര​നും സം​സാ​രി​ച്ചു.

സ​ർ​ജ​റി​ക്ക് ശേ​ഷ​മു​ണ്ടാ​യ വേ​ദ​ന​പൂ​ർ​ണ​മാ​യ നാ​ളു​ക​ളെ കു​റി​ച്ച് അ​നി​ൽ പു​ത്ത​ൻ​ചി​റ​യും സം​സാ​രി​ച്ചു. സു​നി​ത​യു​ടെ പി​താ​വ് സ​ണ്ണി ജോ​ർ​ജ് ത​ടീ​ത്ര​യി​ൽ കു​ട്ടി​ക​ൾ​ക്ക് സ്വ​യം മാ​തൃ​ക​യാ​യി അ​വ​രെ സ​ഹാ​നു​ഭൂ​തി​യു​ള​ള​വ​രാ​ക്കി വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സ​ദ​സി​ലു​ള​ള​വ​രെ ഓ​ർ​മി​പ്പി​ച്ചു.

ഫോ​മാ ജോ‌​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു. അ​വ​യ​വ​ദാ​ന​ത്തി​നെ പ​റ്റി​യു​ള​ള തെ​റ്റു​ധാ​ര​ണ​ക​ൾ മാ​റ്റു​വാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​വ​നു​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ഡ്രൈ​വു​ക​ള്‍ ഫോ​മ​യു​ടെ വി​വി​ധ റീ​ജ​നു​ക​ളി​ൽ സംഘടിപ്പിക്കാനുള്ള പ​ദ്ധ​തി​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഫോ​മാ​യു​ടെ അവയവദാന ബോധവത്കരണ കാ​മ്പ​യി​ൻ സംഘടിപ്പിക്കാൻ താ​ത്പ​ര്യ​മു​ള​ള അ​സോ​സി​യേ​ഷ​നു​ക​ൾ അ​റി​യി​ക്ക​ണ​മെ​ന്ന് ഫോ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു
സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ സ​മാ​പി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.
ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ മാ​ധ്യ​മ​ശ്രീ, മാ​ധ്യ​മ​ര​ത്‌​ന പു​ര​സ്‌​കാ​രം: നോ​മി​നേ​ഷ​നു​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: ര​ണ്ടു പ​തി​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ൽ പ​ത്തു ചാ​പ്റ്റ​റു​ക​ളു​മാ​യി നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ മാ​ധ്യ​മ​രം​ഗ​ത്തു നി