ഫർവാനിയ: അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ഹൽഖ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യാതിഥി ആയിരുന്നു.
നബിയും കുട്ടികളും എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളോട് സംവദിക്കുകയും നബിയിൽ ആദ്യം വിശ്വസിച്ച ബാലനായ അലിയെ സ്മരിക്കുകയും നബിയെ സ്നേഹിച്ച് കൂടെ നിന്ന എല്ലാ മക്കൾക്കും വേണ്ടി നബി പ്രാർഥിക്കുകയും അവരൊക്കെയും ചരിത്രത്തിൽ വലിയ സ്വീകാര്യത നേടിയ ഉന്നത വ്യക്തിത്വങ്ങൾക്ക് ഉടമയായി തീരുകയും ചെയ്തിരുന്നതായ് അദ്ദേഹം ഉണർത്തി.
അത് പോലെ നബിയെ സ്നേഹിക്കാനും നബിചര്യ പിന്തുടർന്ന് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളായി മാറാൻ കഴിയണമെന്നും കൂടെ അദ്ദേഹം കൂട്ടിചേർത്തു. ഫർവാനിയ ദാറുൽ ഖുർആനിൽ ശസ്മ അബ്ദുൽ ശുക്കൂറിന്റെ ഖിറാഅത്തോടെ ആരംഭിച്ച വിദ്യാർഥി സംഗമത്തിൽ കെഐജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ പങ്കെടുത്തു.
മദ്റസ പ്രിൻസിപ്പൽ റസീന മൊഹിയിദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ശാഹിദ് സ്വാഗതവും കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമാപനവും നിർവഹിച്ചു.
ഹിക്മ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മദ്റസ അഡ്മിൻ സി.പിനൈസാം, മദ്രസ അധ്യാപകർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
|