• Logo

Allied Publications

Americas
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് അ​റ്റ് ഓ​സ്റ്റി​നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ടെ​ക്സ​സ്: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് അ​റ്റ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ള വി​ഭാ​ഗം സൗ​ത്ത് ഏ​ഷ്യ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പോ​ട് കൂ​ടി കാ​ന്പ​സി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ലോം​ഗ് ഹോ​ൺ മ​ല​യാ​ളി സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (എ​ൽ​എം​എ​സ്എ) ആ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ നേ​തൃ​ത്വം വ​ഹി​ച്ച​ത്.

ഫാ​ൾ സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​യാ​യി ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന​ത്. എ​ൽ​എം​എ​സ്എ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ മൈ​ക്കി​ൾ ബേ​ബി, ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ ശ്രീ​ദേ​വി ഹ​രി​ഹ​ര​ൻ, ഫാ​ക്ക​ൽ​റ്റി അ​ഡ്വൈ​സ​ർ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് ശ​ശി എ​ന്നി​വ​രാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​ജീ​ക​രി​ച്ച​ത്.



മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​ത് അ​സി​സ്റ്റ​ന്‍റ് ദീ​ൻ ഓ​ഫ് സ്റ്റു​ഡ​ന്‍റ്സ് അ​ഫ​യേ​ർ​ഴ്സ് ഡോ. ​ജ​സ്റ്റി​ൻ സാ​മു​വേ​ൽ ആ​യി​രു​ന്നു. ഓ​ണം പോ​ലെ വ​ള​രെ പ്ര​ധാ​ന​മാ​യ കേ​ര​ളീ​യ സം​സ്കാ​രം മ​റ്റു​മു​ള്ള​വ​ർ​ക്കു​കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി​ത്ത​മ്പു​രാ​ന്‍റെ എ​ഴു​ന്നെ​ള്ള​ത്താ​യി​രു​ന്നു. "ഓ​സ്റ്റി​ൻ താ​ള'​ത്തി​ന്‍റെ ഹൃ​ദ്യ​മാ​യ ചെ​ണ്ട​മേ​ളം കാ​ണി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. നാ​ട്ടി​ൽ നി​ന്നും യു​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​യ മാ​വേ​ലി​യു​ടെ ശ്ര​മ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ണ്ടു​ള്ള സ്കി​റ്റ് എ​ല്ലാ​വ​രെ​യും ആ​ന​ന്ദി​പ്പി​ച്ചു.

മാ​വേ​ലി​യാ​യി ഒ​ന്നാം വ​ർ​ഷ മ​ല​യാ​ളം ക്ലാ​സി​ലെ നി​തീ​ഷ് ഉ​മ്മ​നാ​യി​രു​ന്നു രം​ഗ​ത്തെ​ത്തി​യ​ത്. അ​തെ ക്ലാ​സി​ലെ ത​ന്നെ ആ​ൻ​ഡ്രു അ​ല​ൻ, പാ​ർ​ഥ് ദേ​വ​ൻ, ഋ​ഷി മേ​നോ​ൻ, നേ​ഥ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ മാ​വേ​ലി​യോ​ടൊ​പ്പം സ്കി​റ്റ് ഗം​ഭീ​ര​മാ​ക്കി.



തു​ട​ർ​ന്ന് ആ​ര്യ നാ​യ​ർ, സോ​ന ജോ​ർ​ജ്, എ​ലി​സ​ബേ​ത് ജേ​ക്ക​ബ്, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, അ​ഞ്‌​ജ​ലി സി​ബി, ലി​യ തോ​മ​സ് എ​ന്നി​വ​രു​ടെ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. തു​ട​ർ​ന്നു ന​ട​ന്ന പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ "ന​ക്ഷ​ത്ര ടീം' ​ഓ​സ്റ്റി​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യി​ലെ ദി​വ്യ വാ​ര്യ​ർ, ഷാ​നി പാ​റ​ക്ക​ൽ, "ഗ്രെ​യ്റ്റ​ർ ഓ​സ്റ്റി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ' പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ കെെ‌​യി​ൽ നി​ന്നും ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി.

ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ ത​ല​വ​ൻ ഡോ. ​ഡോ​ണ​ൾ​ഡ്‌ ഡേ​വി​സ്, ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ മ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​അ​ഹ​മ്മ​ദ് ഷ​മീം, ഡോ. ​മാ​ന​സി​ച്ച ആ​കെ​പി​യ​പൊ​ചൈ, ഡോ.​ഡാ​നി​യേ​ല, മൈ​ക്കി​ൾ ഫൈ​ഡ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പൂ​ക്ക​ള​മ​ത്സ​ര​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ൾ.

തു​ട​ർ​ന്ന് സ​ദ്യ​യോ​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. സ​ദ്യ​യു​ടെ ചു​ക്കാ​ൻ ഏ​റ്റെ​ടു​ത്ത​ത് ര​ണ്ടാം വ​ർ​ഷ മ​ല​യാ​ള​ത്തി​ലെ രാ​ജ് രാ​മ​ച​ന്ദ്ര​ൻ, ഒ​ന്നാം വ​ർ​ഷ മ​ല​യാ​ള​ത്തി​ലെ ആ​യു​ഷ് മ​നോ​ജ്, നേ​ഥ​ൻ സ​ക്ക​റി​യ, സൂ​ര​ജ് ച​ന്ദ്ര​ശേ​ഖ​ർ, റി​ക്കി ടൈ​റ്റ​സ്, ജെ​ഫി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രാ​യി​രു​ന്നു.



കാ​ന്പ​സി​ൽ​നി​ന്നും വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റ്റി​അ​മ്പ​തോ​ളം ആ​ളു​ക​ൾ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ ഓ​ണം അ​നു​ഭ​വി​ച്ച​റി​യാ​നാ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യി​രു​ന്നു.

ഇ​ന്ത്യ​ക്കാ​രും അ​മേ​രി​ക്ക​ക്കാ​രും മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രം ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രും ഒ​ത്തൊ​രു​മി​ച്ചു​ള്ള വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​ന് വേ​ദി​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സി​ന്‍റെ​യും സൗ​ത്ത് ഏ​ഷ്യ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ​യും പ​രി​പൂ​ർ​ണ പി​ന്തു​ണ​യാ​ലാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഇ​നി ഡി​ബേ​റ്റി​നി​ല്ല എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ട് ദോ​ഷം ചെ​യ്യു​മോ?.
വാ​ഷിം​ഗ്‌​ട​ൺ: ഒ​ന്നോ ര​ണ്ടോ ഡി​ബേ​റ്റ് കൂ​ടി ന​ട​ത്താ​മെ​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​
ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​ ന​വം​ബ​ർ ഒ​ന്പ​തി​ന്.
കാ​ൽ​ഗ​റി: പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ന​ജിം അ​ർ​ഷാ​ദി​ന്‍റെ സം​ഗീ​ത നി​ശ​യ്ക്കാ​യി കാ​ൽ​ഗ​റി ഒ​രു​ങ്ങു​ന്നു.