കുവൈറ്റ് സിറ്റി: "മിത്തല്ല മുത്ത് റസൂൽ, ഗുണകാംക്ഷയാണ് സത്യ ദീൻ' എന്ന പ്രമേയത്തിൽ കുവൈറ്റ് കേരളാ ഇസ്ലാമിക് കൗൺസിൽ (കെഐസി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ23 നബിദിന മഹാ സമ്മേളനം പ്രൗഢമായി സമാപിച്ചു.
അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മജ്ലിസുന്നൂർ ആത്മീയ സദസ്, പ്രാർഥന സംഗമം, ബുർദ മജ്ലിസ്, ഗ്രാൻന്റ് മൗലിദ്, കുവൈറ്റ് സുപ്രഭാതം ഓൺലൈൻ ലോഞ്ചിംഗ്, കെഐസി മൊബൈൽ അപ്ലിക്കേഷൻ ലോഞ്ചിംഹ്, പൊതുസമ്മേളനം എന്നിവ നടന്നു.
പ്രമുഖ പണ്ഡിതനും എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷററുമായ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി നബിദിന മഹാസംഗമം ഉദ്ഘാടനം ചെയ്തു. വിദ്വേഷങ്ങളും വെറുപ്പും വർധിച്ചുവരുന്ന ഇക്കാലത്ത് പ്രവാചകൻ പഠിപ്പിച്ച കാരുണ്യത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസി സമൂഹം മുന്നോട്ട് വരണമെന്ന് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ ഓർമപ്പെടുത്തി.
പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക സ്നേഹം മുസ്ലിമിന്റെ ബാധ്യതയാണെന്നും ദൈനംദിന ചര്യകളിൽ പ്രവാചകരെ പിൻപറ്റിയാൽ മാത്രമേ പ്രവാചക സ്നേഹം പരിപൂർണമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനത്തിൽ ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു. പ്രവർത്തകർക്കുള്ള രണ്ട് വീടിന്റെ പ്രഖ്യാപനം, അൽമഹബ്ബ സുവനീർ പ്രകാശനം, കെഐസി സിൽവർ ജൂബിലി പദ്ധതിയായ ആംബുലൻസ് പ്രഖ്യാപനം എന്നിവ സമ്മേളനത്തിൽ നടന്നു.
തുടർന്ന് "കെഐസി കർമപഥങ്ങളിലൂടെ' എന്ന് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത്, കെകെഎംഎ ചെയർമാൻ എ.പി. അബ്ദുൽ സലാം ആശംസൾ നേർന്നു.
ഇസ്ലാമിക് കൗൺസിൽ നേതാക്കളായ ഉസ്മാൻ ദാരിമി, സൈനുൽ ആബിദ് ഫൈസി, അബ്ദുലത്തീഫ് എടയൂർ, ഇല്യാസ് മൗലവി, മുസ്തഫ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഹകീം മൗലവി, ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, ശിഹാബ് മാസ്റ്റർ,
എഞ്ചിനീയർ അബ്ദുൽ മുനീർ പെരുമുഖം, ഹുസൻ കുട്ടി നീരാണി, ഫൈസൽ കുണ്ടുർ, ഫാസിൽ കരുവാരക്കുണ്ട്, അമീൻ മുസ്ലിയാർ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
|