• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ
Share
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും. ച​ട​ങ്ങു​ക​ൾ​ക്ക് ച​ക്കു​ള​ത്തു കാ​വ് ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​ദ്യ ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് സ്ഥ​ല ശു​ദ്ധി, 5.15ന് ​ഗ​ണ​പ​തി ഹോ​മം, വൈ​കു​ന്നേ​രം 6.25ന് ​ദീ​പാ​രാ​ധ​ന, 6.30 മു​ത​ൽ ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി​യു​ടെ ആ​ത്മീ​യ പ്ര​ഭാ​ഷ​ണം, ഏ​ഴി​ന് ശ​നി​ദോ​ഷ നി​വാ​ര​ണ പൂ​ജ എ​ന്നി​യാ​ണ് ആ​ദ്യ ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ൾ.

ര​ണ്ടാം ദി​വ​സം രാ​വി​ലെ 5.15ന് ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ അ​ര​ങ്ങേ​റും.

8.45ന് ​ച​ക്കു​ള​ത്തു​കാ​വ് കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഒ​ന്പ​തി​ന് ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സി. ​കേ​ശ​വ​ൻ കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് ബ്ര​ഹ്മ​ശ്രീ രാ​ധാ​കൃ​ഷ്‌​ണ​ൻ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ 202223 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​യ​ൻ​സ്, കോ​മേ​ഴ്‌​സ്, ഹ്യൂ​മാ​നി​റ്റീ​സ് എ​ന്നീ ശ്രേ​ണി​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 12ാം ക്ലാ​സി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​ക്കു​ള​ത്ത​മ്മ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

അ​വാ​ർ​ഡു​ക​ളു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി ഒ​ക്ടോ​ബ​ർ 20 വ​രെ നി​ർ​ധി​ഷ്ട അ​പേ​ക്ഷ ഫാ​റം, ഫോ​ട്ടോ എ​ന്നി​വ​യോ​ടൊ​പ്പം മാ​ർ​ക്ക് ഷീ​റ്റു​ക​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​താ​ണ്.

9.45ന് ​ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽ​നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​രു​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​വും. പ​ത്തി​ന് ബി​ജു ചെ​ങ്ങ​ന്നൂ​ർ ന​യി​ക്കു​ന്ന നാ​ദ ത​രം​ഗി​ണി ഓ​ർ​ക്ക​സ്‌​ട്രാ, ഡ​ൽ​ഹി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ക്തി​ഗാ​ന ത​രം​ഗി​ണി.

വി​ദ്യ​ക​ലാ​ശം, മ​ഹാ​ക​ലാ​ശം, പ്ര​സ​ന്ന പൂ​ജ, പ​റ​യി​ട​ൽ എ​ന്നി​വ​യും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് അ​ന്ന​ദാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൊ​ങ്കാ​ല​യും മ​റ്റു വ​ഴി​പാ​ടു​ക​ളും മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി 8130595922, 9810477949, 9650699114, 9818697285 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.