• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളം മി​ഷ​ൻ സു​ഗ​ത​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം: ഒ​മാ​നി​ൽ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
മ​സ്ക​റ്റ്: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​ത​ഞ്ജ​ലി 2023 വാ​ർ​ഷി​ക കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​ലേ​ക്ക് ഒ​മാ​ൻ ചാ​പ്റ്റ​റി​ൽ നി​ന്നു​ള്ള മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​യ​ൻ സ​ന്ദേ​ശ്, ദി​യ ആ​ർ. നാ​യ​ർ ( ഇ​രു​വ​രും സോ​ഹാ​ർ മേ​ഖ​ല) ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ​ല്ല​വി അ​ഭി​ലാ​ഷ് (സൂ​ർ മേ​ഖ​ല) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജൂ​ലൈ 30നാ​ണ് സെ​ല​ക്ഷ​ൻ മ​ത്സ​രം ന​ട​ന്ന​ത്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ബാ​ഹു​ല്യം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​ൻ മ​ത്സ​രം ഒ​ഴി​വാ​ക്കി ഒ​രു നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്ത​യ​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം ക്ര​മീ​ക​രി​ച്ച​ത്.

മ​ല​യാ​ളം മി​ഷ​ന്‍റെ വി​വി​ധ ചാ​പ്റ്റ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ സീ​നി​യ​ർ, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ 200 കു​ട്ടി​ക​ളാ​ണ് ഫൈ​ന​ലി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 86 പേ​രും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 77 പേ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 37 പേ​രു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും പ​ത്തു പേ​രാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ണ്‌മ‌യോ‌ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ത്ത​പ്പെ​ടു​ക. മ​ല​യാ​ളം മി​ഷ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​വും മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​വ​യി​ത്രി​യു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​ക്ക് ആ​ദ​ര​മാ​യി വ​ർ​ഷം തോ​റും മി​ഷ​ൻ ന​ട​ത്തി​വ​രു​ന്ന കാ​വ്യാ​ലാ​പ​ന മ​ത്സ​ര​മാ​ണ് സു​ഗ​താ​ഞ്ജ​ലി.

ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്ത ക​വി​ക​ളു​ടെ ക​വി​ത​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് ആ​ല​പി​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​ത്. കാ​ച്ചി​ക്കു​റു​ക്കി​യ ക​വി​ത​ക​ളു​ടെ വ​ക്താ​വാ​യി​രു​ന്ന വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്‍റെ ക​വി​ത​ക​ളാ​ണ് ഇ​ത്ത​വ​ണ കു​ട്ടി​ക​ൾ ആ​ല​പി​ച്ച​ത്.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.