• Logo

Allied Publications

Americas
ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും പ​ന്ത​ളം സു​ധാ​ക​ര​നേ​യും ആ​ദ​രി​ച്ച് സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി കൗ​ണ്‍​സി​ൽ
Share
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും മു​ന്‍ എ​ക്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി പ​ന്ത​ളം സു​ധാ​ക​ര​നും സ്റ്റാ​ഫോ​ര്‍​ഡ് സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ​ര​വ്.

മ​ല​യാ​ളി കൂ​ടി​യാ​യ മേ​യ​ര്‍ കെ​ന്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മ​ഹാ​രാ​ഷ്ട്ര ക​മ്മി​റ്റി മു​ന്‍ ഭാ​ര​വാ​ഹി‌​യാ​ണ് മേ​യ​ര്‍ കെ​ന്‍ മാ​ത്യു.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്കെ​ത്തി​യ​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വെ​ന്ന് കെ​ന്‍ മാ​ത്യു പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നാ​ണ് അ​ച്ച​ട​ക്ക​വും ചി​ട്ട​യും പ​ഠി​പ്പി​ച്ച​ത്.



കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണ് ഇ​ന്നും പി​ന്തു​ട​രു​ന്ന​തെ​ന്നും അ​മേ​രി​ക്ക​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കു​ന്ന പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​ന്‍ മാ​ത്യു​വി​നെ​പ്പോ​ലെ​യു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​രോ മ​ല​യാ​ളി​ക്കും അ​ഭി​മാ​ന​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ​ന്‍ മാ​ത്യു​വി​ന്‍റെ നേ​ട്ടം ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നും പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശം പി​ന്തു​ട​ർ​ന്ന​താ​ണ് കെ​ൻ മാ​ത്യു​വി​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​തൃ​ക​യാ​ണി​തെ​ന്നും പ​ന്ത​ളം സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ കെ​ൻ മാ​ത്യു​വി​നെ ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ഹ​രി​പ്പാ​ട് എം​എ​ൽ​എ കൂ​ടി​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ക്ഷ​ണി​ച്ചു. വൈ​കാ​തെ നാ​ട്ടി​ലെ​ത്തു​മെ​ന്ന് കെ​ൻ മാ​ത്യു അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​എ​സ്എ നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജെ​യിം​സ് കൂ​ട​ല്‍, പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി ഷി​ബു സാ​മു​വേ​ല്‍, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​മേ​രി​ക്ക റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് കു​ട​ശ​നാ​ട്,

സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം ജി​ജു കു​ള​ങ്ങ​ര, മാ​ഗ് പ്ര​സി​ഡന്‍റ് ജോ​ജി ജോ​സ​ഫ്, ഒ​ഐ​സി​സി യു​എ​സ്‍​എ നേ​താ​ക്ക​ളാ​യ ജീ​മോ​ന്‍ റാ​ന്നി, വാ​വ​ച്ച​ന്‍ മ​ത്താ​യി, ര​ഞ്ജി​ത്ത് പി​ള്ള, തോ​മ​സ് സ്റ്റീ​ഫ​ൻ. സാ​യി ഭാ​സ്‍​ക​ർ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം നി​ര​വ​ധി പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​ശ​സ്ത​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന