• Logo

Allied Publications

Middle East & Gulf
കെ​പി​എ പൊ​ന്നോ​ണം; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ പൊ​ന്നോ​ണം 2023ന്‍റെ ​പോ​സ്റ്റ​ർ കൊ​ല്ലം എംപി എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​നും ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

കെസിഎ ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി കെപിഎ ര​ക്ഷാ​ധി​കാ​രി​യും ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യർമാ​നു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. കെപിഎ പ്രെ​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.



കെപിഎ ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​ബോ​സ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രീ​ഷ് നാ​യ​ർ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, അ​ൻ​വ​ർ ശൂ​ര​നാ​ട്, സെ​ക്രട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ് കൃ​ഷ്ണ​ൻ, കി​ഷോ​ർ കു​മാ​ർ, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

29നു ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ക്കും.

ഓ​ണ​ക്ക​ളി​ക​ളും തി​രു​വാ​തി​ര​യും ഒ​പ്പ​ന​യും ഓ​ണ​പ്പാ​ട്ടു​ക​ളും വ​ടംവ​ലി​യും ഓ​ണ​പ്പു​ട​വ മ​ത്സ​ര​വും കെപിഎ ക​ലാ​കാ​ര​ൻ​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും കൂ​ടാ​തെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.