• Logo

Allied Publications

Europe
നി​യു​ക്ത ആ​ര്‍​ച്ച്​ബി​ഷ​പ് റ​വ. ഡോ. ​ജോ​ര്‍​ജ് പ​നം​തു​ണ്ടി​യി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ​ക​ള്‍ ശ​നി​യാ​ഴ്ച റോ​മി​ല്‍
Share
റോം: ​മാ​ര്‍​പാ​പ്പ​യു​ടെ ഖ​സാ​ക്കി​സ്ഥാ​നി​ലെ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ത​നാ​യ നി​യു​ക്ത ആ​ര്‍​ച്ച്ബി​ഷ​പ് റ​വ. ഡോ. ​ജോ​ര്‍​ജ് പ​നം​തു​ണ്ടി​യി​ലി​ന്‍റെ സ്ഥാ​ന​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും.

വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സ​ഭ​യി​ലെ മ​റ്റ് ബി​ഷ​പു​മാ​ര്‍ സം​ബ​ന്ധി​ക്കും.

വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ നാ​ട്ടി​ൽ നി​ന്നും അ​ല്മാ​യ​ർ കു​ടും​ബാ​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വ​ത്തി​ക്കാ​നി​ലെ സാ​ന്താ മ​രി​യ റെ​ജീ​ന ദേ​വ​ലാ​യ​ത്തി​ൽ വ​ച്ച് കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്

മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ മു​ന്‍ അ​ധ്യാ​പ​ക​ന്‍ പ​നം​തു​ണ്ടി​ല്‍ ഡോ. ​പി.​വി. ജോ​ര്‍​ജി​ന്‍റെ​യും മേ​രി​ക്കു​ട്ടി ജോ​ര്‍​ജി​ന്‍റെ​യും മ​ക​നാ​യി 1972ല്‍ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​നം.

തി​രു​വ​ന​ന്ത​പു​രം പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സി​ലി​ക്ക ഇ​ട​വാം​ഗ​മാ​യ അ​ദ്ദേ​ഹം, തി​രു​വ​ന​ന്ത​പു​രം നി​ര്‍​മ​ല​ഭ​വ​ന്‍ കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം 1987ല്‍ ​തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ സെ​ന്‍റ് അ​ലോ​ഷ്യ​സ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ചേ​ര്‍​ന്നു.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര മേ​ജ​ര്‍ സെ​മി​നാ​രി​യി​ല്‍ നി​ന്നും ത​ത്വ​ശാ​സ്ത്ര, ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. 1998ല്‍ ​ആ​ര്‍​ച്ച്​ബി​ഷ​പ് സി​റി​ല്‍ മാ​ര്‍ ബ​സേ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യി​ല്‍ നി​ന്ന് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.

1998 മു​ത​ല്‍ 2000 വ​രെ തി​രു​വ​ന​ന്ത​പു​രം മേ​ജ​ര്‍ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ സ​ഹ​വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു. 2003ല്‍ ​റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി.

20032005 കാ​ല​ഘ​ട്ട​ത്തി​ല്‍ റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ അ​ക്കാ​ഡ​മി​യി​ല്‍ ന​യ​ത​ന്ത്ര​ത്തി​ല്‍ പ​രി​ശീ​ല​ന​വും 2005ല്‍ ​റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നും കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. റോ​മി​ലെ ഉ​ന്ന​ത​പ​ഠ​ന കാ​ല​ത്ത് 2000 മു​ത​ല്‍ 2005 വ​രെ ഇ​റ്റ​ലി​യി​ലെ മി​ലാ​ന്‍ അ​തി​രൂ​പ​ത​യി​ല്‍ വൈ​ദി​ക​ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു.

2003 മു​ത​ല്‍ കെ​നി​യ, വ​ത്തി​ക്കാ​ന്‍, കോ​സ്റ്റ​റി​ക്ക, ഗ്വി​നി​യ, മാ​ലി, ഇ​റാ​ക്ക്, ജോ​ര്‍​ദ്ദാ​ന്‍ ഓ​സ്ട്രി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ അം​ഗ​മാ​യും സെ​ക്ര​ട്ട​റി​യാ​യും ജെ​റു​സ​ലേം, ഇ​സ്രാ​യേ​ല്‍ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ഷ്ടാ​വാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ സൈ​പ്ര​സി​ലെ വ​ത്തി​ക്കാ​ന്‍ കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു ജോ​ര്‍​ജ് പ​നം​തു​ണ്ടി​ൽ, മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍ നി​ന്ന് വ​ത്തി​ക്കാ​ന്‍ അം​ബാ​സി​ഡ​റാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന പ്ര​ഥ​മ വൈ​ദി​ക​നാ​ണ് നി​യു​ക്ത അ​പ്പ​സ്‌​തോ​ലി​ക് നൂ​ണ്‍​ഷ്യോ എ​ന്ന് ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഇ​ട​വ​ക​യു​ടെ വി​കാ​രി ഫാ. ​ബ​ന​ഡി​ക്ട് കു​ര്യ​ൻ അ​റി​യി​ച്ചു.

അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും.
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം "​ക​ൻ​ദി​ഷ് ' ശനിയാഴ്ച ലെ​സ്റ്റ​റി​ൽ.
ബി​ർ​മിം​ഗ്‌ഹാം: ​ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ക​മ്മീ​ഷ​ൻ ഫോ​ർ ച​ർ​ച്ച് ക്വ​യ​റിന്‍റെ​ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ക​രോ​
മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട് കർദിനാൾ പദവിയിലേക്ക് ശനിയാഴ്ച ഉയർത്തപ്പെടും; ഒ​രു​ക്ക​ങ്ങ​ൾ വ​ത്തി​ക്കാ​നി​ൽ പൂ​ർ​ത്തി​യാ​യി.
വ​ത്തി​ക്കാ​ൻ: വൈ​ദി​ക പ​ദ​വി​യി​ൽ നി​ന്ന് നേ​രി​ട്ട് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ട് ച​രി​ത്ര​ത്തി​ൽ ഇ​ട​പി​ടി​ച്ച് സഭാ​ നി​ര​യി​ൽ
ക​രോ​ൾ ഗാ​ന​സ​ന്ധ്യ "ജോ​യ് ടു ​ദ വേ​ൾ​ഡ്' ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ക​വ​ൻ​ട്രി: യു​കെ​യി​ലെ വി​വി​ധ ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് ഗ​ർ​ഷോം ടി​വി​യും ല​ണ്ട​ൻ അ​സാ​ഫി​യ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം ശ്ര​ദ്ധേ​യ​മാ​യി.
ല​ണ്ട​ൻ: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "മാ​ധ്യ​മ​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ബി​നാ​മി​ക​ളോ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി​