• Logo

Allied Publications

Europe
യം​ഗ് ഫാ​മി​ലീ​സ് ജ​ര്‍​മ​നി​യു​ടെ ഓ​ണാ​ഘോ​ഷ​വും പ​ത്താം വാ​ര്‍​ഷി​ക​വും കെ​ങ്കേ​മ​മാ​യി
Share
കൊ​ളോ​ണ്‍: പൊ​ന്നി​ന്‍ ചി​ങ്ങ​ത്തി​ന്‍റെ മ​ധു​ര​സ്മ​ര​ണ​ക​ള്‍ ഉ​ണ​ര്‍​ത്തി മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഉ​ത്സ​വ​മാ​യ തി​രു​വോ​ണം യം​ഗ് ഫാ​മി​ലീ​സ് ഇ​ൻ ജ​ര്‍​മ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ വി​വാ​ഹി​ത​രാ​യി​ട്ടു​ള്ള ര​ണ്ടാം ത​ല​മു​റ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വെെ​എ​ഫ്എ​മി​ന്‍റെ ഓ​ണാ​ഘോ​ഷ​വും പ​ത്താം​വാ​ര്‍​ഷി​ക​വും സം​യു​ക്ത​മാ​യാ​ണ് ഡോ​ര്‍​മാ​ഗ​നി​ല്‍ ഓ​ഗ​സ്റ്റ് 19ന് ​ആ​ഘോ​ഷി​ച്ച​ത്.

മെ​ഗാ തി​രു​വാ​തി​ര​ക​ളി, ചെ​ണ്ട​മേ​ളം, വ​ടം​വ​ലി എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ആ​ഘോ​ഷ​ത്തെ അ​ത്യാ​ര്‍​ഭാ​ട​മാ​ക്കി.



മ​ഹാ​ബ​ലി ത​മ്പു​രാ​നെ​ക്കു​റി​ച്ചും ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​വി​ടെ ജ​നി​ച്ചു​വ​ള​ര്‍​ന്ന മൂ​ന്നാം ത​ല​മു​റ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മ​ല​യാ​ള​ത്തി​ലു​ള്ള വി​വ​ര​ണ​ത്തോ​ടു​കൂ​ടി കാ​ര്യ​പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

നി​റ​പ​റ​യും തെ​ങ്ങി​ന്‍ പൂ​ക്കു​ല​യു​മാ​യി മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച പൂ​ക്ക​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചെ​ണ്ട​വാ​ദ്യ മേ​ള​ങ്ങ​ളോ​ടു​കൂ​ടി ഇ​രു​വ​ശ​ത്തും അ​ണി​നി​ര​ന്ന സു​ന്ദ​രി​ക​ളാ​യ മ​ല​യാ​ളി​മ​ങ്ക​മാ​രു​ടെ പു​ഷ്പ​വൃ​ഷ്ടി​യും ഏ​റ്റു​വാ​ങ്ങി മാ​വേ​ലി​മ​ന്ന​ന്‍ എ​ത്തി​യ​തോ​ടെ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു​പോ​ലെ കൗ​തു​ക​മാ​യി.

വെെ​എ​ഫ്എം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി​ന്‍റോ ചി​റ​യ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ​യ്ക്കൊ​പ്പം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി സ​ഖ​റി​യ, വി​നീ​ഷ് വ​ര്‍​ഗീ​സ്, എ​യ്ഞ്ച​ല്‍ പ്ലാ​ന്തോ​ട്ട​ത്തി​ല്‍,

അ​ജോ പാ​ല​ത്ത്, സി​നു കൊ​ച്ചു​പു​ര​ക്ക​ല്‍, രേ​ണു ടോ​ണി, പി​ന്‍റോ ചി​റ​യ​ത്ത്, സാ​ബു ചി​റ്റി​ല​പ്പ​ള്ളി, സോ​ണി​യ ജോ​ബി​ന്‍, സെ​നി പു​ത്ത​ന്‍​പു​ര എ​ന്നി​വ​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.



രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ളി​ല്‍ വൈ​വ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും കാ​യി​ക​മേ​ള​യു​ടെ​യും ആ​ര​വ​ത്തി​ല്‍ 420 ത്തോ​ളം വ​രു​ന്ന സ​ദ​സ്യ​ര്‍​ക്ക് തി​രു​വോ​ണ​ത്തി​ന്‍റെ ദൃ​ശ്യ വി​സ്മ​യ​ങ്ങ​ളാ​യ വി​രു​ന്നൊ​രു​ക്കി​യാ​ണ് ആ​ഘോ​ഷം പൊ​ടി​പൂ​ര​മാ​ക്കി​യ​ത്.

കൊ​ളോ​ണി​ലെ ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ട​യ​ന്‍ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. കൊ​ളോ​ണി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡേ​വി​സ് വ​ട​ക്കും​ചേ​രി അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി.

ഓ​ണ​ക്കോ​ടി​യു​ടു​ത്തു അ​തി​മ​നോ​ഹ​ര​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി​യ മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ ച​ടു​ത​ല​താ​ള​ത്തി​നൊ​ത്തു ചു​വ​ടു​വ​ച്ച മെ​ഗാ തി​രു​വാ​തി​ര​ക​ളി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ചാ​നു​ഭ​വ​ത്തി​ന്‍റെ തി​രു​വോ​ണ വി​രു​ന്നാ​യി.

തു​മ്പ​പ്പൂ വാ​ഴ​യി​ല​യി​ല്‍ പ​തി​നെ​ട്ടു​കൂ​ട്ടം ക​റി​ക​ളും, ര​ണ്ടു​കൂ​ട്ടം പാ​യ​സ​മ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ളും പി​ന്‍റോ ചി​റ​യ​ത്തും കൂ​ട്ട​രും ആ​ല​പി​ച്ച ഓ​ണ​പ്പാ​ട്ടു​ക​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ ഓ​ണം മെ​ല​ഡീ​സ് ഏ​വ​ര്‍​ക്കും ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ള്‍ ഉ​ണ​ര്‍​ത്തി.

ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ മു​ഖ്യ​ആ​ക​ര്‍​ഷ​ക​മാ​യ ഓ​ണം ബ​ന്പ​റി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വെെ​എ​ഫ്എം ക​മ്മി​റ്റി സെ​ക്ര​ട്ട​റി സെ​നി പു​ത്ത​ന്‍​പു​ര ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കും ന​ന്ദി അ​ര്‍​പ്പി​ച്ചു. ക​മ്മി​റ്റി അം​ഗം സോ​ണി​യ ജോ​ബി​ന്‍ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക ആ​യി​രു​ന്നു.

ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത ഇ​ന​മാ​യ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്‍​മാ​രു​ടെ​യും നാ​ലു ടീ​മു​ക​ള്‍ മ​ത്സ​രി​ച്ച അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പു​രു​ഷ​ന്മാ​രു​ടെ ഇ​ന​ത്തി​ല്‍ സി​നു കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ന​യി​ച്ച ടീ​മും സ്ത്രീ​ക​ളു​ടെ ഇ​ന​ത്തി​ല്‍ ബി​ന്ദു മ​റ്റ​ത്തി​ല്‍ ന​യി​ച്ച ടീ​മും ചാ​മ്പ്യ​ന്മാ​രാ​യി.

ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ത​മ്മി​ല്‍ ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ വി​ജ​യി​ച്ച​തോ​ടെ ചു​റ്റും​കൂ​ടി നി​ന്ന​വ​ര്‍​ക്കി​ട​യി​ല്‍ കൗ​തു​ക​വും അ​തു​പോ​ലെ​ത​ന്നെ ചി​രി​യും പ​ട​ര്‍​ത്തി. സെ​നി പു​ത്ത​ന്‍​പു​ര​യു​ടെ ത​ത്സ​മ​യ ക​മ​ന്‍റ്റി വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​ടെ വാ​ശി​യും വീ​റും ആ​സ്വാ​ദ​ന​വും ഇ​ര​ട്ടി​യാ​ക്കി.

ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ ടീം ​ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ മ​നോ​ഹ​ര​ങ്ങ​ളാ​യ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​യും ഡ്രോ​ണ്‍ ഷോ​ട്ടു​ക​ളും അ​ഭ്ര​പാ​ളി​ക​ളി​ല്‍ പ​ക​ര്‍​ത്തി.

നി​ല​വ​റ ആ​ഫ്രോ​ഏ​ഷ്യ​ന്‍ ഗ്രോ​സ​റി & കി​യോ​സ്ക്, ഡോ​യ്ഷെ ഫെ​ര്‍​മൊ​യ്ഗ​ന്‍​ബെ​റാ​റ്റൂം​ഗ് എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ര്‍​മാ​രും കൊ​ളോ​ണ്‍ വി​സ സെ​ന്‍റ​ര്‍,വി​ഗോ ജ​ര്‍​മ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലേ​ണിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ക​മീ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ആ​ന്‍റ് ക​ണ്‍​സ​ള്‍​ട്ടിം​ഗ് എ​ന്നി​വ​ര്‍ സ​ഹ​സ്പോ​ണ്‍​സ​ര്‍​മാ​രും ആ​യി​രു​ന്നു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന