• Logo

Allied Publications

Americas
ഗോ​പി​നാ​ഥ് മു​തു​കാ​ടി​നൊ​പ്പം ഡി​ന്ന​ർ; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
ഡാ​ള​സ്: മെ​ർ​ലി​ൻ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത മ​ജി​ഷ്യ​നു​മാ​യ ഡോ​ക്ട​ർ ഗോ​പി​നാ​ഥ് മു​തു​കാ​ടി​നൊ​പ്പം ഡാ​ള​സി​ലെ വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ണ്ടി ഈ ​വ​രു​ന്ന തി​ങ്ക​ളാ​ഴ്ച വെെ​കു​ന്നേ​രം 6.30 ന് ​ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ (ചാ​രി​റ്റി സെ​ന്‍റ​ർ) ഒ​രു​ക്കു​ന്ന "EMPOWERING WITH LOVE' (സ്നേ​ഹ​ത്താ​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചാ​രി​റ്റി ഡി​ന്ന​റി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​മ്പ്യാ​ർ, അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ൽ, റ​വ. ഫാ. ​രാ​ജു ഡാ​നി​യേ​ൽ, പാ​സ്റ്റ​ർ സാ​ബു ജോ​സ​ഫ് (കം​ഫോ​ർ​ട്ട് ഫു​ൾ ഹോ​സ്പെ​ൽ ച​ർ​ച്ച്), കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​മ്പി​ള്ളി​ൽ, ഇ​ൻഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ,

ഇ​ന്ത്യ പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ഡോ. ​എ​ബി ജേ​ക്ക​ബ് (പ്രീ​മി​യ​ർ ഡെ​ന്‍റ​ൽ), ബി​ന്ദു മാ​ത്യു (ബീം ​റി​യ​ൽ​റ്റ​ർ), ലോ​സ​ൻ ട്രാ​വ​ൽ​സ് പ്ര​സി​ഡ​ന്‍റും ഫോ​മാ നേ​താ​വു​മാ​യ ബി​ജു തോ​മ​സ്, റ​ജി ഫി​ലി​പ്പ് (ക​റി ലീ​ഫ്), റെ​ജി ചാ​മു​ണ്ഡ ഓ​ട്ടോ​മോ​ട്ടീ​വ്സ്, ജി​ൻ​സ് മാ​ട​മാ​ന (ഗ്രേ​സ് ഇ​ൻ​ഷു​റ​ൻ​സ്) മു​ത​ലാ​യ ഡാ​ള​സി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ശോ​ഭി​ക്കു​ന്ന നേ​താ​ക്ക​ൾ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു പി​ന്തു​ണ ന​ൽ​കും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് അ​വ​ർ​ക്കു സ​മ​ത്വം നേ​ടി​യെ​ടു​ക്കു​വാ​ൻ അ​ഭൂ​ത​മാ​യ സ​മ​ർ​പ്പ​ണ ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ദ​സി​ൽ നി​ന്നു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കും. ച​ട​ങ്ങി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ പൊ​ന്നാ​ട പു​ത​പ്പി​ച്ചു​കൊ​ണ്ട് ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ആ​ദ​രി​ക്കും.

ഡാ​ള​സി​ലെ ന​ല്ല​വ​രാ​യ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നും കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ ഗു​ഡ് വി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ജി​ജാ മാ​ധ​വ​ൻ ഹ​രി സിം​ഗ് ഐ​പി​എ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, അ​ഡ്വ. യാ​മി​നി രാ​ജേ​ഷ്, ടോം ​ജോ​ർ​ജ് കോ​ല​ത്, ഡോ. ​ത​രാ സാ​ജ​ൻ, ഡോ. ​മാ​ത്യു ജോ​യ്‌​സ്, അ​ഡ്വ. സീ​മ ബാ​ല​കൃ​ഷ്ണ​ൻ, അ​ഡ്വ. സൂ​സ​ൻ മാ​ത്യു,

സെ​ന്‍റ​ർ ഓ​ഫ് എ​ക്സെ​ൽ​ലേ​ൻ​സ് ലീ​ഡേ​ഴ്‌​സ് ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, ഉ​ഷാ ജെ​റോ​ജ്, ഡോ. ​ഈ​പ്പ​ൻ ജേ​ക്ക​ബ്, ഡോ. ​എ​ബി പൗ​ലൗ​സ് എ​ലി​സ​ബ​ത്ത് പൗ​ലോ​സ്, ഡോ. ​കു​രി​യ​ൻ തോ​മ​സ്, പ്ര​ഫ​സ​ർ കെ. ​പി. മാ​ത്യു, ഡോ. ​രാ​ജ് മോ​ഹ​ൻ പി​ള്ള, ഗ്ലോ​ബ​ൽ ചാ​രി​റ്റി സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് മെം​ബേ​ർ​സ്, മു​ൻ അം​ബാ​സ​ഡ​ർ ശ്രീ​കു​മാ​ർ മേ​നോ​ൻ, എ​ൽ​ദോ പീ​റ്റ​ർ, അ​റ്റോ​ർ​ണി സോ​ജി ജോ​ൺ,

ഡോ.​എ​ലി​സ​ബ​ത്ത് മാ​മ​ൻ, പ്ര​ദീ​പ് നാ​യ​ർ, ഡോ. ​നാ​രാ​യ​ണ​ൻ കു​ട്ടി, ഡോ. ​മി​ലി​ന്ദ്, ഡോ. ​നാ​രാ​യ​ണ ജം​ഗ, ഋ​ഷി രാ​ജ് സിം​ഗ് ഐ​പി​എ​സ്, ഡോ. ​ആ​നി ലി​ബു, സ​ന്ദീ​പ് ശ്രീ​വാ​സ്‌​ത​വ മു​ത​ലാ​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ വി​ജ​യാ​ശം​സ​ക​ളും നേ​ർ​ന്നു.

നോ​ർ​ത്ത് ഇ​ന്ത്യ​ൻ ആ​ഹാ​ര​ത്തോ​ടൊ​പ്പം ചെ​റി​യ തോ​തി​ലു​ള്ള ക​ലാ വി​രു​ന്നു​ക​ളും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കും. പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

അ​വ​സാ​ന ദി​വ​സം വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് പ്രോ​ഗ്രാം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും (കി​യാ ഇ​മ്പോ​ർ​ട്ട്സ് ക​ട​യി​ൽ നി​ന്നും) എ​ൻ​ട്രി കൂ​പ്പ​ൺ വാ​ങ്ങേ​ണ്ട​താ​ണ്.

പ്രോ​ഗ്രാം ന​ട​ത്തു​ന്ന സ്ഥ​ലം: 580 CASTLEGLEN DRIVE, GARLAND.

പി.സി. മാ​ത്യു 972 999 6877, വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം 469 236 6084, എ​ലി​സ​ബ​ത്ത് റെ​ഡ്‌​ഡി​യാ​ർ 972 330 6526, ഷ്രൂ​ജ​ൻ കു​മാ​ർ 469 678 6212.

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.