• Logo

Allied Publications

Europe
ഫി​ന്‍​ല​ന്‍​ഡി​ല്‍ വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു
Share
ഹെ​ല്‍​സി​ങ്കി: വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫി​ന്‍​ല​ന്‍​ഡി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. വ​ള​രെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ല്‍ രാ​ജ്യ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​ള്ള​വ​രും ഇ​ന്ത്യ​ന്‍ ഡ​യ​സ്പോ​റ അം​ഗ​ങ്ങ​ളും ത​ദേ​ശീ​യ​രാ​യ അ​തി​ഥി​ക​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഐ​ക്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ വി​ള​വെ​ടു​പ്പു​ത്സ​വ​മാ​യ ഓ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് അ​വ​താ​ര​ക​രാ​യ ര​ഞ്ജ​ന​യും ജി​പ്സ​ണും ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ല്‍ ഫി​ന്‍​ല​ന്‍​ഡി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ര​വീ​ഷ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.



ഇ​രു​ട്ടി​നെ അ​ക​റ്റി സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ആ​ഗ​മ​ന​ത്തെ സൂ​ചി​പ്പി​ക്കാ​ന്‍ പ​ര​മ്പ​രാ​ഗ​ത മ​യി​ല്‍ വി​ള​ക്ക് തെ​ളി​ച്ചു ഓ​ണാ​ഘോ​ഷം ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​വേ​ലി​യാ​യി വേ​ഷ​മി​ട്ട ഡ​ബ്ല്യു​എം​എ​ഫ് പ്ര​സി​ഡന്‍റ് അ​ജേ​ഷ് ബാ​ബു, മ​ല​യാ​ളി സം​സ്‌​കാ​രം തു​ട​രേ​ണ്ട​തി​ന്‍റെ​യും സം​ര​ക്ഷി​ക്കേ​ണ്ട​തിന്‍റെ​യും പ്രാ​ധാ​ന്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ടെ​റി തോ​മ​സ്, അ​നു​രാ​ജ് ഓ​ള്‍​നേ​ഡി​യ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ സാം​സ്‌​കാ​രി​ക വൈ​വി​ധ്യം, ആ​ഗോ​ള സ​മൂ​ഹ​ങ്ങ​ളി​ല്‍ മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ പ​ങ്ക്, ഡ​ബ്ല്യു​എം​എ​ഫി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​ണ​ങ്ങ​ളി​ലു​ള്ള ഉ​ള്‍​ക്കാ​ഴ്ച​ക​ള്‍ പ​ങ്കു​വയ്ക്കു​ക​യും ഫി​ന്‍​ല​ന്‍​ഡു​മാ​യി കൂ​ടു​ത​ല്‍ സാം​സ്‌​കാ​രി​ക സ​മ​ന്വ​യ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി​ക​ളും പ​ങ്കു​വ​ച്ചു.

മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ അം​ബാ​സ​ഡ​ര്‍ ഓ​ണ​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​ത്തെ ഇ​ന്ന​ത്തെ ലോ​ക​വു​മാ​യി സ​മാ​ന്ത​ര​മാ​യി വ​ര​ച്ചു​കാ​ട്ടു​ന്ന​താ​യി​​ ബ​ന്ധ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. തി​രു​വാ​തി​ര, ഓ​ണം മെ​ഡ്ലി, പു​ല്ലാ​ങ്കു​ഴ​ല്‍ വാ​ദ്യം, മ​ല​യാ​ളം ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു​.

വാ​ഴ​യി​ല​യി​ല്‍ വി​ള​മ്പി​യ 22 വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും തു​ട​ര്‍​ന്നു​ള്ള ഓ​ണ​ക്ക​ളി​ക​ളും അ​തി​ഥി​ക​ള്‍ ഏ​റെ ആ​സ്വ​ദി​ച്ചു. ഏ​ക​ത്വ​വും നാ​നാ​ത്വ​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഘോ​ഷി​ക്കാ​ന്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ക​ണ്ട​ത്തി​ല്‍ ഗ്രൂ​പ്പ്, ബി​ആ​ര്‍ ഇ​വ​ന്‍റ്സ്, സ​ര​സ്വ​തി ആ​യു​ര്‍​വേ​ദ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍ ഇ​വ​ന്‍റ് പാ​ര്‍​ട്ണ​ര്‍​മാ​രാ​യി.

വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​രോ​ള്‍ സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്ര
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ തു​റ​ന്നു.
വ​ത്തി​ക്കാ​ൻ സി​റ്റി: സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന വി​ശു​ദ്ധ വാ​തി​ൽ ഫ്രാ​ൻ
വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന