അബുദാബി : അബുദാബി മലയാളി സമാജവും ലുലു ക്യാപിറ്റൽ മാളും സംയുക്തമായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ ഒരുക്കിയ മെഗാപൂക്കളം വിസ്മയമായി.
95 കിലോ പൂവും 75 കിലോ വർണപൊടികളും ഉപയോഗിച്ചാണ് പൂക്കളമൊരുക്കിയത്. സമാജം അംഗം ആർട്ടിസ്റ്റ് സലിം രൂപകല്പന ചെയ്ത പൂക്കളം, സമാജം വനിതാവിഭാഗത്തിലെ എഴുപത് അംഗങ്ങൾ ഏഴ് മണിക്കൂറെടുത്തതാണ് പൂർത്തിയാക്കിയത്.
10 മീറ്റർ വ്യാസമുള്ള ഈ മെഗാപൂക്കളം അബുദാബിയിലെ ഈ ഓണസീസണിലെ ഏറ്റവും വലിപ്പമുള്ള പൂക്കളമാണ്.
25 ടീമുകൾ മാറ്റുരച്ച അത്തപ്പൂക്കള മത്സരത്തിൽ ബിന്നി ടോം, തേജസ്വിനി, അബ്ദുൽ കാലം എന്നിവരുടെ ടീം ഒന്നാം സമ്മാനവും, ബിന്ദു ആന്റണി, ബിനു ജോണി, ജോണി ജോസഫ് എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനവും ഗോകുൽ,അഭിലാഷ്, സൈദ് എന്നിവർ ഉൾപ്പെട്ട ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് യഥാക്രമം 3000, 2000,1000 ദിർഹമിന്റെ കൂപ്പണുകൾ നൽകി. പ്രശസ്ത സിനിമാതാരം പ്രയാഗ മാർട്ടിൻ ഒന്നാം സമ്മാനവും ലുലു ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് കമ്യുണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ രണ്ടാം സമ്മാനവും ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്റ്റർ അജയകുമാർ മൂന്നാം സമ്മാനവും വിജയികൾക്ക് നൽകി.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഇഎം.യു.ഇർഷാദ് സ്വാഗതവും വനിതാവിഭാഗം കൺവീനർ ഷഹനാ മുജീബ് നന്ദിയും പറഞ്ഞു. പ്രയാഗ മാർട്ടിൻമുഖ്യാഥിതി ആയിരുന്നു.
ലുലു ഇന്റർനാഷണൽ മാർക്കറ്റിംഗ് ആൻഡ് കമ്യുണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, റീജിയണൽ ഡയറക്റ്റർ അജയകുമാർ, കൊമേഴ്സ്യ മാനേജർ സക്കീർ ഹുസെെൻ, മാർക്കറ്റിംഗ് മാനേജർ സുധീർ കൊണ്ടേരി, ലുലു ക്യാപിറ്റൽ മാൾ ജനറൽ മാനേജർ എം.ബാലകൃഷ്ണൻ,
ഡെപ്യൂട്ടി ജനറൽ മാനേജർ ലിബിൻ കെ. ബെന്നി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കലാപരിപാടികൾക്ക് സമാജം കലാവിഭാഗം സെക്രട്ടറി ബിജു വാര്യർ നേതൃത്വം നൽകി
സമാജം ട്രെഷർ അജാസ് അപ്പാടത്ത് കമ്മിറ്റി അംഗങ്ങളായ ടോമിച്ചൻ വർക്കി, സബു അഗസ്റ്റിൻ, മനു കൈനകരി, ബിജുവാര്യർ, റഷീദ് കാഞ്ഞിരത്തിൽ, എ.എം അൻസാർ, ഫസലുദീൻ വനിതാവിഭാഗം ജോയിന്റ് കൺവീനർമാരായ സൂര്യ അഷർലാൽ, രാജലക്ഷ്മി, അമൃത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|