ഫിലഡൽഫിയ: ഫിലഡൽഫിയ കൊച്ചി ഫ്ലൈറ്റുകൾ തുടരണമെന്നുള്ള ഓർമ ഇന്റർനാഷണലിന്റെ നിവേദനം കേന്ദ്രമന്ത്രി വി. മുരളീധരന് നൽകി.
ഷാജി അഗസ്റ്റിൻ (ഓർമ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി), എബി ജോസ് (ഓർമ ഇന്റർനാഷണൽ ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ്), കുര്യാക്കോസ് മാണിവയലിൽ (ഓർമ ഇന്റർനാഷണൽ കേരള ചാപ്റ്റർ പ്രസിഡന്റ) എന്നിവർ നിവേദക സംഘത്തെ നയിച്ചു.
തിരക്കിട്ട ഔദ്യോഗിക പരിപാടികൾക്കിടയിലും നിവേദക സംഘത്തിന് സമയം അനുവദിച്ച മന്ത്രിയുടെ അനുഭാവ നിലപാടിന് ഓർമ ഇന്റർനാഷണൽ എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു.
ഖത്തറിൽ കണക്ഷൻ വിമാനുള്ള രീതിയിൽ ഖത്തർ എയർവേയ്സിന്റെ വിമാന സർവീസ് ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേയ്ക്ക് നിലവിലുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഇത് മലയാളികൾക്കു ദോഷകരമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇത് തുടരുന്നതോടൊപ്പം എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവെയ്സ് എന്നീ കമ്പനികളുടെ വിമാനങ്ങൾ ഫിലാഡൽഫിയയിൽനിന്നും കേരളത്തിലേക്ക് സമയനഷ്ടമില്ലാതെ ഗൾഫ് മേഖലയിലുള്ള കണക്ഷൻ വിമാനസർവീസുകളുമായി ബന്ധിപ്പിക്കാൻ വിമാനക്കമ്പനികളിൽ സർക്കാർ തലത്തിൽ ഇടപെടണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു.
ഈ മേഖലയിലെ ലക്ഷക്കണക്കിന് ഏഷ്യഗൾഫ്ഇന്ത്യ യാത്രികർക്ക് ഇതു ഗുണകരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സിന്റെ സർവീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വർധനവുണ്ട്.
പെൻസിലിൽവേനിയ, ഡെലവേർ, ന്യൂജഴ്സി, മെരിലാന്റ്, നോർത്ത് കരോളിന, സൗത്ത് കരോളിന, വെസ്റ്റ് വെർജീനിയ, ഒഹായോ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു പ്രയോജനകരമാകാൻ കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.
ഓർമ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി ആറ്റുപുറം, ഓർമ ഇന്റർനാഷണൽ ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ് എബി ജെ. ജോസ്, കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ, അഡ്വ. നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് വി.മുരളീധരന് നിവേദനം നൽകിയത്.
ഓർമ ഇന്റർനാഷണൽ പബ്ലിക് അഫയേഴ്സ് ചെയർമാൻ വിൻസെന്റ് ഇമാനുവേൽ, ഓർമ പ്രസിഡന്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമ ടാലന്റ് പ്രമോഷൻ ഫോറം ചെയർ ജോസ് തോമസ്,
ഓർമ ഇന്റർനാഷണൽ ലീഗൽ സെൽ ചെയർ അറ്റോർണി ജോസഫ് കുന്നേൽ, ജോർജ് അമ്പാട്ട്, മാനുവൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിമാനയാത്രാക്ലേശം പരിഹരിക്കുന്നതിനായി കമ്മിറ്റിയും രൂപീകരിച്ചു.
|