• Logo

Allied Publications

Americas
തെ​ന്നി​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളി​ല്ലാ​തെ ഈ ​വ​ര്‍​ഷ​ത്തെ ടൊ​റ​ന്‍റോ രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള
Share
ടൊ​റ​ന്‍റോ: ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലൊ​ന്നാ​യ ടൊ​റോ​ന്‍റോ രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ നാ​ല്പ്പ​ത്തി​യെ​ട്ടാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യു​മ്പോ​ള്‍ ഇ​ക്കു​റി തെ​ന്നി​ന്ത്യ​ന്‍ ചി​ത്ര​ങ്ങ​ളു​ടെ അ​ഭാ​വം ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്‌.

നാ​ലാ​യി​ര​ത്തോ​ളം സി​നി​മ​ക​ളി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​ന്നൂ​റ്റി​യെ​ഴു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ്‌ ഈ ​വ​ര്‍​ഷ​ത്തെ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ നി​ന്നു യോ​ഗ്യ​ത നേ​ടി​യ ചി​ത്ര​ങ്ങ​ള്‍, ആ​മീ​ര്‍ ഖാ​ന്‍ നി​ര്‍​മ്മി​ച്ച് കി​ര​ണ്‍ റാ​വു സം‌​വി​ധാ​നം ചെ​യ്ത "ലാ ​പ​താ ലേ​ഡീ​സ്' (Lost Ladies), "ജ​യ​ന്ത് സൊ​മാ​ല്‍​ക്ക​റി​ന്‍റെ "എ ​മാ​ച്ച്' (A Match), താ​ര്‍​സെം സിം​ഗ് ധ​ന്ദ്വാ​റി​ന്‍റെ "ഡി​യ​ര്‍ ജാ​സി' (Dear Jassi), ക​ര​ണ്‍ ബൂ​ലാ​നി​യു​ടെ "താ​ങ്ക് യൂ ​ഫോ​ര്‍ ക​മിം​ഗ്' (Thank You For Coming), നി​ഖി​ല്‍ നാ​ഗേ​ഷ് ഭ​ട്ടി​ന്‍റെ "കി​ല്‍' (Kill), ആ​ന​ന്ദ് പ​ട്‌​വ​ര്‍​ദ്ധ​ന്‍റെ വാ​ര്‍​ത്താ​ചി​ത്ര​മാ​യ "വ​സു​ധൈ​വ കു​ടും​ബ​കം' (The World Is Family) എ​ന്നി​വ​യാ​ണ്‌.

പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ലെ ഹി​ന്ദു​മു​സ്‌​ലിം മൈ​ത്രി​യു​ടെ പ്ര​ത്യ​ക്ഷോ​ദാ​ഹ​ര​ണ​ങ്ങ​ള്‍ സ​ന്നി​വേ​ശി​പ്പി​ച്ച വ്യ​ക്തി​ഗ​ത​ചി​ത്രം കൂ​ടി​യാ​ണ്‌ ആ​ന​ന്ദ് പ​ട്‌​വ​ര്‍​ദ്ധ​ന്‍ ഇ​ക്കു​റി ടൊ​റ​ന്‍റോ​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

മി​ക​ച്ച പ​ത്തു ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോം വി​ഭാ​ഗ​ത്തി​ലാ​ണ്‌ "ഡി​യ​ര്‍ ജാ​സി' ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ്‌ ആ​ഗോ​ള പ്ര​ദ​ര്‍​ശ​നോ​ദ്ഘാ​ട​ന​ത്തി​നാ​യി ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

വി​ഖ്യാ​ത​ച​ല​ച്ചി​ത്ര​കാ​ര​നാ​യ ബാ​രി ജെ​ങ്കിം​ഗ്, ന​ടി​യും സം‌​വി​ധാ​യി​ക​യു​മാ​യ ന​ദീ​ന്‍ ല​ബാ​ക്കി, മു​ന്‍ പ്ലാ​റ്റ്‌​ഫോം പു​ര​സ്ക്കാ​ര​ജേ​താ​വും നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ആ​ന്ത​ണി ഷിം ​എ​ന്നി​വ​രാ​ണ്‌ ഈ ​പ​ട്ടി​ക​യി​ലെ സ​മ്മാ​ന​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന വി​ധി​ക​ര്‍​ത്താ​ക്ക​ള്‍.

അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളു​ടെ ബാ​ഹു​ല്യം ഈ ​വ​ര്‍​ഷ​ത്തെ മേ​ള​യി​ല്‍ വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്‌. ഐ​ക്യ അ​റ​ബ് എ​മി​റേ​റ്റ്‌​സി​ല്‍ നി​ന്നു​ള്ള "യെ​ലോ ബ​സ്' (Yellow Bus) എ​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ത​നി​ഷ്ട ചാ​റ്റ​ര്‍​ജി​യും അ​മി​ത് സി​യാ​ലു​മാ​ണ്‌ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ വ​രു​ന്ന​ത്.

ചി​ത്രം സം‌​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് വെ​ന്‍‌​ഡി ബെ​ദ്‌​നാ​സ്. ഒ​രു വേ​ന​ല്‍​ച്ചൂ​ടി​ല്‍ യു ​എ ഇ ​യി​ല്‍ ന​ട​ന്ന യ​ഥാ​ര്‍​ഥ ദു​ര​ന്ത​ത്തെ അ​ധി​ക​രി​ച്ചു​ള്ള ക​ഥ​യാ​ണി​ത്.

ടൈ​ക്ക വൈ​റ്റി​റ്റി​യു​ടെ "നെ​ക്സ്റ്റ് ഗോ​ള്‍ വി​ന്‍​സ്', പെ​ഡ്രോ അ​ല്‍​മൊ​ദോ​വ​റി​ന്‍റെ "സ്റ്റ്രെ​യ്ഞ്ച് വേ ​ഒ​ഫ് ലൈ​ഫ്', മൈ​ക്കെ​ല്‍ വി​ന്‍റ​ര്‍​ബോ​ട്ട​മി​ന്‍റെ "ഷോ​ഷാ​ന', ഹ​യാ​വോ മി​യ​സാ​ക്കി​യു​ടെ "ദ് ​ബോ​യ് ആ​ന്‍റ് ദ് ​ഹെ​റോ​ണ്‍', ആ​ന​ന്ദ് ട​ക്ക​റി​ന്‍റെ "ദ് ​ക്രി​ട്ടി​ക്ക്', വീ​ഗോ മോ​ര്‍​ട്ടെ​ന്‍‌​സ​ന്‍റെ "ദ് ​ഡെ​ഡ് ഡോ​ണ്ട് ഹ​ര്‍​ട്ട്', വാ​ര്‍‌​വി​ക് തോ​ണ്‍‌​ട​ന്‍റെ "ദ് ​ന്യൂ ബോ​യ്', ഫൗ​സി​യ മി​ര്‍‌​സ​യു​ടെ "ദ് ​ക്വീ​ന്‍ ഒ​ഫ് മൈ ​ഡ്രീം​സ്' എ​ന്നീ ചി​ത്ര​ങ്ങ​ളും മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​ന്‍ ക്യൂ​റേ​റ്റ​ര്‍ ആ​യ മീ​നാ​ക്ഷി ഷെ​ഡേ ദ​ക്ഷി​ണേ​ഷ്യ​ന്‍ ചി​ത്ര​ങ്ങ​ളു​ടെ സീ​നി​യ​ര്‍ പ്രോ​ഗ്രാം അ​ഡ്വൈ​സ​റാ​യി ഇ​ത്ത​വ​ണ ടൊ​റോ​ന്‍റോ​യി​ലു​ണ്ട്. രാ​ജ്യാ​ന്ത​ര​ച​ല​ച്ചി​ത്ര​മേ​ള സെ​പ്റ്റം​ബ​ര്‍ 17 നു ​സ​മാ​പി​ക്കും.

രാ​ജു പ​ള്ള​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ്.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (​ഐ​പ
ഡാ​ള​സി​ൽ എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ന്.
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 46ാമ​ത് എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്
കുരുവിള കുര്യൻ ന്യൂജഴ്‌സിയിൽ അന്തരിച്ചു.
ന്യൂ​ജേ​ഴ്സി : തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ തൈ​ക്കു​റു​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം കുരുവിള കുര്യൻ (തങ്കച്ചൻ77) ന്യൂജഴ്‌സിയിൽ അന്തരിച്ചു.
റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ശനിയാഴ്ച.
ന്യൂ​യോ​ർ​ക്ക്: റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ​ഇ​ട​വകയാ​യ സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് പു​തു​താ​യി​ പേ​ർ​ൽ റി​വ​റി​ൽ (
ഫോർട്ട്​വർത്ത് കൊ​ല​പാ​ത​കം: പ്ര​തി ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​ന് വ​ധ​ശി​ക്ഷ.
ഫോർട്ട്​വർത്ത്: 2021 ശ​ര​ത് കാ​ല​ത്തി​ൽ​പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ ക​ത്തി​ച്ച കേ​സി​ൽ ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​നെ കോ​ട​തി